എന്റെ ബയ്യെ ബന്നോല് ആരേലും കളിച്ചെണ്ടെ? സങ്കടം സഹിക്കാനാവാതെ കോലി പരിഭവം നിരത്തുന്നതിന്റെ ട്രോള്‍ വീഡിയോ വൈറലാകുന്നു
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഒട്ടനവധി ഫാന്‍സുണ്ടെന്ന് ആരും സമ്മതിക്കും. വിരാടും എബിഡിയും ഗെയ്ലുമെല്ലാം മറ്റുള്ള ടീമുകള്‍ക്ക് ഒരു റോയല്‍ ചലഞ്ച് തന്നെയാണ്. എന്നാല്‍ ഒരിക്കല്‍ പോലും പ്രീമിയര്‍ ലീഗിന്റെ കപ്പില്‍ മുത്തമിടാന്‍ കോലിക്കും കൂട്ടര്‍ക്കുമായില്ല. അതിന്റെ സങ്കടം ക്യാപ്റ്റന്റെ ഓരോ ചെറു ചലനങ്ങളില്‍ പോലുമുണ്ട്.
കോലിയുടെ സങ്കടത്തോടെയുള്ള വാര്‍ത്താ സമ്മേളനത്തിലും ഒരു ചെറു ചിരി കണ്ടെത്തിയിരിക്കുകയാണ് ഒരു ഫെയ്സ്ബുക്ക് പേജ്. തോല്‍വിയുടെ കാരണങ്ങള്‍ നിരത്തുന്ന കോലിയുടെ വീഡിയോ മലയാളത്തിലാക്കിയാണ് ഇവര്‍ ശ്രദ്ധ നേടിയത്. കാസര്‍കോഡ് ഭാഷയാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നത് കൗതുകം ഇരട്ടിയാക്കിയിരിക്കുന്നു. കൃത്യമായും കോലിയുടെ ശരീരഭാഷയിലും ഈ ദു:ഖം നിഴലിക്കുന്നത് വീഡിയോയിലെ ശബ്ദത്തിന് കൂടുതല്‍ ചേരുന്നു.
എല്ലാവരും കളിയാക്കുകയാണെന്നും തന്റെ കൂടെയുള്ള ആരെങ്കിലും കളിക്കണ്ടേയെന്നും കോലി സങ്കടത്തോടെ പറയുന്നു. എന്തായാലും വീഡിയോ വൈറലായിക്കഴിഞ്ഞു. കപ്പ് എടുക്കുന്നില്ലെങ്കിലും എന്റര്‍ടൈന്‍മെന്റ് കളിയാണ് തങ്ങളുടെ ടീം പുറത്തെടുക്കുന്നത് എന്നവകാശപ്പെടുന്ന ആര് ബി സി ആരാധകരേയും വന്‍ നിരാശയിലാഴ്ത്തിയിരിക്കുകയാണ് ഇത്തവണ ഈ വമ്പന്‍ ടീം. കോലിയും കൂട്ടരും പ്ലേ ഓഫില്‍ കടക്കില്ല എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
(
https://www.facebook.com/Malayalivartha