കുറ്റവാളിയുടെ കുഞ്ഞിന് മുലയൂട്ടിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരക്കെ അഭിനന്ദനം

മാതൃസ്‌നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല ഈ ലോകത്ത്. കുഞ്ഞ് കരഞ്ഞാല്‍ മനസ്സാക്ഷിയുള്ള ഒരമ്മയ്ക്കും കണ്ടില്ലെന്ന് നടിക്കാതിരിക്കാനുമാകില്ല. അവര്‍ എത്ര തിരക്കിലാണെങ്കിലും. അതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഒരു ചൈനീസ് പോലീസുദ്യോഗസ്ഥ.
ചൈനയിലെ ഷാംഗ്‌സി പ്രവിശ്യയിലാണ് സംഭവം നടന്നത്. ലിന ഹോ എന്ന പോലീസ് ഉദ്യോഗസ്ഥ കോടതി മുറിയിലെ ജോലിക്കിടെയാണ് വിചാരണ നേരിടുന്ന ലീ എന്ന സ്ത്രീയുടെ കുഞ്ഞ് കരയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സഹതാപം തോന്നിയ ഇവര്‍ ഈ സ്ത്രീയോട് അനുവാദം വാങ്ങി കുട്ടിക്ക് മുലപ്പാല്‍ നല്‍കുകയായിരുന്നു.

ഒരു സ്ഥാപനത്തിന്റെ പേരില്‍ അനധികൃതമായി പണമിടപാട് നടത്തിയതിന്റെ പേരില്‍ ജയിലിലായ 34 അംഗ സംഘത്തിലെ ഒരാളാണ് ലീ. കോടതിമുറിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























