'ഗര്‍ഭിണിയായ ഭര്‍ത്താവിന്റെ' നിറവയറില്‍ ചുംബിക്കുന്ന കൊളമ്പിയന്‍ മോഡലിന്റെ ചിത്രം വൈറല്‍
കൊളമ്പിയന്‍ മോഡലായ ഡന്ന സുല്‍ത്താനയും ഭര്‍ത്താവ് എസ്റ്റിബാന്‍ ലാന്ഡ്രുവും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. പ്രസവിക്കുന്നത് ഭര്‍ത്താവ് എസ്റ്റിബാന്‍ ആണ്!
ലവ് ഈസ് ലവ് എന്ന ഹാഷ്ടാഗോടെ ഡന്ന സുല്‍ത്താന്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആണ്്. ഭര്‍ത്താവിന്റെ നിറവയറില്‍ ചുംബിക്കുന്ന ഭാര്യയുടെ ചിത്രങ്ങളാണിവ.
ഈ ബന്ധത്തിലെ ഭാര്യയായ ഡെന്ന സുല്‍ത്താന ജനിച്ചത് പുരുഷനായാണ്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറിയത്. ഇവരുടെ ഭര്‍ത്താവ് എസ്റ്റിബാന്‍ സ്ത്രീയായി ജനിക്കുകയും പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാവുകയും ചെയ്തു. എട്ടാം മാസം ആയപ്പോള്‍ എസ്റ്റിബാന്‍ ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് സാധാരണമായ മാറ്റമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇപ്പോള്‍ പുതിയ അതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
എസ്റ്റിബാന്റേത് സ്വാഭാവിക ഗര്‍ഭധാരണമായിരുന്നു. കാരണം ലിംഗമാറ്റം നടത്തി പുരുഷരൂപം കൈവരിച്ചെങ്കിലും സ്ത്രീയുടെ ആന്തരീകാവയവങ്ങളൊന്നും നീക്കം ചെയ്തിരുന്നില്ല. പുരുഷരൂപത്തില്‍ ജീവിക്കണം എന്ന എസ്റ്റിബാന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചപ്പോള്‍, പുരുഷനായി ജനിച്ച് സ്ത്രീയെപ്പെലെ ജീവിക്കണം എന്നാഗ്രഹിച്ച ഡന്ന സുല്‍ത്താനയും തന്റെ സ്വാഭാവിക അവയവങ്ങളൊന്നും നീക്കം ചെയ്യാതെ തന്റെ മോഹം സഫലമാക്കി.
ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഏരിസ് എന്നാണ് പേരിടുകയെന്ന് ഡന്ന പറയുന്നു. ആദ്യ ഘട്ടത്തില്‍ ചെറിയൊരു പ്രതിസന്ധി നേരിട്ടതിനാല്‍ തന്നെ ഭര്‍ത്താവിനും കുഞ്ഞിനും വേണ്ട പരിചരണങ്ങളെല്ലാം നല്കി ഡന്ന ഇപ്പോള്‍ കൂടെ തന്നെയുണ്ട്.
https://www.facebook.com/Malayalivartha