Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

മക്കളുടെ മുന്നിൽ മേല്‍വസ്ത്രമില്ലാതെ രഹ്ന, അമ്മയുടെ നെഞ്ചില്‍ ഫിനിക്‌സ് പക്ഷിയെ വരച്ച് മക്കള്‍! രഹ്‌നയുടെ നഗ്ന ശരീരത്തിൽ മകൻ ചിത്രം വരയ്ക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽമീഡിയ കത്തുന്നു

23 JUNE 2020 11:31 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്‍ക്കുന്ന സമയത്ത് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ നിറഞ്ഞ ആളാണ് മോഡല്‍ കൂടിയായ രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സ്വന്തമായി തുടങ്ങിയ യൂ ട്യൂബ് ചാനലില്‍ പാചക റെസിപ്പുകളൊക്കെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

സദാചാര വാദികള്‍ ആക്രമിക്കും തോറും എന്തും ചെയ്യാനുറച്ചാണ് ഓരോ കാര്യങ്ങളും രഹ്ന സോഷ്യല്‍ മീഡിയവഴി പങ്കുവയ്ക്കുന്നത്. ഇത്തവണയും അത്തരമൊരു വീഡിയോയുമാണ് രഹ്ന എത്തിയിരിക്കുന്നത്. ലൈംഗികതയെക്കുറിച്ച് വീട്ടില്‍ നിന്ന് തന്നെ പഠിക്കണ മെന്നാവശ്യപ്പെട്ട് തന്റെ മകന്റെയും മകളുടെയും മുന്നില്‍ മേല്‍വസ്ത്രമില്ലാതെ കിടക്കുകയും കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ചിത്രം വരയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ബോഡി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഒരു വീഡിയോയും അതിലൂടെ പങ്കുവെച്ച കുറിപ്പുമാണ് ഇപ്പോള്‍ വൈറലാവുന്നത്. കണ്ണിനസുഖമായി കിടക്കുന്ന രഹ്നയുടെ നെഞ്ചില്‍ മക്കള്‍ ഫിനിക്‌സ് പക്ഷിയുടെ പടം വരയ്ക്കുന്ന വീഡിയോയാണ് ചിത്രത്തില്‍ ഉള്ളത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദവും കൊഴുക്കുകയാണ്.

കുറിപ്പ് ഇങ്ങനെ...

സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ .

സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകൾ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. നഗ്‌നതയെ കുറിച്ചോ ലൈംഗീകതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ്.

സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീമുഖങ്ങളും, വാക്കുകളും സമൂഹം കൽപ്പിച്ചു നൽകുന്ന പരിധികൾ ലംഘിച്ച് ആണധികാരത്തിന്റെ ബലപ്രയോഗങ്ങൾക്ക് നേർക്കെറിയുന്ന ഓരോ കല്ലിനേയും അവർ അങ്ങേയറ്റം ഭയപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് ലൈംഗീകത പറയുന്ന, നഗ്‌നത തുറന്നുകാട്ടുന്ന ഓരോ സ്ത്രീകളേയും വേശ്യയെന്ന് മുദ്രകുത്താനും സമൂഹത്തിൽനിന്നും അവരുടെ സാന്നിധ്യം തന്നെ എടുത്തുകളയാനും കാട്ടുന്ന വ്യഗ്രത.

പുരുഷശരീരത്തെ അപേക്ഷിച്ച് സ്ത്രീശരീരവും അവളുടെ നഗ്‌നതയും കേവലം 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാകുന്നത് ഈ സമൂഹം നൽകുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്നാണ്. ലെഗ്ഗിൻസ് ഇട്ട കാലുകൾ കാണുമ്പോൾ ഉദ്ദാരണം സംഭവിക്കുകയും അതേസമയം, നെഞ്ചിലെ രോമവും കാട്ടി അർദ്ധനഗ്‌നനായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നിൽക്കുന്ന പുരുഷനെ കാണുമ്പോൾ ഇറക്ഷൻ തോന്നാത്ത രീതിയിൽ സ്ത്രീപുരുഷ ശരീരങ്ങളെ വ്യത്യസ്ഥമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്നത്. നിലവിൽ സമൂഹത്തിൽ നല്കപ്പെടുന്ന തെറ്റായ ലൈംഗീക ബോധമാണ്. കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം എന്നതുപോലെതന്നെ കാണുന്നവന്റെ കണ്ണിൽ തന്നെയാണ് അശ്ലീലവും.

നഗ്‌നതയും ലൈംഗീകതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. ആധുനീക കാലഘട്ടത്തിൽ ഡിജിറ്റൽ മിഴിവേകുന്ന സ്ത്രീ നഗ്‌നചിത്രങ്ങൾ കാഴ്ചക്കാരന് നൽകുന്നത് അമിതപ്രതീക്ഷയുടെ വിസ്‌ഫോടനങ്ങൾ മാത്രമാണ്. പോൺ മാഗസിനുകളും സൈറ്റുകളും സ്ത്രീശരീരത്തെകുറിച്ചും സ്ത്രീയുടെ ലൈംഗീകതയെകുറിച്ചും കളവു പറഞ്ഞു പഠിപ്പിക്കുമ്പോൾ നമ്മുടെ മക്കൾ ആദ്യം കാണുന്ന നഗ്‌നതയും ആദ്യമായി കണ്ടറിയുന്ന ലൈംഗീകതയും ഇതേ കളവുതന്നെയാകും. യഥാർഥത്തിൽ സാധ്യമാകാത്തവിധം എല്ലാം തികഞ്ഞ വെണ്ണകല്ലിൽ കൊത്തിയ പോലെയുള്ള സ്ത്രീ ശരീരങ്ങളാകും അവരുടെ മനസിലും പ്രതീക്ഷകളിലും. തൂങ്ങിയ മുലകളും ഇറങ്ങിയ വയറും തടിച്ച തുടകളുമൊന്നും ഭാവിയിൽ അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയെന്നുവരില്ല. അമിത പ്രതീക്ഷകളോടെ തന്നെ സമീപിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് എത്രത്തോളം ഉൾകൊള്ളുവാൻ കഴിയും? നാളെ അവരുടെ പങ്കാളികൾ ശരീരം കൂടുതൽ വടിവൊത്തതും സെക്‌സിയും ആകാത്തതിൽ വിഷമിക്കുമ്പോൾ വേണ്ട അതിങ്ങനെതന്നെ യിരുന്നാൽ മതി, ഈ സാധാരണതയാണ് അതിന്റെ സൗന്ദര്യം എന്ന് പറയാൻ കഴിയണമെങ്കിൽ അവർ യഥാർഥ സ്ത്രീശരീരങ്ങൾ കണ്ടുതന്നെ വളരേണ്ടിയിരിക്കുന്നു. അവർ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഈ വിത്തുകൾ പാകേണ്ടതുണ്ട്. സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗീകതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകൾ വീടുകളിൽ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്.

നിലവിലെ കുടുംബ സാഹചര്യങ്ങൾക്കുള്ളിൽ ലൈംഗീകതയുമായോ നഗ്‌നതയുമായോ ബന്ധപ്പെട്ട തുറന്നുപറച്ചിലിനുള്ള ഇടം ലഭിക്കുന്നില്ല. വിദ്യാലയങ്ങളിൽ ചെന്നാലോ ആണെന്നും പെണ്ണെന്നും തരംതിരിച്ച് തൊട്ടുകൂടായ്മയുടെ വേലികെട്ടുകൾ തീർക്കുന്നു. അവിടെ നിന്നു തന്നെയാണ് സ്ത്രീശരീരത്തോടുള്ള ഭയവും തുടങ്ങുന്നത്.

നേർവഴിക്ക് പ്രണയവും ലൈംഗീകതയും അനുഭവിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാവുമ്പോഴാണ് അത് ക്രിമിനൽ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും. നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്. മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോനിമിഷവും സ്ത്രീശരീരങ്ങൾ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയാണ്.

പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും മുതൽ മൃഗങ്ങൾ വരെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുമ്പോൾ സ്ത്രീശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കനുള്ള ആയുധം. സെക്ഷ്വലി ഫസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം തുണിയുടെ വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. സ്ത്രീ അവളുടെ ആയുധത്തിന്റെ മൂർച്ച കൂട്ടാൻ നഗ്‌നതയുടെ വസ്ത്രം തുന്നേണ്ടിയിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (3 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (11 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (25 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (36 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (50 minutes ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (1 hour ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (1 hour ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (1 hour ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends