Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇരുന്നൂറിലേറെ കാറുകളുള്ള വ്യത്യസ്തനാം ഒരു ബാര്‍ബര്‍!

13 JUNE 2017 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ്, പതിനൊന്ന് മെഴ്‌സിഡസ് ബെന്‍സ്, പത്ത് ബി.എം.ഡബ്ല്യു, മൂന്ന് ഔഡി, രണ്ട് ജാഗ്വര്‍.. ഇങ്ങനെ നീളുകയാണ് ബെംഗളൂരുവിലെ ബാര്‍ബര്‍ രമേഷ് ബാബുവിന്റെ കാറുകളുടെ എണ്ണം. ബെംഗളൂരുവിലെ ഇന്നര്‍ സ്‌പേസ് എന്ന ട്രെന്‍ഡ് സലൂണിന്റെയും രമേഷ് ടൂര്‍ ആന്‍ഡ് ട്രാവല്‍സിന്റെയും ഉടമയായ രമേഷ് ബാബുവിന്റെ വിജയകഥ ആരെയും വിസമയിപ്പിക്കും.

രമേഷ് ഏറ്റവും ഒടുവില്‍ വാങ്ങിയ കാര്‍ മെഴ്‌സിഡസ് ബെന്‍സ് മെബാക്ക് എസ് 600. ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 3.2 കോടി രൂപ വിലവരും. ഇരുന്നൂറിലധികം വാഹനങ്ങളുള്ള രമേശ് ട്രാവല്‍സിന്റെ കാര്‍ പോര്‍ച്ചിലുണ്ട് 2011-ല്‍ സ്വന്തമാക്കിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബി.എം.ഡബ്ല്യു. 7 സീരീസ്, ബെന്‍സ് എ ക്ലാസ് തുടങ്ങിയ അത്യാഡംബര വാഹനങ്ങള്‍. ബെംഗളൂരുവിലെത്തുന്ന സിനിമാ താരങ്ങളും ശതകോടീശ്വരന്മാരുമെല്ലാം രമേഷിന്റെ കാറുകള്‍ തേടിയെത്താറുണ്ട്.

പട്ടിണിയുടെ പടുകുഴിയില്‍ നിന്ന് അതിസമ്പന്നതയിലേക്കു പിടിച്ചുകയറിയ രമേഷിന്റെ കഥ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ബാര്‍ബറായിരുന്ന അച്ഛന്‍ 1979-ല്‍ മരിക്കുമ്പോള്‍ രമേശിന് പ്രായം ഏഴ്. ബാര്‍ബര്‍ഷോപ്പ് വാടകയ്ക്ക് കൊടുത്തും പല വീടുകളില്‍ ജോലിചെയ്തുമാണ് രമേഷടക്കം മൂന്നു കുട്ടികളെ അമ്മ വളര്‍ത്തിയത്. ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞപ്പോള്‍ രമേശ് കുലത്തൊഴില്‍ ഏറ്റെടുത്തു. ബാര്‍ബര്‍ ഷോപ്പ് നടത്തുന്നതിനോടൊപ്പം പത്രവിതരണം, ഫ്‌ലാറ്റുകളില്‍ പാലും പച്ചക്കറികളുമെത്തിക്കുന്ന ജോലി എന്നിവയും രമേഷ് ചെയ്തുവന്നു.

1991-ല്‍ ബ്രിഗേഡ് റോഡിലെ ബാര്‍ബര്‍ ഷോപ്പ് ഇന്നര്‍ സ്‌പേസ് എന്ന പേരില്‍ ട്രെന്‍ഡ് സലൂണായി വികസിപ്പിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ നഗരത്തിലെ തിരക്കുള്ള ബാര്‍ബര്‍ ഷോപ്പായി മാറി രമേശിന്റെ കട. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വരൂപിച്ച പണവുമായി രമേഷ് ഒരു മാരുതി ഓമ്‌നി വാങ്ങി. മാസം 6400 രൂപ നല്‍കി സ്വകാര്യ ബാങ്ക് വായ്പയിലായിരുന്നു അത്. നഗരത്തിലെ ഒരു കമ്പനിക്ക് ഇത് വാടകയ്ക്ക് ഓടാന്‍ നല്‍കി. അവിടെനിന്നാണ് രമേഷിന്റെ ജീവിതം മാറിമറിഞ്ഞത്.

2004-ല്‍ ആറു കാറുകള്‍ കൂടി രമേഷ് സ്വന്തമാക്കി വാടകയ്ക്ക് നല്‍കി. നഗരത്തില്‍ എത്തുന്ന അതിസമ്പന്നരുടെ ആവശ്യങ്ങള്‍ക്കായി ആഡംബരക്കാറുകള്‍ സ്വന്തമാക്കിത്തുടങ്ങിയതോടെയാണ് രമേഷ് കോടീശ്വരനായി മാറിയത്. 2011-ല്‍ മൂന്നു കോടി രൂപയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി. കാറുകളുടെ എണ്ണം ഇരുന്നൂറിലെത്തുമ്പോഴും മൂന്നു കോടി രൂപയുടെ വിലയുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റില്‍ സഞ്ചരിക്കുമ്പോഴും രമേഷ് ബാബു വന്നവഴി മറക്കുന്നില്ല.



സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായി, രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കള്‍ തുടങ്ങി നിരവധിപേരാണ് രമേഷിന്റെ കാറിന്റെ ആവശ്യക്കാര്‍. ബ്രിഗേഡ് റോഡിലെ ഇന്നര്‍ സ്‌പേസില്‍ ഒരു മുടിവെട്ടുകാരനായി രമേഷ് ബാബു ഇവിടെയുണ്ടാകും. കട്ടിങ്ങിന് 150 രൂപ മാത്രം. രാവിലെ എട്ടുമുതല്‍ പത്തുവരെ സലൂണിലുണ്ടാകും. നാലുവരെ റെന്റല്‍ കാര്‍ ഓഫീസില്‍, അഞ്ചു മുതല്‍ഏഴുവരെ വീണ്ടും സലൂണില്‍ മുടിവെട്ടു ജോലിയില്‍. കഴിവുതെളിയിച്ചപ്പോള്‍ കിട്ടിയ വലിയ സൗഹൃദങ്ങളാണ് രമേഷിന്റെ ജീവിതം മാറ്റിയത്.

കാര്‍ റെന്റല്‍ ബിസിനസ് വിപുലമായപ്പോള്‍ മുന്തിയ ഇനം കാറുകളും സ്വന്തമാക്കി. റൊക്കം കാശും ബാങ്ക് ലോണുമൊക്കെ രമേഷിന്റെ വഴികളാണ്. ചില കാറുകള്‍ ഡ്രൈവുചെയ്യുന്നതിന്റെ ത്രില്ലും രമേഷ് പങ്കുവെയ്ക്കുന്നു. എന്റെ കഠിനാധ്വാനത്തിനൊപ്പം ദൈവം കൂട്ടുനിന്നു, എന്നു മാത്രമാണ് ഈ നേട്ടങ്ങളെക്കുറിച്ചുള്ള രമേഷിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 minute ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (19 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends