മഞ്ജുവിനെ ഞെട്ടിച്ച് മീനൂട്ടി! പിറന്നാൾ ദിനത്തിൽ അത്യുഗ്രൻ സമ്മാനം... കാവ്യയെ കടത്തിവെട്ടി അമ്മയ്ക്കരികിലേക്ക് ആ കിടിലൻ സർപ്രൈസുമായി മീനാക്ഷി, എന്തൊക്കെ പറഞ്ഞാലും 'അമ്മ 'അമ്മ തന്നെയല്ലേയെന്ന് ആരാധകരും...
സല്ലാപമെന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സിനിമയിൽ ചുവടുറപ്പിച്ച മഞ്ജു വാര്യര് ഇന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി വരെ എത്തിനിൽക്കുന്നു. മഞ്ജു വാര്യരുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം നിവിൻ പോളി, പൂർണിമ, ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളെല്ലാം മഞ്ജുവിന് ആശംസകളുമായെത്തിയിരുന്നു.
അതേ സമയം മഞ്ജു വാര്യരുടെ പിറന്നാൾ ദിനത്തിൽ മകൽ മീനാക്ഷി ആശംസകൾ അറിയിച്ചോ എന്ന് അറിയാനുള്ള താൽപര്യത്തിലായിരുന്നു ആരാധകർ. ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വൈറലായി മാറിയിട്ടുള്ളത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്.
മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി ഇപ്പോഴും നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്. ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയപ്പോൾ മകൾ അച്ഛന്റെ ഒപ്പം നിൽക്കാനാണ് തീരുമാനിച്ചത് മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ മാത്രമാണ് ദിലീപും മീനാക്ഷിയും ഒരുമിച്ച് മഞ്ജുവിന്റെ വീട്ടിലെത്തിയിത്. മഞ്ജുവിനെ ആശ്വസിപ്പിച്ചാണ് അന്ന് ഇരുവരും അവിടെ നിന്ന് മടങ്ങിയത്. മഞ്ജു വാര്യരുടെ പുതിയ സിനിമയായ ലളിതം സുന്ദരത്തിന്റെ ടീം രസകരമായൊരു ആശംസയുമായിട്ടായിരുന്നു എത്തിയത്.
സഹോദരനും നടനുമായ മധു വാര്യർ സംവിധായകനായി മാറുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചായിരുന്നു മധു വാര്യരും ലളിതം സുന്ദരം ടീമും മഞ്ജുവിന് സമ്മാനം നല്കിയത്. 17ാം വയസിൽ മലയാള സിനിമയിലേക്ക് എത്തിയ മഞ്ജു 42 ലേക്ക് കടക്കുമ്പോൾ മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത ലേഡി സൂപ്പർ താരമായി മാറുകയാണ് .
https://www.facebook.com/Malayalivartha