രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം... വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം; സേവ് ദ് ഡേറ്റ് വീഡിയോ ഷൂട്ടിനിടെ വധുവിനെ ചുംബിക്കാനുള്ള വരന്റെ ശ്രമം വിജയിച്ചു, പക്ഷെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് ഇരുവരും വെള്ളത്തിൽ...
സേവ് ദി ഡേറ്റ് എന്ന പേരിൽ വിവാഹ തിയതി ഓര്‍മിപ്പിക്കുന്ന വിഡിയോകളാണ് ഇപ്പോഴത്തെ ട്രെൻഡ്. അതും നല്ലൊരു സ്റ്റോറി ലൈനോടെ രസകരമായി പറയുകയാണെങ്കിൽ സംഗതി പൊളിച്ചു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇത് പോലെയുള്ള ഒരു സേവ് ദ് ഡേറ്റ് വീഡിയോ തരംഗമായി മാറിയിരുന്നു. എന്നാല്‍ ഈ സേവ് ദ് ഡേറ്റ് വീഡിയോ വൈറലായത് ഷൂട്ടിനിടെ വഞ്ചി മറിഞ്ഞ് ചെറുക്കനും പെണ്ണും വെള്ളത്തില്‍ വീണതോടെയാണ്. ടിജിന്, ശില്പ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയില്‍ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്. മഴപെയ്യുന്നതും കയ്യില്‍ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമാണ് സീന്‍. പുഴയില്‍ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്.
''രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം''- ക്യാമറാമാന് നിര്‍ദേശം കൊടുക്കുന്നതു കേള്‍ക്കാം. എന്നാല്‍ വധുവിനെ ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തില്‍ വീഴുകയായിരുന്നു. ആഴമില്ലാത്ത ഭാഗത്തായിരുന്നതിനാല്‍ ഇരുവര്‍ക്കും അപകടമൊന്നുമുണ്ടായില്ല.
https://www.facebook.com/Malayalivartha