Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഉത്തമ സന്താനലബ്ധിക്ക് എപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഞങ്ങള്‍ പറയുമ്പോള്‍ മാത്രം ഇണചേരുക...

13 MAY 2017 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വെളുത്ത, ഉയരമുള്ള ഉത്തമസന്തതികളെ സൃഷ്ടിക്കാന്‍ വിജ്ഞാന സംസ്‌കാര പദ്ധതിയുമായി ആര്‍എസ്എസ് രംഗത്തെത്തിയതാണ് രാജ്യത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ഇനി ഏതുതരം കുട്ടികള്‍ ജനിക്കണം എന്ന് ആര്‍എസ്എസ് തീരുമാനിക്കും. വെളുത്ത, ഉയരമുള്ള ഉത്തമസന്തതികളെ ഉത്പാദിപ്പിക്കാനുള്ള സന്താനോത്പാദന പരിപാടിയാണ് ആര്‍എസ്എസ് മുന്നോട്ടുവെച്ചിരിക്കുന്നത്.(വെളുത്ത് ഉയരമുള്ളവരാണോ ഉത്തമ സന്തതികള്‍ എന്നു ചോദിക്കരുത്!) ശരീര ശുദ്ധീകരണം നടത്തി, ഗ്രഹനിലകളെ അടിസ്ഥാനമാക്കി ഇണചേരുകയാണെങ്കില്‍ ഉത്തമസന്തതികളെ ഉണ്ടാക്കാം എന്നാണ് ആര്‍എസ്എസിന്റെ ഹെല്‍ത്ത്‌വിങ് ആയ ആരോഗ്യഭാരതിയുടെ പദ്ധതി പറയുന്നത്. ഗര്‍ഭ വിഗ്യാന്‍ അനുസന്ദാന്‍ കേന്ദ്ര തയ്യാറാക്കിയ പദ്ധതിയില്‍ ഉത്തമസന്തതികളെ കിട്ടാനുള്ള മാര്‍ഗരേഖകളും മുന്നോട്ടുവെച്ചിട്ടുണ്ട്.

ഗര്‍ഭം ധരിക്കുന്നതിനുവേണ്ടി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ചില നിശ്ചിതസമയങ്ങള്‍ ഹിന്ദു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ ഭാരതിയുടെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ അശോക് കുമാര്‍ വര്‍ഷനേയി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ജാതകത്തിന്റെയും ഗ്രഹനിലകളുടെയും അടിസ്ഥാനത്തില്‍ കുട്ടികളുണ്ടാകാന്‍ വേണ്ടി എപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഡോക്ടര്‍മാര്‍ പറയും. ഗര്‍ഭം ധരിച്ചുകഴിഞ്ഞാല്‍ പിന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടരുത്, അമ്മയ്ക്കും കുഞ്ഞിനും അത് ആത്മഹത്യാപരമാണ് എന്നും ബയോകെമിസ്ട്രിയില്‍ അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയ വര്‍ഷനേയി പറയുന്നു.

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജര്‍മനി സന്ദര്‍ശിക്കുകയും അവിടെ വച്ച് മദര്‍ ഓഫ് ജര്‍മനി എന്ന ഒരു സ്ത്രീയെ കണ്ടെന്നും, ആ സ്ത്രീയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും, ജര്‍മനി ഇത്ര ശക്തമായത് ഗര്‍ഭ സംസ്‌കാരത്തിലൂടെ വളര്‍ന്ന കുട്ടികള്‍ കാരണമാണെന്നും അവര്‍ പറഞ്ഞെന്നും ആര്‍എസ്എസ് പ്രചാരക് ഡോ. വര്‍ഷനേയി പറഞ്ഞു. ചക്രവ്യൂഹം ഭേദിച്ച ഗര്‍ഭസ്ഥ ശിശു അഭിമന്യുവിന്റെ കഥയും അവര്‍ പറഞ്ഞിട്ടുണ്ടെന്നും വര്‍ഷനേയി പറഞ്ഞു.

പദ്ധതിക്ക് രണ്ട് ഘട്ടങ്ങളാണ് ഉള്ളതെന്ന് പദ്ധതിയുടെ ദേശീയ കണ്‍വീനര്‍മാരില്‍ ഒരാളായ ഡോ കരീഷ്മാബെന്‍ മോഹന്‍ദാസ് നര്‍വാണി വിശദീകരിക്കുന്നു. നാഡീ ശുദ്ധി, ദേഹശുദ്ധി എന്നിവ വേറിട്ട് ഉറപ്പുവരുത്തണം. ഈ രണ്ടുഘട്ടങ്ങളിലൂടെ അണ്ഡവും ബീജവും ശുദ്ധീകരിക്കുന്നു. അതോടെ ജനിതക വൈകല്യമില്ലാത്ത കുട്ടികള്‍ ഉണ്ടാകുന്നു. പിന്നീട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അമ്മയുടെ ഭക്ഷണത്തിലാണ്. പാലുത്പന്നങ്ങളും നെയ്യും ഉള്‍പ്പെടുന്ന ഭക്ഷണമാണ് അമ്മ കഴിക്കേണ്ടത്. കഴിഞ്ഞില്ല, ഗര്‍ഭകാലത്ത് കുട്ടിയുടെ മാനസിക വളര്‍ച്ച ഉറപ്പുവരുത്താന്‍ അമ്മ ശ്ലോകങ്ങളും മന്ത്രങ്ങളും ഉരുവിടണമെന്നും നിബന്ധനയുണ്ട്. വേദനകൂടാതെ പ്രസവിക്കാനും അത് സഹായിക്കുമെന്നും നര്‍വാണി പറഞ്ഞു.

ആഗ്രഹിക്കുന്ന രീതിയില്‍ കുട്ടികളുടെ ശരീരവും ബുദ്ധിയും ഡിസൈന്‍ ചെയ്യാന്‍ ആയുര്‍വേദത്തിന് കഴിയും. ഗര്‍ഭത്തിന്റെ ആദ്യ ആറുമാസങ്ങളിലാണ് ഐക്യു വികസിക്കുന്നത്. ഗര്‍ഭകാലത്ത് ഒരു സ്ത്രീ എന്തുകഴിക്കുന്നു, എന്തുകേള്‍ക്കുന്നു, എന്തുകഴിക്കുന്നു, എന്തുവായിക്കുന്നു എന്നതനുസരിച്ച് ആവശ്യമുള്ള ഐക്യൂ ഉള്ള കുട്ടികളെ കിട്ടും നര്‍വാണി പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് ഗുജറാത്തില്‍ തയ്യാറാക്കിയതാണ് ഈ പദ്ധതി. ദേശീയതലത്തില്‍ 2015-ലാണ് നടപ്പിലാക്കിയത്. ഇപ്പോള്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ ദളം ആണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി പത്തുശാഖകളില്‍ ഇപ്പോള്‍ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഉത്തമസന്തതിയെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ സമര്‍ത്ഥ് ഇന്ത്യ (ഉറച്ച ഇന്ത്യ) ഉണ്ടാക്കിയെടുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പദ്ധതിയുടെ ദേശീയ കണ്‍വീനര്‍ നര്‍വാണി. 2020-നകം ഇത്തരം ആയിരം ഉത്തമസന്തതികളെ ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നര്‍വാണി പറഞ്ഞു.

2020-നകം എല്ലാ സംസ്ഥാനങ്ങളിലും ഗര്‍ഭ വിജ്ഞാന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഉത്തമസന്തതികളെ ഉണ്ടാക്കാനുള്ള പദ്ധതി, ജീനുകളെ പുനര്‍നിര്‍മിക്കുമെന്നും അതുവഴി ജീനുകളിലെ തകരാറുകള്‍ വരുംതലമുറകളിലേക്ക് പകരാതിരിക്കുമെന്നും ഇവര്‍ പറയുന്നു. ഇതിനകം ആരോഗ്യ ഭാരതി ഡല്‍ഹി, മുംബൈ, ഉഡുപ്പി, കാസര്‍ഗോഡ്, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ സെമിനാറുകള്‍ നടത്തിക്കഴിഞ്ഞു. കൊല്‍ക്കത്തയിലും ഹരിയാനയിലും ഉടന്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറയുന്നു. ജാംനഗര്‍ യൂണിവേഴ്‌സിറ്റി, ഗാന്ധിനഗറിലെ ചില്‍ഡ്രന്‍സ് യൂണിവേഴ്‌സിറ്റി, ഭോപ്പാലിലെ അടല്‍ ബിഹാരി വാജ്‌പേയ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഗര്‍ഭ് വിഗ്യാന്‍ സംസ്‌കാര്‍ സിലബസിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്.

മോശം വിദ്യാഭ്യാസ സാഹചര്യങ്ങള്‍ കാരണം രക്ഷിതാക്കള്‍ക്ക് താഴ്ന്ന ഐക്യു ആയിരിക്കാം. പക്ഷേ അവരുടെ കുട്ടികള്‍ക്ക് ബുദ്ധിയുടെ കാര്യത്തില്‍ അവരെ കവച്ചുവെക്കാന്‍ കഴിയും. ഈ രീതിയില്‍ കുട്ടികളെ ഉണ്ടാക്കുകയാണെങ്കില്‍ കറുത്ത നിറമുള്ള ഉയരം കുറഞ്ഞ ദമ്പതികള്‍ക്കും വെളുത്ത കുട്ടികള്‍ ഉണ്ടാകും. ആരോഗ്യ ഭാരതിയുടെ ദേശീയ കണ്‍വീനര്‍ ഡോ.ഹിതേഷ് ജാനി പറഞ്ഞു.

കറുത്തവരും ഉയരം കുറഞ്ഞവരും ബുദ്ധി കുറഞ്ഞവരും ഇല്ലാത്ത ഒരു രാജ്യം ഉണ്ടാക്കിയെടുക്കാന്‍ പദ്ധതിയിടുമ്പോള്‍, വംശീയ ശുദ്ധീകരണം നടത്തി കറുത്തവരുടെയും കുറിയവരുടെയും വേരറുക്കാനാണ് സംഘപരിവാരം ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. എന്തായാലും വെളുത്തവരെ സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പോരാട്ടം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ദേശിക്കുന്നത് വരെയെത്തിയെന്നതാണ് പുതിയ യാഥാര്‍ത്ഥ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (8 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends