സ്രവ പരിശോധന ഫലം വൈകുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുന്നു; ലക്ഷണം കാണിക്കുന്നതിന് മുമ്പേ രോഗി രോഗം പകര്‍ത്തുന്നു, ഫലം വരുമ്പോഴെക്കും രോഗം നിരവധി പേരിലെത്തയിരിക്കും, ഇത് സമൂഹ വ്യപനത്തിന് കാരണമാകും, സമൂഹ്യ അകലം പാലിക്കുക അല്ലെങ്കില്‍ രോഗികളാകും

കോറോണ വൈറസ് ശരീരത്തിലുണ്ടെങ്കിലും രോഗം ലക്ഷണങ്ങള്‍ കാണിക്കാത്തവരുണ്ട്. അവര്‍ രോഗം പകര്‍ത്താനുള്ള സാധ്യതയില്ലയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ രോഗമുള്ള ഒരു വ്യക്തി രോഗലക്ഷണങ്ങള്‍ കാണിച്ചാലും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും ആശുപത്രിയില്‍ പരിശോധനക്കായിയെത്തുക. ഒരാളില്‍ വൈറസ് എത്തുന്നതിന് എക്‌സ്‌പോഷര്‍ എന്നാണ് പറയുന്നത്. എന്നാല്‍ എക്‌സ്‌പോഷര്‍ ഉണ്ടാകുന്ന അന്ന് തന്നെ ആളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങില്ല. അതിന് നാല് മുതല്‍ പതിനാല് ദിവസം വരെയെടുക്കും. ഇതിനാണ് ഇന്‍കുബേഷന്‍ പീരീഡ് എന്ന് പറയുന്നത്. എന്നാല്‍ കോവിഡ് രോഗത്തിലെ ഏറ്റവും വലിയ പ്രശ്‌നം ലക്ഷണമില്ലാത്ത വ്യാപനമാണ്. രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ തന്നെ ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വൈറസ് ഉള്ളിലുള്ളവര്‍ അവര്‍ പോലും അറിയാതെ മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ന്ന് കൊടുക്കും. രോഗലക്ഷണം വന്നശേഷമാകും പലരും ആശുപത്രിയില്‍ എത്തുക. അതിന് ശേഷം ശ്രവം എടുക്കും. അതിന്റെ ഫലം വരാന്‍ വീണ്ടും ദിവസങ്ങള്‍ കഴിയുന്നതോടെ രോഗവ്യാപന തോത് പിന്നെയും കൂടും. കുറഞ്ഞത് ആറു ദിവസമെങ്കിലും കഴിഞ്ഞിക്കും. ഈ കാലതാമസത്തനിടെ രോഗി പരമാവധി പേര്‍ക്ക് വൈറസ് കൈമാറിയിരിക്കും. ഇതാണ് കോറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
ഇതിന് സാമൂഹ്യ അകലം പാലിക്കുകയും പരിശോധന ഫലം വേഗത്തിലാക്കുകയുമാണ് വേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ ആളുകളും ഇതില്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇക്കാര്യത്തില്‍ പറയുന്ന ചില വാക്യങ്ങളുണ്ട്. നമ്മുടെ മുന്നിലുളള ഓരോ വ്യക്തിയിലും കൊറോണ വൈറസ് ഉണ്ടെന്ന് വിചാരിക്കുക. അപ്പോള്‍ അവരില്‍ നിന്ന് നമ്മിലേക്ക് വൈറസ് പകരാതിരിക്കാനുള്ള ശ്രദ്ധ നമുക്ക് പുലര്‍ത്താം. ഒപ്പം നമ്മുടെ ഉള്ളിലും കൊറോണ വൈറസ് ഉണ്ടെന്ന് തന്നെ വിചാരിക്കണം. അപ്പോള്‍ മറ്റുള്ളവരിലേക്ക് നമ്മിലെ വൈറസിനെ പകരാതിരിക്കാനുള്ള ശ്രദ്ധ നമ്മള്‍ എടുക്കുകയും വേണം. ഇത്തരമൊരു അവസ്ഥയില്‍ ഇത്തരം മുന്‍കരുതലും ചിന്തയോടും കൂടി മാത്രമെ നമുക്കും മുന്നോട്ടുപോകാന്‍ കഴിയൂ.
ഇങ്ങനൊരു സാഹചര്യമാണ് രോഗം സമൂഹ വ്യാപനത്തിലേക്ക് എത്തിക്കുന്നതും. രോഗം തിരിച്ചറിയാതെ രോഗി പലരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഇവരില്‍ ആര്‍ക്ക് എവിടെ നിന്ന് രോഗം കിട്ടിയെന്ന അറിയാന്‍ സാധിക്കാത്ത അവസ്ഥലെത്തപ്പെടുകയും ചെയ്യും. അത്തരം സാഹചര്യം സംസ്ഥാനം ഇന്ന് നേരിടുന്നുണ്ട്. തിരുവനന്തപുരത്തും മലപ്പുറത്തും ഇത്തരമൊരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓരോ ദിവസവം സ്രവം പരിശോധിക്കേണ്ടവരുടെ എണ്ണം വര്‍ധിക്കുന്നതും അതിന് അനുസൃതമായി സൗകര്യങ്ങള്‍ വര്‍ധിക്കാതിരിക്കുന്നതും പരിശോധന ഫലം വൈകുന്നതിന് കാരണമാകുന്നു. അതിന് ആരോഗ്യ മേഖലയെ കുറ്റപ്പെടുത്താനും ഈ സാഹചര്യത്തില്‍ സാധിക്കുകയുമില്ല. അങ്ങനെയെങ്കില്‍ സാമൂഹിക അകലം പാലിച്ച് കോറോണ മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുസമൂഹത്തില്‍ ഇടപഴകുകമാത്രമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ള ഒരെയൊരു മാര്‍ഗം.
സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കോറോണ സാഹചര്യത്തില്‍ ഇനി എന്തെങ്കിലും കൂടുതലായി ചെയ്യാന്‍ സര്‍ക്കാരിനുണ്ടെന്ന് തോന്നുന്നില്ല. ലോക്ഡൗണിലെ ഇളവും ഇപ്പോള്‍ ജനം ആഷോഷമാക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ പോലീസിന് സാധിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്. ലോക്ഡൗണിലെ സാഹചര്യമല്ല ഇപ്പോള്‍ അണ്‍ലോക്ക് ചെയ്യപ്പെടുമ്പോള്‍. അതുകൊണ്ടു തന്നെ ലോക്ഡൗണിലേതു പോലുള്ള നിയന്ത്രണം സാധ്യമല്ലതാനും. ഇതിന് ജനങ്ങള്‍ തന്നെ സ്വയം നിയന്ത്രണത്തിന് തയാറാകമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കോവിഡിന്റെ പൊതുവായ ലക്ഷണങ്ങളില്‍ പനി, ചുമ, ശ്വാസം മുട്ടല്‍ അഥവാ ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ്. വൈറസ് കൂടുതല്‍ തീവ്രമാകുന്നതോടെ, അണുബാധ ന്യുമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം, വൃക്ക തകരാറ്, കൂടാതെ മരണത്തിനു പോലും കാരണമാകാവുന്നതാണ്. ഇപ്പോള്‍ കണ്ണുകളിലെ ചുമപ്പ് നിറവും ലോക ലക്ഷണമായി ലോകാരോഗ്യ സംഘടന കൂട്ടിചേര്‍ക്കല്‍ നടത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha