ഭര്‍ത്താവ് പ്രധാനാധ്യാപകന്റെ പദവിയില്‍ നിന്നും വിരമിക്കുമ്പോള്‍ ചുമതലയേറ്റത് ഭാര്യ!
പത്തനംതിട്ട സീതത്തോട്ടില്‍ കോട്ടമണ്‍പാറ യുപി സ്കൂളില്‍ 25 വര്‍ഷത്തെ സേവനത്തിനു ശേഷം പ്രധാനാധ്യാപകന് ഇന്നലെ പടിയിറങ്ങി.
എന്നാല്‍ കുമ്പളാംപൊയ്ക കണ്ണംപാറ തടത്തില്‍ കെ.ജെ മത്തായി വിരമിയ്ക്കുമ്പോള്‍ സ്കൂളില്‍ 'കുടുംബവാഴ്ച' ആരംഭിക്കുകയായിരുന്നു എന്നുവേണമെങ്കില്‍ പറയാം.
കാരണം മത്തായിയുടെ പിന്‍ഗാമിയായി ചുമതല ഏല്‍ക്കുന്നത് ഭാര്യ സിസിലി ഏബ്രഹാമാണ്.
19 വര്‍ഷം സര്‍വീസുള്ള സിസിലി മൈലപ്ര എംഎസ്.സി എല്‍പി സ്കൂളില്‍ നിന്നാണ് കോട്ടമണ്‍പാറ സ്കൂളില്‍ എത്തിയത്.
https://www.facebook.com/Malayalivartha