കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ച യുവ ഫോറസ്റ്റ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി...
കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തൃശൂരിലാണ് യുവ ഫോറസ്റ്റ് ഓഫീസർ കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ചത്. കയറിൽ തൂങ്ങി സാഹസികമായി പാമ്പിനെ പിടിച്ച് കരയിലേക്കെത്തിക്കുന്ന ഓഫീസർ നിർഭാഗ്യവശാൽ കയറിൽ നിന്നും പിടി വിട്ട് തിരിച്ച് കിണറ്റിലേക്ക് വീഴുന്നുണ്ട്.
തുടർന്ന് കൈയിലെ പാമ്പിനെ പിടി വിടാതെ തിരിച്ച് കരയിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൈപ്പറമ്പ് പുത്തൂർ ഗുലാബി നഗറിലാണ് സംഭവം. ഷിജോ കെഎം എന്നയാളാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha