Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അമ്പത് വര്‍ഷമായി ചെല്ലപ്പന്‍ പാലത്തിനടിയിലുണ്ട്!

22 JUNE 2017 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കിള്ളിയാറിനു കുറുകെ പഴകുറ്റിയില്‍ നിര്‍മിച്ച പാലത്തിനടിയിലെ കല്ലുകെട്ടില്‍ കീറിയ ഫ്‌ളക്‌സുകള്‍ കുത്തിമറച്ച് കഴിഞ്ഞുകൂടുന്നു; ഇത് പാലത്തിന്റടിയില്‍ ചെല്ലപ്പന്‍. വയസ്സ് എഴുപത് കഴിഞ്ഞു. തലചായ്ക്കാനിടമില്ലാഞ്ഞിട്ടും ആരോടും പരിഭവങ്ങളില്ലാതെ കഴിഞ്ഞ അന്‍പത് വര്‍ഷമായി ചെല്ലപ്പന്‍ ഇവിടെ കഴിയുന്നു.

കണ്ണൊന്നുതെറ്റിയാല്‍ കല്ലുകെട്ടില്‍ നിന്നു താഴെപ്പോകും. തന്റെ വാസസ്ഥാനത്തേക്കു കയറാന്‍ ചെല്ലപ്പന്‍ തന്നെ സ്വന്തമായി തടിക്കഷണങ്ങള്‍ ്‌കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു പാലവുമുണ്ട്. മഴപെയ്താല്‍ ചെല്ലപ്പന്റെ താമസസ്ഥലത്ത് വെള്ളം കയറും. പാലത്തില്‍കൂടി വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിന്റെ അസ്തിവാരം മാത്രമല്ല, ചെല്ലപ്പന്റെ ഉള്ളും പിടയും.

മഴക്കാലമായാല്‍ ചായ്പിനുള്ളില്‍ കിടക്കാനാവില്ല. അപ്പോള്‍ കടത്തിണ്ണകളെ ആശ്രയിക്കണം. പല മഴക്കാലങ്ങളിലും ചെല്ലപ്പന്റെ കുടില്‍ വെള്ളത്തില്‍ ഒലിച്ചുപോയിട്ടുണ്ട്.

കിള്ളിയാറ്റിലേക്കു വലിച്ചെറിയുന്ന മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കളാണ് ചെല്ലപ്പന്റെ ശത്രുക്കള്‍.എഴുപതുകഴിഞ്ഞെങ്കിലും പറ്റുന്ന കൂലിപ്പണിയെടുത്താണ് ചെല്ലപ്പന്‍ അന്നത്തിനു വക കണ്ടെത്തുന്നത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല. ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ ആധാര്‍ വേണം. ആധാറെടുക്കാന്‍ ചെല്ലപ്പനും മണിക്കൂറുകള്‍ വെയിലത്ത് ക്യൂ നിന്നു. ഒടുവില്‍ ഓഫീസറുടെ അടുത്തെത്തി പേരും വിലാസവും പറഞ്ഞു 'പാലത്തിന്റടിയില്‍ ചെല്ലപ്പന്‍'. മേല്‍വിലാസം കേട്ടതും ഉദ്യോഗസ്ഥര്‍ ചെല്ലപ്പനെ കളിയാക്കി ഇറക്കിവിട്ടു. പിന്നീട് അങ്ങോട്ടു തിരിഞ്ഞുനോക്കാന്‍ മനസ്സുവന്നില്ലന്ന് ചെല്ലപ്പന്‍ പറയുന്നു.

അവിവാഹിതനായ ചെല്ലപ്പന് ഇനി 'സ്വന്ത'മെന്നു പറയാന്‍ ആകെയുള്ളത് ഈ പാലം മാത്രമാണ്. യാനോസിന്റെയും മേരിയുെടയും പത്തു മക്കളില്‍ പത്താമനാണ് ചെല്ലപ്പന്‍.കൂട്ടത്തില്‍ ഇനി ശേഷിക്കുന്ന ഒരേയൊരാളും ചെല്ലപ്പന്‍ തന്നെ. ഒന്‍്പതാമത്തെ സഹോദരി നേശമ്മ ഇക്കഴിഞ്ഞ കൊല്ലമാണ് വേങ്കവിളയ്ക്കു സമീപം വാഹനാപകടത്തില്‍ ്മരിച്ചത്. 'ഒരുപാടു മന്ത്രിമാര്‍ എന്റെ തലയ്ക്കുമുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. പക്ഷേ, അവരാരും എന്റെ ദുരിതം മാത്രം കാണുന്നില്ല....' ചെല്ലപ്പന്‍ പറയുന്നു. വലിയ പാലങ്ങളും ഡാമുകളും പണിയുമ്പോള്‍ ഏതെങ്കിലുമൊരാളെ പാലത്തിനടിയില്‍ തള്ളി ബലികൊടുക്കണമെന്നൊരു വിശ്വാസമുണ്ടായിരുന്നു പണ്ട്. എന്നാലിവിടെ പാലം ഒരാള്‍ക്ക് തണലും താവളവുമാവുന്ന കാഴ്ചയാണു നമ്മള്‍ കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends