25 വര്‍ഷമായി ഭക്ഷണം ഇല മാത്രം; ഇതുവരെ ഒരു അസുഖവും പിടിപെടാത്ത മനുഷ്യന്!
25 വര്‍ഷമായി ഇല മാത്രം ഭക്ഷിച്ചു കഴിയുകയാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റാന്‍വാല സ്വദേശിയായ മെഹ്മൂദ് ബട്ട്.
തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ് മുതലാണ് ബട്ട് ഇല മാത്രം ഭക്ഷിച്ചു ജീവിക്കാന്് തുടങ്ങിയത്. ഇപ്പോള്‍ ഇദ്ദേഹത്തിന് 50 വയസായി. ഈ 25 വര്‍ഷ കാലത്തിനിടയ്ക്ക് ഒരു അസുഖം പോലും പിടിപെട്ടിട്ടില്ലത്രേ.
കുടുംബത്തിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍്ന്നാണ് ഇല ഭക്ഷണമാക്കി തുടങ്ങിയതെന്ന് ബട്ട് പറയുന്നു. പട്ടിണികാരണം ഒരു തുള്ളി വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലം ഇല കഴിച്ചതോടെ അത് ശീലമായി. പിന്നെ ആ ശീലം മാറ്റാന്‍ ബട്ട് തയ്യാറായതുമില്ല.
പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാലം പിന്നിട്ട് ഇപ്പോള്‍ കാശ് കൈയില്‍ എത്തിയപ്പോഴും ഭക്ഷണശീലം മാറ്റാന്‍ ബട്ട് തയ്യാറല്ല. ഇപ്പോള്‍ തന്റെ കഴുതവണ്ടി ഉപയോഗിച്ച് ഭാരം വലിച്ച് ഒരു ദിവസം 600 രൂപയോളം വരുമാനത്തോടെ നല്ല നിലയിലാണ് കഴിയുന്നതെങ്കിലും ഭക്ഷണം ഇല തന്നെയാണ്.
https://www.facebook.com/Malayalivartha