Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ആനന്ദം കണ്ടെത്താന്‍ ഇനി പാര്‍ക്കുകള്‍ തേടി അലയേണ്ട, നേരെ കടവന്ത്ര പോലീസ് സ്‌റ്റേഷനിലേക്കു കയറൂ...രാജ്യത്തെ ആദ്യത്തെ ശിശു-വനിതാ സൗഹൃദ പോലീസ് സ്‌റ്റേഷനാകാന്‍ ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍

23 MAY 2017 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പോലീസ് സ്‌റ്റേഷന്‍ പരിസരത്തു കുട്ടികള്‍ കളിച്ചുചിരിച്ചു നടക്കുകയും അമ്മമാര്‍ വിശ്രമിക്കുകയും ചെയ്യുന്നതു കണ്ടിട്ട് ഇത് പോലീസ് സ്‌റ്റേഷന്‍ തന്നെയാണോ എന്നൊന്നും സംശയിക്കേണ്ട. പഴയകാല പോലീസ് സ്‌റ്റേഷന്റെ പേടിപ്പിക്കുന്ന മാതൃകയും പോലീസുകാരുടെ മുഖഭാവവും മനസില്‍ വിചാരിച്ച് കടവന്ത്ര പോലീസ് സ്‌റ്റേഷന്റെ പടിക്കലെത്തിയാല്‍ നിങ്ങള്‍ക്കു തെറ്റി.

ഇവിടെ കാണാന്‍ സാധിക്കുന്നത് പോലീസിന്റെ പുതിയ മുഖമാകും. കുട്ടികള്‍ക്കു കളിക്കാനുള്ള പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണു കടവന്ത്ര പോലീസ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ശിശു-വനിതാ സൗഹൃദ പോലീസ് സ്‌റ്റേഷനാകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ രൂപമാറ്റം.

പോലീസിനെ ഏറെ ഭയപ്പാടോടെ നോക്കികാണുന്ന കുട്ടികള്‍ക്കു കളിക്കാനുള്ള പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായാണു സ്‌റ്റേഷന്‍ വേറിട്ട അനുഭവമൊരുക്കുന്നത്. സ്ത്രീ സൗഹൃദ സ്‌റ്റേഷനെന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലാണു കടവന്ത്രയെ തെരഞ്ഞെടുത്തത്.

 

സമീപ പ്രദേശങ്ങളിലെ കുട്ടികള്‍ അടക്കം ആനന്ദം കണ്ടെത്താന്‍ ഇനി പാര്‍ക്കുകള്‍ തേടി അലയേണ്ട കാര്യമില്ല. നേരെ പോലീസ് സ്‌റ്റേഷനിലേക്കു കയറുകയേ വേണ്ടൂ. കുട്ടികളുമായി ദൂരയാത്ര ചെയ്തു മടങ്ങുന്നവര്‍ക്ക് ഒരു വിശ്രമകേന്ദ്രം കൂടിയാണ് ഈ പോലീസ് സ്‌റ്റേഷന്‍. സാമൂഹിക വിരുദ്ധരുടെ ആക്രമണങ്ങളില്‍  നിന്നു രക്ഷനേടി കുഞ്ഞുങ്ങളുമായി സ്വസ്ഥമായിരുന്നു വിശ്രമിക്കാനുള്ള ഇടമായി പോലീസ് സ്‌റ്റേഷന്‍ മാറും.

കുട്ടികള്‍ക്കു കളിക്കാനുള്ള ഇടമല്ലേ ഇവിടെയുള്ളൂ എന്നു വിചാരിക്കുന്നവരുടെ അറിവിലേക്ക് പറയാം. താരാട്ടുപാടി കുഞ്ഞിനെ തൊട്ടിലാട്ടാനും കുട്ടികളെ കളിക്കാന്‍വിട്ട് അമ്മമാര്‍ക്കു വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. പ്രത്യേക മുറിയിലിരുന്നു കുഞ്ഞുങ്ങളെ മുലയൂട്ടാം. ലൈബ്രറി സൗകര്യവും പ്രയോജനപ്പെടുത്താം. ലൈബ്രറിയുടെ സജ്ജീകരണം അവസാനഘട്ടത്തിലാണ്.



അക്രമങ്ങളില്‍ നിന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമങ്ങളും വകുപ്പുകളും വിവരിക്കുന്ന പുസ്തകങ്ങള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയാണു ലൈബ്രറിയില്‍ സജ്ജീകരിക്കുന്നത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പോക്‌സോ, ഗാര്‍ഹിക പീഡന നിയമം തുടങ്ങിയ നിയമങ്ങള്‍ സംബന്ധിച്ച റഫറന്‍സ് പുസ്തകങ്ങള്‍ വായിക്കാനും സംശയം തീര്ക്കാനും സൗകര്യമുണ്ടാകും.

ആവശ്യമായ വിവരങ്ങളും ഇവിടെനിന്നു കുറിച്ചെടുക്കാം. ലഘുലേഖകള്‍ സൗജന്യമായി നല്‍കും. ഓരോ നിയമത്തിന്റെയും വകുപ്പുകള്‍, ഉപവകുപ്പുകള്‍, പരാതി നല്‍കേണ്ട വിധം, ആരെ സമീപിക്കണം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഡിസ്‌പ്ലേ ബോര്‍ഡുകളുമുണ്ടാകും. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വിവരങ്ങള്‍ നല്കാനും പദ്ധതിയുണ്ട്.

നിലവിലെ സ്‌റ്റേഷന്റെ മുന്‍ഭാഗത്തുതന്നെയാണു പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കുട്ടികള്‍ക്കു കളിച്ചുനടക്കുവാന്‍ മാത്രമേ സൗകര്യമുള്ളോയെന്ന സംശയത്തിനും പ്രസക്തിയില്ല. കുട്ടികളുടെയും സ്ത്രീകളുടെയും പരാതി കേള്‍ക്കുവാനും പ്രത്യേക സൗകര്യമുണ്ടാകും.

വനിതാ ഓഫീസര്‍മാരാകും ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ കേള്‍ക്കുക. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിച്ചാകും എല്ലാ നടപടികളും. സംസ്ഥാനത്തെ അഞ്ച് പോലീസ് സ്‌റ്റേഷനുകളിലാണു സ്ത്രീ-ശിശു സൗഹൃദ സ്‌റ്റേഷനാക്കാനുള്ള നടപടി പുരോഗമിക്കുന്നത്. ശിശു-വനിതാ സൗഹൃദ പോലീസ് രാജ്യത്ത് പുത്തന്‍ അനുഭവമാകുമെന്ന് കൊച്ചി എസിപി കെ. ലാല്‍്ജി വ്യക്തമാക്കി.

കടവന്ത്ര പോലീസ് സ്‌റ്റേഷനിലെത്തുന്ന ഏതൊരാളുടെയും മനസിലുണ്ടാകുന്നത് ഒരു നവ്യാനുഭവമായിരിക്കുമെന്ന് എസ്‌ഐ എം.കെ. സജീവ് വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥരെ കണ്ടാല്‍ ആളുകള്‍ പേടിച്ചോടുന്ന കാലമൊക്കെ കഴിഞ്ഞു. ഇതു നമ്മുടെ സ്വന്തം പോലീസുകാരാണ്. എസ്‌ഐ എം.കെ. സജീവിന്റെ നേതൃത്വത്തില്‍ ഏഴ് വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കമാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നത്.

ചെറു പുഞ്ചിരിയോടെയാകും ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഏവരെയും സ്വാഗതം ചെയ്യുന്നത്. ഇതുതന്നെ സ്‌റ്റേഷനിലെത്തുന്നവരുടെ മനം കുളിര്‍പ്പിക്കും. പരാതി ലഭിച്ചാല്‍ എത്രയും വേഗം തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള സൗകര്യവും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രതികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വിവരിച്ചു. രാത്രി, പകല്‍ ഭേദമന്യേ ഏതു സമയവും ഈ സൗകര്യം ലഭിക്കുമെന്നുള്ളതാണു മറ്റൊരു പ്രത്യേകത. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends