Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മൈനസ് 20 ഡിഗ്രിയില്‍ 62 ലിറ്റര്‍ മുലപ്പാലുമായി 150 കിലോമീറ്റര്‍; പോലീസ് വഴിയൊരുക്കിയത് രണ്ടു മണിക്കൂര്‍ ; അജ്മീരില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കിട്ടി

02 JUNE 2017 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

'ട്രാഫിക്' എന്ന മലയാള സിനിമയില്‍ ഗതാഗതക്കുരുക്കുകളുള്ള കേരളത്തില്‍ അവയവദാനത്തിനുള്ള അവയവവുമായി പോകുന്ന വാനിന്റെ അതിവേഗയാത്ര പ്രേക്ഷകര്‍ നെഞ്ചിടിപ്പോടെ കണ്ടിരുന്നതാണ്. പിന്നീട് പലതവണ ഇത്തരം യാത്രകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇപ്പോഴിതാ രാജസ്ഥാനിലെ അജ്മീറില്‍ നിന്നും ഇതിനോട് സമാനമായ ഒരു വാര്‍ത്ത.

എന്നാല്‍, ഇക്കുറി യാത്ര അവയവവുമായല്ല, പകരം ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന കുഞ്ഞുങ്ങള്‍ക്കുള്ള മുലപ്പാലുമായിട്ടായിരുന്നെന്നു മാത്രം. ഭില്‍വാര ജില്ലയില്‍നിന്നു സംഭരിച്ച മുലപ്പാല്‍ 150 കിലോമീറ്റര്‍ അകലെയുള്ള അജ്മീര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കുകയെന്നതായിരുന്നു വെല്ലുവിളി.

ജില്ലാ ഭരണകൂടങ്ങളും പോലീസും ഒത്തുചേര്‍ന്നപ്പോള്‍ ദൗത്യം വിജയരമായി പൂര്‍ത്തിയാക്കി. രണ്ടു മണിക്കൂറിനുള്ളില്‍ 150 കിലോമീറ്റര്‍ പിന്നിട്ട് 62 ലിറ്റര്‍ പാലുമായി വാഹനം ഭില്‍വാരയില്‍നിന്ന് അജ്മീറിലെത്തി. ബുധനാഴ്ചയായിരുന്നു ദൗത്യം. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ പ്രത്യേക സംവിധാനമൊരുക്കിയാണു പാല്‍ സൂക്ഷിച്ചിരുന്നത്.

ഇത് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുകയെന്നത് കനത്ത വെല്ലുവിളിയായിരുന്നെന്ന് ഭില്‍വാര അഡീഷണല്‍ കലക്ടര്‍ ആനന്ദിലാല്‍ വെഷ്ണവ് പറഞ്ഞു. പാലുമായുള്ള യാത്രയില്‍ തടസങ്ങളൊഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വാഹനം കടന്നുപോകുന്ന സമയം റോഡുകളില്‍ മറ്റു വാഹനങ്ങളെ തടഞ്ഞു.

ഇതിനൊപ്പം പോലീസ് എസ്‌കോര്‍ട്ട് വാഹനവും പാല്‍ വാഹനത്തിനൊപ്പം സഞ്ചരിച്ചതോടെ തടസങ്ങള്‍ നീങ്ങി. ഭില്‍വാര ജില്ലയിലെ മുലയൂട്ടുന്ന അമ്മമാരാണു ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കായി പാല്‍ നല്‍കിയത്. ശിശുമരണനിരക്ക് ഏറ്റവും കൂടുതലുള്ളത് അജ്മീറിലാണ്.

മേഖലയില്‍ ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ ചികിത്സയില്‍കഴിയുന്നത് ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ എന്‍.ഐ.സി.യുവിലാണ്. രാജസ്ഥാനില്‍ 11 സ്ഥലങ്ങളില്‍ മുലപ്പാല്‍ ശേഖരിക്കാനുള്ള മില്‍ക്ക് ബാങ്കുകളുണ്ടെങ്കിലും അജ്മീറില്‍ ഈ സേവനം ലഭ്യമല്ല. അതാണ് മറ്റിടങ്ങളില്‍നിന്നു കുഞ്ഞുങ്ങള്‍ക്കു മുലപ്പാലെത്തിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

ഈ നടപടിയിലൂടെ അജ്മീറിലെ ശിശുമരണനിരക്ക് 16 മുതല്‍ 22% വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തോടെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍ എത്തിക്കുന്നത്. രാജസ്ഥാനില്‍ മുലപ്പാല്‍ ശേഖരിക്കാനായി 11 മില്‍ക്ക് ബാങ്കുകളാണുള്ളത്. 3,500 അമ്മമാര്‍ മില്‍ക്ക് ബാങ്കുമായി സഹകരിക്കുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 hour ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (4 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (5 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (5 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (6 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (8 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (8 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (9 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends