കൃത്രിമ കാലുമായി സ്കൂളിലെത്തിയ കൂട്ടുകാരിക്കു നല്കിയ സ്വീകരണം ഹൃദയം നിറയ്ക്കും
അവര്‍ അവള്‍ക്കായി കാത്തിരിക്കയായിരുന്നു. ഇനി വരുമ്പോള്‍ അവള് തങ്ങള്‍ക്കൊപ്പം കളിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.അത് എങ്ങനെയാണ് സാധിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയും അവര്‍ക്കുണ്ടായിരുന്നു.
ഒടുവില്‍ അവളെത്തി. പിങ്ക് നിറത്തിലുള്ള തന്റെ പുതിയ പ്രോസ്തെറ്റിക് കാലുപയോഗിച്ചാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍ നടക്കുന്നത്. പുതിയ കാലില്‍ നടന്ന് സ്കൂളിലേക്ക് വന്ന പെണ്‍കുട്ടിയെ കൂട്ടുകാര്‍ സ്നേഹപ്രകടനങ്ങളോടെയാണ് വരവേറ്റത്.
അവളുടെ കൈപിടിച്ച് തങ്ങള്‍ക്കൊപ്പം കളിക്കാന്‍ കൂട്ടിക്കൊണ്ടുപോയി്. ഈ ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.ഈ ഏഴ് വയസുകാരിക്ക് ഇനി തന്റെ കൂട്ടുകാര്‍ക്കൊപ്പം മതിവരുവോളം ഓടിക്കളിക്കാം.
https://www.facebook.com/Malayalivartha