വാട്സ് ആപ്പിലും ഹാക്കര്‍മാര്‍ ,വലയിൽ വീഴാതെ സൂക്ഷിക്കുക !
വാട്സ് ആപ്പിലും ഹാക്കർമാർ വലവിരിയ്ക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് അത്കൊണ്ട് തന്നെ നിർണായക സുരക്ഷാ മുന്നറിയിപ്പ് നൽക്കുന്നുമുണ്ട് അതിന് പിന്നാലെ, ഹാക്കര്‍മാരുടെ കെണിയെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ). ഏറ്റവും പുതിയ വാട്സ് ആപ്പ് പതിപ്പിലേക്ക് ഉടൻ അപ്ഡേറ്റ് ചെയ്യാനാണ് സി.ഇ.ആർ.ടി-ഇൻ ഉപഭോക്താക്കളെ ഉപദേശിക്കുന്നത്. വാട്സ് ആപ്പ് വഴി വൈറസ് അടങ്ങിയ വീഡിയോ ഫയൽ അയച്ചുകൊണ്ട് ആരുടെയും ഫോണില്‍ നുഴഞ്ഞുകയറാന്‍ ഹാക്കർമാരെ അനുവദിക്കുന്ന പുതിയ അപകടസാധ്യത കണ്ടെത്തിയതിനാലാണ് ഈ സുരക്ഷാ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha