ആത്മഹത്യാ ഭീഷണിയുമായി പതിനഞ്ചാം നിലയില്‍ നിന്ന യുവതിയെ അതിസാഹസികമായി ഫയര്‍ഫോഴ്സ് രക്ഷിക്കുന്നതിന്റെ വീഡിയോ
ചൈനയിലെ ഒരു കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയ യുവതിയെ അതിസാഹസികമായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചു.
കുടുംബ വഴക്കിന്റെ പേരിലാണ് യുവതി ആത്മഹത്യക്ക് മുതിര്‍ന്നത്. ഇതിനിടെ പിന്നിലൂടെ നടന്നുവന്ന് ഫയര്‍ഫോഴ്സ് ജീവനക്കാരന് യുവതിയെ രക്ഷിക്കുകയായിരുന്നു.
യുവതി താഴേക്ക് നോക്കി സംസാരിക്കുന്നതിനിടെ ഫയര്മാന് ശബ്ദമുണ്ടാക്കാതെ യുവതിക്ക് പിന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ കഴുത്തിലും കൈയിലുമായി പിടിമുറുക്കി രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
https://www.facebook.com/Malayalivartha