ചന്ദ്രനിലെ താമസിക്കാന് വീട് റെഡിയാവുന്നു

ചന്ദ്രനില്‍ നിങ്ങള്‍ക്ക് വീട് വേണോ. നാല്‍പ്പതുവര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ചന്ദ്രനില്‍ പോയി മുറിയെടുത്തു താമസിക്കാം. യൂറോപ്യന്‍ ബഹിരാകാശ സംഘടനയാണു ചന്ദ്രനില്‍ താമസിക്കാനുള്ള വീടുകളുടെ രൂപകല്‍പ്പന നടത്തിയത്. നാലുപേര്‍ക്കു വരെ ഇതില്‍ താമസിക്കാം. ഉല്‍ക്കകള്‍ വന്നു പതിക്കുമെന്നോ, ഗാമാകിരണങ്ങള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്നോ ഭയക്കേണ്ട. പുറത്തെ താപനിലയുടെ വ്യതിയാനംപോലും നിങ്ങളെ ബാധിക്കില്ല. ഒരു ബീച്ച് റിസോര്‍ട്ടിലെന്നപോലെ ചന്ദ്രനില്‍ നിങ്ങള്‍ക്ക് സുഖമായി താമസിക്കാം. ചന്ദ്രോപരിതലത്തിലെ വസ്തുക്കള്‍ പള്‍പ്പ് രൂപത്തിലാക്കിയാണ് വീടിനാവശ്യമായ ബ്ലോക്കുകളുണ്ടാക്കും.
ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എന്ന പ്രശസ്തരായ ആര്‍ക്കിടെക്ചര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് യൂറോപ്യന്‍ ബഹിരാകാശ സംഘടന ചാന്ദ്രഭവനങ്ങളുടെ രൂപകല്‍പ്പന തയാറാക്കിയത്. ഊതിവീര്‍പ്പിക്കാവുന്ന ഒരു വലിയ ബലൂണ്‍പോലുള്ള രൂപഘടനയെ ചന്ദ്രോപരിതലത്തിലെ വസ്തുക്കളുമായി ചേര്‍ത്താണ് നിര്‍മാണം.
പക്ഷികളുടെ എല്ലുകള്‍ പോലെ കനംകുറഞ്ഞതും കട്ടികൂടിയതുമായ ബില്‍ഡിങ് ബ്ലോക്കുകളാണിത്. ഒരു മണിക്കൂറിനുള്ളില്‍ രണ്ടു മീറ്റര്‍ ഉയരത്തില്‍ വരെ ഇതു പണിതുയര്‍ത്താം. ഭൂമിയില്‍നിന്നു വസ്തുക്കള്‍ കൊണ്ടുപോകുന്നതു പരമാവധി കുറച്ചുകൊണ്ടൊരു രൂപകല്‍പ്പനയാണ് ഉദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് ഹൊവ്‌ലാന്‍ഡ് ചൂണ്ടിക്കാട്ടി. ഊതിവീര്‍പ്പിക്കാവുന്ന ബലൂണ്‍ മോഡല്‍, റോബട് തുടങ്ങിയവ സ്‌പേസ് റോക്കറ്റിലൂടെ ചന്ദ്രനില്‍ എത്തിച്ച് നിര്‍മാണത്തിന്റെ ആദ്യകടമ്പ പൂര്‍ത്തിയാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha