ലോകത്തിലെ ഏറ്റവും കൂടുതല്‍ നീളമുള്ള നാവ് മോചിയുടേത്!

ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവുള്ള നായ എന്ന ഗിന്നസ് ലോകറിക്കാര്‍ഡ് ഇനി സെന്റ് ബെര്‍ണാര്‍ഡ് ഇനത്തില്‍പ്പെട്ട മോചി മോ റിക്കെര്‍ട്ട് എന്നു പേരുള്ള എട്ടുവയസുള്ള നായയ്ക്ക് സ്വന്തം.
സൗത്ത് ഡെക്കോട്ടയിലെ സിഒക്‌സ് ഫാള്‍സിലാണ് മോചിയുടെ താമസം. 18.58 സെന്റിമീറ്റര്‍ ആണ് മോചിയുടെ നാവിന്റെ നീളം. ഉടമ കാര്‍ല റിക്കെറ്റ് തെരുവില്‍ നിന്ന് മോചിയെ കണ്ടെത്തുമ്പോള്‍ രണ്ടു വയസായിരുന്നു മോചിയുടെ പ്രായം. ആദ്യം കണ്ടപ്പോള്‍ തന്നെ തനിക്ക് മോചിയെ ഇഷ്ടപ്പെട്ടുവെന്നായിരുന്നു റിക്കെര്‍റ്റ് പറയുന്നത്.
നാവിന് 11.43 സെന്റിമീറ്റര്‍ നീളമുള്ള പെക്കിംഗീസ് ഇനത്തില്‍ പെട്ട പഗ്ഗി എന്ന നായയുടെ റിക്കാര്‍ഡാണ് മോചി സ്വന്തമാക്കിയത്. നാവിന്റെ നീളം റിക്കാര്‍ഡ് നല്‍കിയെങ്കിലും ഇതു കൊണ്ട് അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെന്നും റിക്കെര്‍ട്ട് പറയുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ മോചിക്ക് എപ്പോഴും കൂടുതല്‍ ശ്രദ്ധ നല്കണം പൊടി, ചെളി എന്നിവയെല്ലാം മോചിയുടെ നാവില്‍ പറ്റിപ്പിടിക്കാറുണ്ട്. എന്നിരുന്നാലും മോചിയെ ശ്രദ്ധിക്കുന്നതില്‍ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ല. മോചിക്ക് സ്വന്തമാക്കാനായ ഈ നേട്ടത്തില്‍ തങ്ങള്‍ എല്ലാവരും അഭിമാനിക്കുന്നുവെന്നും റിക്കര്‍ട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha



























