Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

ദുരന്തത്തിന്റെ നടുക്കത്തിൽ വീട്ടുകാരും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നതറിയാതെ മാധവ്!! സ്വപ്ന ഭവനം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ പാല് കാച്ചി കയറാൻ ആ വീട്ടിൽ ഇനി മാധവ് മാത്രം; നെഞ്ച് തകർന്ന് ബന്ധുക്കൾ

22 JANUARY 2020 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവമായിരുന്നു മലയാളികളുടെ മരണം. ദുരന്തത്തിന്റെ നടുക്കത്തിൽ വീട്ടുകാരും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നതറിയാതെ മാധവ്. നേപ്പാൾ സന്ദർശനത്തിനിടെ മരിച്ച രഞ്ജിത്കുമാറിന്റെ മൂത്തമകനാണ് ഈ രണ്ടാം ക്ലാസുകാരൻ. മാധവ് രക്ഷപ്പെട്ടതറിഞ്ഞു മലയാളി അസോസിയേഷൻ ഭാരവാഹി കൈലാസനാഥന്റെ ഫോണിൽ രഞ്ജിത്തിന്റെ ഡൽഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചു. മറ്റു യാത്രികർക്കൊപ്പം അപ്പോൾ കാഠ്മണ്ഡുവിലായിരുന്നു മാധവ്. എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഭക്ഷണം കഴിച്ചു

കൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. “ഞാൻ നാളെ എത്തു”മെന്നും നിഷ്കളങ്കമായി അവൻ പറഞ്ഞു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതൊന്നുമറിയാതെ, പ്രതീക്ഷയോടെയുള്ള ആ വാക്കുകൾകേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ ബന്ധു വിങ്ങിപ്പൊട്ടി. യാത്രാസംഘത്തിനൊപ്പം കുട്ടി ഒറ്റയ്ക്കായതിനാൽ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപൻ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡൽഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാൽ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അതേസമയം മൊകവൂരില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ താമസിക്കാനിരിക്കെയാണ് രഞ്ജിത്ത് കുമാറിനെയും കുടുംബത്തേയും തേടി ദുരന്തമെത്തിയത്. കാരന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയായ ഇന്ദുലക്ഷ്മിയുടെ വീടിന് തൊട്ടടുത്താണ് വീട് നിര്‍മിക്കുന്നത്. ഏകദേശം പണി പൂര്‍ത്തിയായിരുന്നു. ഫെബ്രുവരിയില്‍ വീട്ടില്‍ താമസമാക്കാനായിരുന്നു തീരുമാനം. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ടി.സി.എസ്. കമ്പനിയില്‍ ജോലിചെയ്തിരുന്ന രഞ്ജിത്ത് പുതിയൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി കോഴിക്കോട് ബൈപ്പാസില്‍ ഓഫീസ് ഒരുക്കുന്ന തിരക്കിലായിരുന്നു. വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കില്‍നിന്ന് ഡിപ്ലോമ നേടിയശേഷം തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് ബിടെക്കും എം.ടെക്കും നേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് രഞ്ജിത്ത് ആദ്യം ജോലിചെയ്തിരുന്നത്. പിന്നീടാണ് കൊച്ചിയില്‍ ടി.സി.എസില്‍ ചേര്‍ന്നത്.

രഞ്ജിത്തിന് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നതിലായിരുന്നു കൂടുതല്‍ താത്പര്യം. കുന്ദമംഗലത്ത് രണ്ടുവര്‍ഷം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുടങ്ങിയിരുന്നു. സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങി കോഴിക്കോട്ടുതന്നെ സ്ഥിരതാമസമാക്കാനായിരുന്നു ആഗ്രഹം. കൊച്ചിയില്‍നിന്ന് എല്ലാ ആഴ്ചയും അവധിക്ക് രഞ്ജിത്ത് നാട്ടിലെത്താറുണ്ടായിരുന്നെന്ന് കൂട്ടുകാര്‍ ഓര്‍ക്കുന്നു. ഇത്തവണ പുതുവത്സരാഘോഷം കൂട്ടുകാര്‍ക്കൊപ്പമായിരുന്നു. മൊകവൂരിലാണ് താമസമെങ്കിലും കുന്ദമംഗലത്തെ തറവാട്ടില്‍ അച്ഛനെയും അമ്മയെയും മുടങ്ങാതെ കാണാനെത്തുമായിരുന്നു. നേപ്പാളില്‍ പോകുന്നതിനു മുമ്പായി ബുധനാഴ്ച തറവാട്ടിലെത്തിയിരുന്നു. ആദ്യമായാണ് കുടുംബത്തോടൊപ്പം വിദേശസന്ദര്‍ശനത്തിനു പോയത്. രണ്ടു ദിവസമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് സഹോദരന്‍ സജീഷ് പറഞ്ഞു. അപകടവിവരം രഞ്ജിത്തിന്റെ സുഹൃത്താണ് ബന്ധുക്കളെ ആദ്യം അറിയിച്ചത്. അതേസമയം വിവാഹവാർഷികത്തിന് കേക്കുനൽകി സന്തോഷം പങ്കിട്ടവേളയിലാണ് ഇന്ദുലക്ഷ്മി അടുത്തദിവസം വനോദയാത്ര പോവുന്നകാര്യം സഹപ്രവർത്തകരോട് പറയുന്നത്. ഡൽഹിയിലേക്ക് പോവുന്നെന്നുമാത്രമേ ഇന്ദുവിനും അറിയായിരുന്നുള്ളൂ.നേപ്പാളിലേക്ക് പോവുന്നകാര്യം ഭർത്താവ് രഞ്ജിത്ത്കുമാർ ഇന്ദുവിനോട് പറയാതെ സസ്പെൻസായിവെച്ചു. കേക്ക് മുറിച്ച അതേമുറിയിലെ ടി.വി.യിലൂടെ ഇന്ദുവും കുടുംബവും നേരിട്ട അപകടവാർത്ത ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നവേളയിൽ അറിഞ്ഞപ്പോൾ കാരന്നൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.പി. ശൈലജയ്ക്കും ജീവനക്കാർക്കും അത് താങ്ങാവുന്നതിലുമപ്പുറമായി.ബാങ്കിന്റെ എലത്തൂരിലെ ഹെഡ് ഓഫീസിൽ ജൂനിയർ ക്ലാർക്കായി മൂന്നുവർഷം മുമ്പാണ് മൊകവൂർ ശ്രീപത്മം വീട്ടിൽ പി.ആർ. ഇന്ദുലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. 16-ന് വ്യാഴാഴ്ചയായിരുന്നു ഇന്ദുവിന്റെയും രഞ്ജിത്തിന്റെയും ഒൻപതാം വിവാഹവാർഷികം. ബാങ്കിലെ ജീവനക്കാരൻ ഹാഫിക്കിന്റെ ഭാര്യ ഫരിനാസ് വീട്ടിൽനിന്ന് കേക്ക് ഉണ്ടാക്കി നൽകാറുണ്ട്. ഉച്ചയൂണിന്റെ സമയത്ത് ഫരിനാസിനോട് പറഞ്ഞ് വരുത്തിച്ച കേക്ക് സഹപ്രവർത്തകർക്കൊപ്പം മുറിച്ച് സന്തോഷം പങ്കുവെച്ചു. ഉറ്റസുഹൃത്തുക്കളായ കെ. ജുന, എൻ.പി. ബിജു, ധനീഷ്, അസി. സെക്രട്ടറി എ.പി. നിഷ, വി.ടി. രാഘവൻ എന്നിവരോട് 18-ന് ശനിയാഴ്ച കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക് പോവുന്നകാര്യം അന്ന് ഭക്ഷണം കഴിക്കുന്നവേളയിൽ ഇന്ദു പറഞ്ഞിരുന്നു.22-ന് തിരിച്ചെത്തും 23-ന് വ്യാഴാഴ്ച ജോലിക്കെത്തുമ്പോൾ മധുരം കൊണ്ടുവരാമെന്ന് പറഞ്ഞാണ് ഇന്ദു അന്ന് ‌ഒാഫീസിൽനിന്ന് ഇറങ്ങിയത്. 18-ന് നെടുമ്പാശ്ശേരിയിൽനിന്നാണ് ഡൽഹിക്കുപോയത്. പുറപ്പെട്ടശേഷം വാട്സാപ്പിലോ ഫോണിലോ സഹപ്രവർത്തകരാരുമായി സംസാരിച്ചിട്ടില്ല. ഡൽഹിയിലേക്കെന്നു പറഞ്ഞുപോയ ഇന്ദു നേപ്പാളിൽ മരിച്ചതായി വിവരം ടി.വി.യിൽ കണ്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് ശൈലജ പറഞ്ഞു. ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് ഈ വാർത്ത സ്ഥിരീകരിക്കാനായത്. സുഹൃത്തുക്കളും കുടുംബവുമായി യാത്രപോവുന്നത് എവിടേക്കെന്ന് ഇന്ദു കൃത്യമായി അറിഞ്ഞിരുന്നില്ലെന്ന്, നടുക്കത്തിൽനിന്ന് മുക്തമായിട്ടില്ലാത്ത ജുന പറഞ്ഞു. ബാങ്കിലെ കൗണ്ടറിൽ വായ്പ, നിേക്ഷപ വിഭാഗം കൈകാര്യം ചെയ്തിരുന്ന സീറ്റിൽ ഇരിക്കാൻ ഇനി ഇന്ദു ഉണ്ടാവില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ സഹപ്രവർത്തകർ ഏറെ പാടുപെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (12 minutes ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (33 minutes ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (39 minutes ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (53 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (1 hour ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (2 hours ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (2 hours ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (4 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (5 hours ago)

Malayali Vartha Recommends