മൂന്നുകാലുകളുമായി ഒരു ബാലിക: ഓസ്ട്രേലിയയില്‍ വച്ച് ശസ്ത്രക്രിയ നടത്തി
മൂന്നുകാലുള്ള മനുഷ്യരെക്കുറിച്ച് കഥകളില്‍ കേട്ടു മാത്രമായിരിക്കും നമുക്കു പരിചയം. ന്നാല് അപ്രകാരമുള്ള ഒരു ബാലികയെ കാണാന്‍ ഇടവന്നേനെ.
ബംഗ്ലാദേശിലെ ചോയ്റ്റി ഖട്ടൂര് എന്ന ബാലികയ്ക്കു മുന്നാമത് ഒരു കാലിനു സമാനമായ വളര്‍ച്ച കണ്ടെത്തി. കുട്ടിയുടെ അരയ്ക്കു താഴേയ്ക്ക് അസ്ഥി വളര്‍ന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണിത്. എന്നാല്‍ ഓസ്ട്രേലിയയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഈ അസ്ഥി നീക്കം ചെയ്തു.
മാസങ്ങള്‍ നീണ്ടു നിന്ന പരിശോധനയ്ക്കു ശേഷമായിരുന്നു കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്. ഈ അസ്ഥിയുടെ വളര്‍ച്ച മൂലം കുട്ടിക്കു നടക്കാനും ഇരിക്കാനും കഴിയുമായിരുന്നില്ല. എട്ടു ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കുട്ടി സുഖം പ്രാപിച്ചു വരുന്നതായി പറയുന്നു.
https://www.facebook.com/Malayalivartha