Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മനോഹരമായ വസ്ത്രം ഉണ്ടാക്കിയത് മിഠായിക്കടലാസുകള്‍ ഉപയോഗിച്ച് !

20 MAY 2017 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മിഠായി കടലാസ് ഉപയോഗിച്ച് പാവയെയും ചെറിയ രൂപങ്ങളുമൊക്കെ നാം ഉണ്ടാക്കാറുണ്ട്. എന്നാല്‍ മിഠായിക്കടലാസ് ഉപയോഗിച്ച് ഒരു വസ്ത്രമുണ്ടാക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അതിശയമുണ്ടാകാത്തത്. സംഭവം സത്യമാണ്. പെനിസില്‍വാനിയയിലെ എലിസബത്ത് ടൗണിലുള്ള എമിലി സെയ്‌ല്ഹാമെര്‍ എന്ന യുവതിയാണ് ഈ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. തന്റെ അഞ്ചു വര്‍ഷത്തെ ശ്രമഫലമായാണ് എമിലി സ്റ്റാര്‍ബസ്റ്റ് കാന്‍ഡി മിഠായിക്കടലാസുകള്‍ കൂട്ടിച്ചേര്‍ത്ത് വസ്ത്രം നിര്‍മിച്ചത്.

ബോയ്ഫ്രണ്ടായ മലാചിയാണ് എമിലിക്ക് ഇതിന് പൂര്‍ണ പിന്തുണ നല്‍കിയത്. സ്റ്റാര്‍ബസ്റ്റ് കാന്‍ഡിയുടെ വലിയ ആരാധകനാണ് ഇദേഹം. ഇവര്‍ തമ്മില്‍ ആദ്യം കണ്ടു മുട്ടിയപ്പോള്‍ അദേഹം എമിലിക്കു നല്കിയതും സ്റ്റാര്‍ബസ്റ്റ് കാന്‍ഡിയായിരുന്നു. മാത്രമല്ല എപ്പൊഴെല്ലാം ഇവര്‍ ഒരുമിക്കുന്നുവോ അപ്പോഴെല്ലാം അദേഹം തന്റെ കാമുകിക്ക് ഈ കാന്‍ഡി സമ്മാനിക്കുമായിരുന്നു.

പിന്നീടാണ് ഈ മിഠായിക്കടലാസ് കൊണ്ട് എന്തെങ്കിലും നിര്‍മിക്കാന്‍ സാധിക്കും എന്ന തോന്നല്‍ എമിലിക്കുണ്ടായത്. അങ്ങനെ തനിക്കു വേണ്ടി സ്റ്റാര്ബസ്റ്റ് മിഠായിക്കടലാസ് ശേഖരിക്കാന്‍ മലാചിയോട് എമിലി ആവശ്യപ്പെട്ടു. പിന്നീട് ഓരോ തവണ എമിലിയെ കാണാന്‍ വരുമ്പോഴും മലാചി പായ്ക്കറ്റു കണക്കിന് വ്യത്യസ്ത നിറത്തിലുള്ള സ്റ്റാര്‍ബസ്റ്റ് കടലാസുകള്‍ സമ്മാനിക്കുകയും ചെയ്തു. അഞ്ചുവര്‍ഷം കൊണ്ട് പതിനായിരത്തിലേറെ മിഠായിക്കടലാസുകള്‍ ശേഖരിച്ചു.

പക്ഷേ, ശരിക്കും പണി വരുന്നതേയുണ്ടായിരുന്നുള്ളൂ. അവയെല്ലാം നിറമനുസരിച്ച് വേര്‍തിരിച്ച ശേഷം ഓരോ കടലാസും കോര്‍ക്കുന്നതിനായി മടക്കുക എന്ന ശ്രമകരമായ ജോലിയാണ് ബാക്കിയുണ്ടായിരുന്നത്. കോളജിലെ ഡോര്‍മിറ്ററിയില്‍ ആയിരിക്കുമ്പോഴും പഠിക്കുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം എമിലി മിഠായിക്കടലാസ് മടക്കുന്ന ജോലികൂടി ചെയ്തുകൊണ്ടിരുന്നു.

തുടര്‍ന്ന് മടക്കിയ കടലാസുകളെല്ലാം ഇലാസ്റ്റിക് നൂലില്‍ കോര്‍ത്ത് വസ്ത്രം തുന്നുകയായിരുന്നു. സ്റ്റാര്‍ബസ്റ്റ് കമ്പനി ചില നിറങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ എമിലിക്ക് തന്റെ വസ്ത്രത്തിന്റെ രൂപവും മാറ്റേണ്ടി വന്നിട്ടുമുണ്ട്. വസ്ത്രം മാത്രമല്ല മറ്റ് പല വസ്തുക്കളും എമിലി ഇതുപയോഗിച്ച് നിര്‍മിച്ചിട്ടുണ്ട്. താന്‍ കോര്‍ത്ത് നിര്‍മിച്ച സ്റ്റാര്‍ബസ്റ്റ് കാന്‍ഡി വസ്ത്രം തന്റെ വിവാഹത്തിന് ധരിക്കാനുള്ള തീരുമാനത്തിലാണ് എമിലി ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends