Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

യുഎഇയിലെ ഫുജൈറയിലേക്ക് അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല കെട്ടിവലിച്ചു കൊണ്ടുവരാനൊരുങ്ങുന്നു!

22 MAY 2017 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മരുഭൂമിയിലെ അസാധാരണവും കഠിനവുമായ കാലാവസ്ഥയെ കേട്ടുകേള്‍വിയില്ലാത്ത പല കടുംകൈകളും ചെയ്താണ് മനുഷ്യന്‍ മറികടന്നിട്ടുള്ളത്. ആധുനിക കാലത്തും ഇത്തരം സാഹസങ്ങള്‍ക്ക് കുറവില്ലെന്ന് തെളിയിക്കുകയാണ് അബൂദബി ആസ്ഥാനമായുള്ള നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ. യുഎഇയുടെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ അന്റാര്‍ട്ടികയില്‍ നിന്ന് മഞ്ഞുമല കപ്പലില്‍ കെട്ടിവലിച്ചുകൊണ്ടുവരികയെന്ന നിര്‍ദ്ദേശമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

കേള്‍ക്കുമ്പോള്‍ ഉട്ടോപ്യന്‍ ആശയമെന്ന് തോന്നുന്ന ഇക്കാര്യത്തില്‍ കാര്യമായ പഠനങ്ങള്‍ ഇവര്‍ നടത്തിക്കഴിഞ്ഞു. അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎഇയിലുള്ളവര്‍ക്ക് അന്റാര്‍ട്ടിക്കയിലെ മഞ്ഞുവെള്ളം കുടിക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. ധ്രുവപ്രദേശങ്ങളിലെ ശരാശരി മഞ്ഞുമലകളില്‍ 20 ദശലക്ഷം ഗാലന്‍ വെള്ളമാണുണ്ടാവുക.

അന്റാര്‍ട്ടിക്കയില്‍ നിന്നും ഫുജൈറയിലേക്ക് മഞ്ഞുമല എത്തിക്കുന്ന മാര്‍ഗവും ചിലവും സാങ്കേതിക വിദ്യയുമെല്ലാം നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ കണക്കാക്കി തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ കണക്കുകൂട്ടല്‍ പ്രകാരം ഇത്തരം ഒരു മഞ്ഞുമല അന്റാര്‍ട്ടികയില്‍ നിന്നും കെട്ടിവലിച്ച് സമുദ്രമാര്‍ഗ്ഗം ഫുജൈറയുടെ തീരത്തെത്തിക്കാന്‍ ഒരു വര്‍ഷത്തോളം എടുക്കും.

80 ശതമാനത്തോളം കടലിനടിയിലായതിനാല്‍ മഞ്ഞുമല ഇക്കാലത്തിനുള്ളില്‍ അലിഞ്ഞില്ലാതാവില്ലെന്നാണ് കണക്കുകൂട്ടല്‍. 2018 ആദ്യത്തോടെ പദ്ധതി ആരംഭിക്കുകയാണ് ലക്ഷ്യം. ശുദ്ധമായ വെള്ളത്തിനായാണ് ഈ അതിസാഹസം ചെയ്യുന്നത്. അതേസമയം പ്രദേശത്തെ കാലാവസ്ഥയേയും വിനോദ സഞ്ചാരത്തെ പോലും ഈ മഞ്ഞുമലയും കൊണ്ടുള്ള യാത്ര സ്വാധീനിക്കുമെന്നാണ് നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ എംഡി അബ്ദുള്ള മുഹമ്മദ് സുലൈമാന്‍ അല്‍സാഹി പറയുന്നത്.

അന്റാര്‍ട്ടിക്കയിലെ ഹേഡ് ദ്വീപിലെ മഞ്ഞുമലകളിലൊന്ന് വെട്ടിയെടുത്ത് കൊണ്ടുവരാനാണ് ഇവര്‍ പദ്ധതിയിടുന്നത്. ഫുജൈറയില്‍ നിന്നും ഹേഡ് ദ്വീപിലേക്ക് ഏകദേശം 8800 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം മഞ്ഞുമല കൊണ്ടുവന്ന് വെള്ളമാക്കി മാറ്റിയാല്‍ അഞ്ച് വര്‍ഷം പത്ത് ലക്ഷത്തോളം പേര്‍ക്ക് ആവശ്യമായ ശുദ്ധജലം ലഭിക്കുമെന്നാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ കണക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 minute ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (17 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (35 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (43 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends