Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പുള്ളിപ്പുലിയുടെ ഇരയെ മരത്തില്‍ കയറി കൈവശത്താക്കിയ സിംഹിണിയുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു

17 JUNE 2017 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പുള്ളിപ്പുലികള്‍ ഇര പിടിച്ചാല്‍ ആദ്യം ചെയ്യുന്നത് അതിനെയും കൊണ്ട് ഏതെങ്കിലുമൊരു മരത്തില്‍ കയറുകയാണ്. പിടിച്ച ഇരയെ ആരും അടിച്ചോണ്ടു പോകാതിരിക്കാനും സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അവയുടെ സൈക്കോളജിക്കല്‍ മൂവാണത്. മരത്തിന്റെ ഏതെങ്കിലും ഒരു ചില്ലയില്‍ പിടിച്ച ഇരയെ വച്ച് ആരുടേയും ശല്യമില്ലാതിരുന്ന് കഴിക്കാനാണിവ ഇങ്ങനെ ചെയ്യുന്നത്.

എന്നാല്‍ ആ പുള്ളിപ്പുലിക്കു പോലും ഇപ്പോള്‍ രക്ഷയില്ലെന്നായിരിക്കുകയാണ്. കഷ്ടപ്പെട്ടു പിടിച്ചു മരത്തിനു മുകളില്‍ കഴിക്കാനായി വച്ച ഇരയെ വരെ മരത്തില്‍ കയറിയെടുക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യാനാകും? മറ്റാരുമല്ല, ഒരു പെണ്‍സിംഹമാണ് മരത്തില്‍ കയറി പുള്ളിപ്പുലിയുടെ ഭക്ഷണം കൈക്കലാക്കിയത്.

സൗത്ത് ആഫ്രിക്കയിലെ ലണ്ടലോസി ഗെയിം റിസര്‍വിലെത്തിയ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെത്തിയ വിനോദ സഞ്ചാരികളും ഒപ്പമുണ്ടായിരുന്ന റേഞ്ചര്‍ എമി ആറ്റ്ന്‍ബര്‍ഗും കുറച്ചു നേരമായി നിരീക്ഷിക്കുകയായിരുന്ന പുള്ളിപ്പുലിയുടെയും കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെയും നീക്കങ്ങള്‍. പുള്ളിപ്പുലിയും കുഞ്ഞും മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു രണ്ടു സിംഹങ്ങളുടെ കടന്നുവരവ്.

ഇവിടെ സിംഹങ്ങളും പുല്ലിപ്പുലികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. നിരവധി പുള്ളിപ്പുലികള്‍ക്ക് സിംഹങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ സിംഹങ്ങളെ കണ്ടതും പുള്ളിപ്പുലിക്കുഞ്ഞ് മരത്തിലേക്കോടിക്കയറിയതും ഒന്നിച്ചായിരുന്നു. മരത്തില്‍കയറി രക്ഷപെടാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ അങ്ങനെ വിടാന്‍ സിംഹം ഒരുക്കമല്ലായിരുന്നു. പുള്ളിപ്പുലിക്കു പിന്നാലെ ആയാസപ്പെട്ടാണെങ്കിലും സിംഹവും മരത്തിലേക്കു വലിഞ്ഞു കയറി.

അപ്പോഴാണ് പുള്ളിപ്പുലി പിടിച്ചുവച്ചിരുന്ന ഇരയായ ഇംമ്പാല സിംഹിണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അതോടെ സിംഹം അതു ഭക്ഷിക്കുന്ന തിരക്കിലായി. മരത്തിന്റെ മുകളിലെ ചില്ലകളിലേക്ക് കയറി പുള്ളിപ്പുലിയും രക്ഷപെട്ടു. പിന്നാലെയെത്തിയ സിംഹിണിയും ഇരയെ പങ്കിട്ടു കഴിച്ചതോടെ രംഗം ശാന്തമായി. ഏതായാലും രണ്ടു കൂട്ടര്‍ക്കും പരിക്കൊന്നും പറ്റാത്തതിനാലും ഈ അപൂര്‍വ രംഗം കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിനോദ സഞ്ചാരികളുടെ സംഘം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends