ഐ.എസ് ഭീകരനെ വിവാഹം ചെയ്ത എഫ്.ബി.ഐ ഉദ്യോഗസ്ഥ; പിന്നീട്...
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ-യിലെ ഉദ്യോഗസ്ഥ സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ട്. 2014-ല്‍ നടന്ന വിവാഹത്തെക്കുറിച്ച് സിഎന്‍എന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. അബു തല്‍ഹ അല്‍ അല്‍മാനി എന്ന പേരില്‍ അറിയപ്പെടുന്ന ജര്‍മന്‍ പൗരനായ ഡെനിസ് കുസ്പെര്‍ട്ടിനെയാണ് ഉദ്യോഗസ്ഥ ഡാനിയേല വിവാഹം ചെയ്തത്. ഡാനിയേലയും ജര്‍മന്‍ വംശജയാണ്.
ഡാനിയേല ഗ്രീനെ 2011-ലാണ് എഫ്ബിഐയില്‍ പരിഭാഷകയായി ജോലിക്ക് കയറിയത്. പിന്നീട് എഫ്ബിഐ, ഡാനിയേലയെ ഏല്‍പ്പിച്ച ചുമതല കുസ്പെര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ആയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുസ്പെര്ട്ടിന്റെ ഓണ്‍ലൈന്‍ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും എഫ്ബിഐ ഹാക്കു ചെയ്തിരുന്നു. ഈ വിവരങ്ങള്‍ക്കൊപ്പം കുസ്പെര്ട്ടിന്റെ ഒരു സ്കൈപ്പ് നമ്പറിലേക്കും ഡാനിയേലക്ക് പ്രവേശനം അനുവദിച്ചിരുന്നു. അല്‍പ്പ സമയത്തിനു ശേഷം ഇവര്‍ സിറിയയിലെത്തി കുസ്പെര്‍ട്ടിനെ വിവാഹം ചെയ്യുകയായിരുന്നു.
പിന്നീട് കുറ്റബോധം തോന്നിയ ഇവര്‍ ബന്ധം അവസാനിപ്പിച്ച് തിരിച്ചു യുഎസിലേക്ക് തന്നെ വന്നു. യുഎസില്‍ അറസ്റ്റിലാവുകയും ചെയ്തു. ഡിസംബറോടെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഡാനിയേലയെ രണ്ട് വര്‍ഷം തടവിന് വിധിച്ചു. 2015 ഒക്ടോബറില്‍ അവരുടെ ഭര്‍ത്താവ് കുസ്പെര്‍ട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍ അവകാശപ്പെട്ടെങ്കിലും ഒമ്പത് മാസത്തിന് ശേഷം തിരുത്തി.
ബിന്‍ ലാദനെ പുകഴ്ത്തി പാട്ടുകള്‍ പാടിയും ഒബാമയുടെ കഴുത്ത് വെട്ടുമെന്ന് ആംഗ്യം കാണിച്ചും ഐഎസിലേക്ക് ആളുകളെ ക്ഷണിക്കുന്ന വീഡിയോയില്‍ വെട്ടിയെടുത്ത തലയുമായി പ്രത്യക്ഷപ്പെട്ടതുമാണ് കുസ്പെര്‍ട്ടിനെ കുപ്രസിദ്ധനാക്കിയത്.
https://www.facebook.com/Malayalivartha