എല്ലാവര്ക്കും ഇതുപോലെ കുഞ്ഞുങ്ങളുടെ മനസ്സായിരുന്നെങ്കില്‍...
നന്മകള് വറ്റിയ ഈ നാളുകളില്‍ ഈ കുഞ്ഞിന്റെ നിഷ്കളങ്കമായ കരച്ചില് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടിലേക്ക് വാങ്ങിയ മല് സ്യം കഴുകി വൃത്തിയാക്കി മുറിച്ചതുകണ്ട് നിഷ്കളങ്കനായ കുഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഹ്യൂമാനിറ്റി എന്ന ഫേസ്ബുക്ക് പേജിലാണ് ആരെയും ആര്‍ദ്രമാക്കുന്ന ഈ വീഡിയോ വന്നിരിക്കുന്നത്. ഇതുവരെ മൂന്നുലക്ഷത്തിലധികം പേര് ഈ വീഡിയോ കണ്ടുകഴിഞ്ഞു. അമ്മയോട്, മല്‍സ്യത്തെ പഴയതുപോലെയാക്കണമെന്ന് ആവശ്യപ്പെടുന്ന കുഞ്ഞിന് അത് ചത്തതാണെന്ന് അറിയില്ല.
സഹജീവികളോട് തരിമ്പും കരുണയില്ലാതെ പെരുമാറുന്ന മനുഷ്യന് , തങ്ങള്‍ക്ക് ചുറ്റും അധിവസിക്കുന്ന ജീവജാലങ്ങളോട് നാം കാട്ടുന്ന ക്രൂരതയും അനുകമ്പയില്ലായ്മയും വളരെ വലുതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വീഡിയോ.
https://www.facebook.com/Malayalivartha