Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

2600 വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രം പറയുന്ന നാണയശേഖരവുമായി ഇരട്ട സഹോദരങ്ങളായ ലൈജുവും ലിജുവും

03 OCTOBER 2017 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ചരിത്രഗവേഷകര്‍ക്ക് വഴികാട്ടിയായി ഇരട്ടസഹോദരങ്ങളുടെ അത്യപൂര്‍വ്വ നാണയ ശേഖരം. പാലക്കാട് കുന്നത്തൂര്‍മേട് ചിറക്കാട് ചിറയത്ത് വീട്ടില്‍ ലൈജു-ലിജു എന്നീ സഹോദരങ്ങളാണ് ഇന്ത്യയുടെ 2600 വര്‍ഷത്തെ ചരിത്രം പറയുന്ന ചരിത്ര നാണയശേഖരവുമായി ചരിത്രാന്വേഷണ കുതുകികള്‍ക്ക് ആവേശമായത്.

കഴിഞ്ഞദിവസം വടക്കഞ്ചേരി സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലും ഇവരുടെ നാണയ-കറന്‍സി പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. രണ്ടുമിനിറ്റിന്റെ മൂപ്പില്‍ ലൈജുവാണ് ജ്യേഷ്ഠന്‍. പാലക്കാട് ഫോക്കസ് ഗേറ്റ് ഡയറക്ടറാണ് ലൈജു.ശ്രീകൃഷ്ണപുരം ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് അനുജന്‍ ലിജു. ഇവരുടെ ഭാര്യമാരും ഇരട്ടകളാണ്. എറണാകുളം വൈറ്റില സ്വദേശികളായ ലിമയും ഹിമയും. അമ്മ സിസിലി ജോണി. പരേതനായ ജോണിയാണ് പിതാവ്.

വടക്കഞ്ചേരി വള്ളിയോട് ഗലീലി യൂണിറ്റിലെ അധ്യാപകനായ കുരീക്കാട്ടോരത്തേല്‍ ജയിന്റെ ഭാര്യ ലിജിയാണ് സഹോദരി. ഇവര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ അധ്യാപികയാണ്. ബി സി അറുന്നൂറ് കാലഘട്ടത്തിലെ ഗാന്ധാര, ശൂരസേന, കോസല തുടങ്ങിയ മഹാജനപദങ്ങളില്‍ ഉപയോഗിച്ചിരുന്ന സൂര്യന്‍, ആന, വൃക്ഷം, മാല എന്നീ ചിത്രങ്ങള്‍ ആലേഖനം ചെയ്ത അച്ചുകുത്ത് നാണയങ്ങള്‍ മുതല്‍ ഇന്തോഗ്രീക്ക്, പാഞ്ചാല, സതവാഹന, കുഷാന തുടങ്ങി അതിപുരാതന രാജവംശങ്ങളുടെ നാണയങ്ങളും ലൈജുവിന്റെയും ലിജുവിന്റെയും മഹാനാണയ ശേഖരത്തിലുണ്ട്.

എഡി 700 മുതല്‍ എഡി 1600 വരെയുള്ള മെഡിവീയല്‍ കാലഘട്ടത്തിലെ ഇന്ത്യന്‍ രാജവംശങ്ങളുടെ നാണയങ്ങളും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ 20-ാം നൂറ്റാണ്ടിന്റെ മധ്യകാലംവരെ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന വിവിധ നാട്ടുരാജാക്കാന്മാരുടെ കാലത്തുള്ള നാണയങ്ങളാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം.

ചരിത്രനാണയ ശേഖരത്തോടൊപ്പം 220 വ്യത്യസ്ത രാജ്യങ്ങളുടെ ഭൂപടങ്ങളും പതാകയും ഉള്‍പ്പെടുത്തിയ ശേഖരവുമുണ്ട്. 1947 മുതല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ കറന്‍സികളും ഒന്നാംലോക മഹായുദ്ധകാലഘട്ടങ്ങളിലും രണ്ടാംലോക മഹായുദ്ധ കാലഘട്ടത്തിലും പുറത്തിറങ്ങിയ വിവിധ രാജ്യങ്ങളുടെ കറന്‍സികളും ഇവരുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ശേഖരത്തിലുണ്ട്.

എട്ടാംക്ലാസ് പഠനകാലത്താണ് ലൈജുവും ലിജുവും അപൂര്‍വ്വ നാണയശേഖരം ആരംഭിച്ചത്. തൃശൂരില്‍ സപ്ലൈകോയില്‍ ജോലി ചെയ്യുന്ന ഇവരുടെ ആന്റി ലീനയായിരുന്നു പ്രചോദനം. ഇപ്പോള്‍ വീട്ടിലെ ഒരു മുറിതന്നെ നാണയത്തിനും കറന്‍സിക്കുമായി മാറ്റിവച്ചിരിക്കുകയാണ്.

മാസശമ്പളത്തിന്റെ വലിയൊരു ഭാഗം നാണയശേഖരണത്തിനായി മാറ്റിവയ്ക്കുന്നതായി ഇവര്‍ പറഞ്ഞു. അത്യപൂര്‍വ്വ നാണയശേഖരമാണെങ്കില്‍ അത് സ്വന്തമാക്കാന്‍ വലിയ തുക മുടക്കണം. തങ്ങളുടെ ശേഖരങ്ങളില്‍ ഇല്ലാത്ത നാണയമാണെങ്കില്‍ പിന്നെ പണമൊന്നും നോക്കില്ല. എന്തുവിലകൊടുത്തും നാണയം സ്വന്തമാക്കും. നാണയങ്ങളുടെ പഴക്കവും ചരിത്രവും അറിയാന്‍ പാലക്കാട് വിക്ടോറിയ കോളജിലെ അധ്യാപകരുടെ സഹായവും ഇവര്‍ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (16 minutes ago)

വെളിച്ചെണ്ണ വില കുറയുന്നു...  (47 minutes ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (59 minutes ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (1 hour ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (1 hour ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (2 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (2 hours ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (2 hours ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (2 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (11 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (11 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (11 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (11 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (12 hours ago)

Malayali Vartha Recommends