പെട്രോള്‍ പമ്പില്‍ നിന്ന് പുകവലിക്കരുതെന്ന കാര്യം ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയിട്ടും പുകവലി തുടര്‍ന്ന യുവാവിനോട് പമ്പുജീവനക്കാരന്‍ ചെയ്തതെന്തെന്ന് അറിയാന്‍ വീഡിയോ കാണൂ...!

പെട്രോള്‍ പമ്പിലെ മൊബൈല്‍ഫോണ്‍ ഉപയോഗം പോലും അപകടം വരുത്തിവയ്ക്കുമെന്ന് അറിയാത്തവരായി ആരുമില്ല. അപ്പോള്‍ പമ്പില്‍ നിന്ന് സിഗരറ്റ് വലിച്ചാലോ.. നിയമം ലംഘിച്ച് പമ്പില്‍ നിന്ന് സിഗരറ്റ് വലിച്ച ഒരാളെ ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മാതൃകാപരമായി ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. ബള്‍ഗേറിയയിലെ സോഫിയായിലാണ് സംഭവം നടന്നത്.
ഏതാനും യുവാക്കള്‍ ഒരു കാറില്‍ പെട്രോള്‍ പമ്പിലേക്ക് വരുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം വ്യക്തമാകുന്നത്. കാറിന്റെ മുന്‍വശത്ത് ഇരിക്കുന്ന ഒരാള്‍ സിഗരറ്റ് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മാത്രമല്ല കാറിന് പുറത്തിറങ്ങിയും അദ്ദേഹം സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. ഈ സമയം ഓടി വരുന്ന പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഫയര്‍ എക്‌സിറ്റിംഗ്വിഷര്‍ ഈ യുവാവിനു നേരെ പ്രയോഗിക്കുകയായിരുന്നു.
സിഗരറ്റ് വലിച്ച യുവാവ് ഈ ജീവനക്കാരനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























