മസ്തനാമ്മയ്ക്ക് വയസ്സ് 106, ഹോബി പാചകം ; ഈ മുത്തശ്ശിയുടെ യൂട്യൂബ് ചാനല്‍ 'കണ്ട്രി ഫുഡ്സ്' വൈറലാകുന്നു
മസ്തനാമ്മ എന്ന ആന്ധ്രപ്രദേശ് സ്വദേശിനിയായ അമ്മൂമ്മയ്ക്ക് വയസ്സ് 106 ആയി. എന്നാല്‍ ഇപ്പോഴും തന്റെ ഹോബി മാറ്റി നിര്‍ത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല. എന്താണെന്നല്ലേ ? പാചകമാണ് ഈ മുത്തശ്ശിയുടെ പ്രധാന ഹോബി. യൂട്യൂബില്‍ സ്വന്തമായി ചാനലുള്ള ഈ മുത്തശ്ശി പാചക ക്ലാസുകളും നല്കുന്നു.
ഇപ്പോള്‍ യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്നത് മസ്തനാമ്മയുടെ എഗ്ഗ് ദോശയാണ്. നാടന്‍ മുട്ടകള്‍ അരിമാവില്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ രുചികരമായ ദോശയുടെ നിര്‍മാണ രീതി തന്നെ ആരെയും ആകര്‍ഷിക്കും.
ഏകദേശം 95 കൊല്ലമായി മസ്തനാമ്മ പാചകം തുടങ്ങിയിട്ട്. ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും മസ്തനാമ്മ ആശ്രയിക്കില്ല. ഭക്ഷണം പാചകം ചെയ്തു തരാന്‍ പറയുന്നതിലും വലിയ സന്തോഷം ഈ മുത്തശ്ശിക്കില്ല.
മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞ കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. കണ്ട്രി ഫുഡ്സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ ഇതുവരെ 2,48,000 ആളുകള്‍ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. ചാനലിലൂടെ മുത്തശ്ശിയുടെ നാടന്‍ വിഭവങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha