Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

ഇത്രയും പ്രതീക്ഷിച്ചില്ല... സിനിമയില്‍ കാണരുത് കേള്‍ക്കരുത് മിണ്ടരുത് എന്നൊരു ചൊല്ലുണ്ട്; ആ ചൊല്ല് ഏറ്റുപറഞ്ഞ് അമ്മയും ഫെഫ്കയും; ശ്രീകുമാര്‍ മേനോന്‍ മഞ്ജുവാര്യര്‍ വിഷയത്തില്‍ ഇടപെടാതെ ഉരുണ്ട് കളിച്ച് സിനിമാ സംഘടനകള്‍

23 OCTOBER 2019 02:00 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ വല്ലാത്ത വിഷമഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. തനിക്കൊരാപത്ത് വരുമ്പോള്‍ വേണ്ടത്ത പിന്തുണ കിട്ടുമെന്ന് കരുതിയവര്‍ വരെ മുഖം തിരിച്ചിരിക്കുകയാണ്. സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമോയെന്ന ഭയമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു താരം ഡിജിപിക്ക് പരാതി നല്‍കിയത്. മഞ്ജുവിന്റെ പരാതി പരിഹരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപിയും പ്രതികരിച്ചിരുന്നു.

മാധ്യമങ്ങളിലൂടെയാണ് താന്‍ ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് നിന്റേത് എന്ന് നിന്റെ അച്ഛന്‍ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചായിരുന്നു സംവിധായകനെത്തിയത്. അമ്മയ്ക്കും ഫെഫ്കയ്ക്കും മഞ്ജു വാര്യര്‍ ഇതുമായി ബന്ധപ്പെട്ട കത്ത് നല്‍കിയിരുന്നു. താരത്തിന്റെ കത്ത് ലഭിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചിരുന്നു.
ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയായാണ് മഞ്ജു വാര്യര്‍ സിനിമയിലെ സംഘടനകള്‍ക്ക് കത്ത് നല്‍കിയത്. താരസംഘടനയായ അമ്മയ്ക്കും മഞ്ജു വാര്യര്‍ പരാതി നല്‍കിയിരുന്നു. സംഘടനയ്ക്ക് അയച്ച കത്ത് കിട്ടിയെന്നും തൊഴില്‍ പരമായി പിന്തുണയ്ക്കുമെന്നുമെന്നായിരുന്നു അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പ്രതികരിച്ചത്. നടി പോലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടാനാവില്ല. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീകുമാര്‍ മേനോന്‍ മഞ്ജു വാര്യര്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന നിലപാടിലാണ് ഫെഫ്കയും. ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണിക്കൃഷ്ണനായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മഞ്ജു വാര്യരുടെ കത്ത് ലഭിച്ചിരുന്നു. ക്രമിനില്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാന്‍ കഴിയില്ല. ശ്രീകുമാര്‍ മേനോന്‍ ഫെഫ്കയിലെ അംഗമല്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. മൂന്നുവരിയുള്ള കത്തായിരുന്നു മഞ്ജു നല്‍കിയത്. ഡിജിപിക്ക് പരാതി നല്‍കിയതിനെക്കുറിച്ചും താരം കത്തില്‍ സൂചിപ്പിച്ചിരുന്നു.

ശരിക്കും തളര്‍ന്നു പോകുന്ന അവസ്ഥയിലായിരുന്നു മഞ്ജുവാര്യര്‍. ഒരു സന്നിദ്ധഘട്ടത്തില്‍ ആരും പിന്തുണയ്ക്കുന്നില്ല. അതേസമയം മലയാള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ് ഡബ്ലുസിസിയിലെ ചില പ്രതിനിധികള്‍ ശക്തമായി പ്രതികരിച്ചത് ആശ്വാസമായി. സംഘടന രൂപീകരിക്കുന്ന സമയത്ത് മഞ്ജു വാര്യരും മുന്‍നിരയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണാനും സംഘടനയുടെ മറ്റ് കാര്യങ്ങളിലുമൊക്കെ താരവും സജീവമായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം മൗനം പാലിക്കുകയായിരുന്നു. അതിനാല്‍ തന്നെ ഡബ്ലുസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മഞ്ജു വാര്യരുടെ വിഷയത്തില്‍ ഡബ്ലുസിസിയുടെ നിലപാട് എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മഞ്ജു വാര്യരെ പിന്തുണച്ച് സിനിമാമേഖലയില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. ഫ്യൂഡല്‍ സ്വഭാവമാണ് ശ്രീകുമാര്‍ മേനോന്‍ കാണിക്കുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. താരത്തിന്റെ പതനം കാണാനായി ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭാഗ്യലക്ഷ്മി ഇതേക്കുറിച്ച് പ്രതികരിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

അതേസമയം മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ക്ക് ശക്തമായ ആരാധകപിന്തുണയാണുള്ളത്. ശ്രീകുമാര്‍ മേനോനുമായുള്ള വിഷയത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം താരം നിറഞ്ഞു നില്‍ക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തേതെന്നും അതനുവദിക്കില്ലെന്നും പറയുന്നു. ഒപ്പം അവസാനംവരെ കൂടെയുണ്ടാകുമെന്ന ഉറപ്പും നല്‍കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (41 minutes ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (56 minutes ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (1 hour ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (1 hour ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (1 hour ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (2 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (2 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (4 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (4 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (4 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (4 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends