Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

തീവ്രവാദികള്‍ കേരളത്തില്‍; നമ്മെ തകര്‍ക്കുന്നവര്‍ ആര്? 'പുറകില്‍ നിന്നും കുത്തുന്ന ചിലര്‍'; കേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ടേക്കാണ്? ഐ.എസ്, അല്‍ഖ്വയ്ദ, ജമാഅത് ഉല്‍ മുജാഹിദിന്‍ തുടങ്ങി സംഘടനകള്‍ കേരളത്തിലേക്ക് വരുന്നു

21 SEPTEMBER 2020 01:08 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ പോക്ക് ഇത് എങ്ങോട്ടേക്കാണ് ? മൂന്ന് അല്‍ ഖ്വയ്ദ തീവ്ര വാദികളെയാണ് ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഒട്ടനവധി പേര്‍ ഇസ്ലാമിക സ്‌റ്റേറ്റിലേക്കു ഇവിടെ നിന്നും പുറപ്പെട്ടു പോയിട്ടുണ്ട്.അത്ര മാത്രം ജാഗ്രത പാലിക്കേണ്ട ഒരു വിഷയം ആയിരുന്നിട്ടും എന്ത് കൊണ്ടോ നമ്മള്‍ പൊതുവെ വളരെയധികം നിസ്സാരവത്കരിക്കുന്ന ഒരു കാര്യമാണിത്, ചില ശക്തികള്‍ നമ്മെ ഭയപ്പെടുത്തുന്നു. ചില ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും അവര്‍ നമ്മെ വിലക്കുന്നു. എങ്കിലും മറച്ചു പിടിക്കാന്‍ പാടില്ലാത്ത ഒരു വസ്തുതയാണിത് , ചോദിക്കേണ്ട ചോദ്യവും ആണ് 'കേരളത്തില്‍ സമാധാന ജീവിതം ഇനി എത്ര നാള്‍ ? പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് അല്‍ക്വയ്ദ എന്ന നിരോധിച്ച തീവ്രവാദ സംഘടനയുടെ ഒമ്പത് തീവ്രവാദികളെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തതു .

കേരളത്തിലെ എറണാകുളം, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയതായി തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സി അറിയിച്ചു. അറസ്റ്റിലായ ഒമ്പത് തീവ്രവാദികള്‍ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത അല്‍ക്വയ്ദയുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്നവരെയാണ്. പശ്ചിമ ബംഗാളും കേരളവും ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ അല്‍ക്വയ്ദ പ്രവര്‍ത്തകരുടെ അന്തര്‍ സംസ്ഥാന മൊഡ്യൂളിനെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിരപരാധികളെ കൊന്നൊടുക്കാനും അവരുടെ മനസ്സില്‍ ഭീകരത സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ സുപ്രധാന സ്ഥാപനങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നിന്ന് ആറ് ഭീകരരെ പിടികൂടിയപ്പോള്‍ പുലര്‍ച്ചെയുണ്ടായ റെയ്ഡില്‍ മൂന്ന് പേരെ കേരളത്തില്‍ നിന്ന് പിടികൂടി. ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജിഹാദി സാഹിത്യം, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, രാജ്യത്ത് നിര്‍മ്മിച്ച തോക്കുകള്‍, പ്രാദേശികമായി നിര്‍മ്മിച്ച ബോഡി കവചം, വീട്ടില്‍ നിര്‍മ്മിച്ച സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലേഖനങ്ങള്‍, സാഹിത്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കള്‍ അവരുടെ കൈവശമുണ്ടെന്ന് പിടികൂടിയതായി എന്‍ഐഎ അറിയിച്ചു. പ്രാഥമിക അന്വേഷണമനുസരിച്ച്, ഈ വ്യക്തികളെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള അല്‍ക്വയ്ദ തീവ്രവാദികള്‍ സോഷ്യല്‍ മീഡിയ വഴി ആണ് തങ്ങളുടെ പ്രവൃത്തികളിലേക്കു ആകര്‍ഷിച്ചത് ദേശീയ തലസ്ഥാനം ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ക്ക് ആലോചനയും ഉണ്ടായിരിന്നു. ഈ ആവശ്യത്തിനായി, സംഘം സജീവമായി ധനസമാഹരണത്തിലും ഏര്‍പ്പെട്ടിരുന്നു, കൂടാതെ സംഘത്തിലെ ഏതാനും അംഗങ്ങള്‍ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. ഈ അറസ്റ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിരുന്ന തീവ്രവാദ ആക്രമണങ്ങളെ മുന്‍കൂട്ടി ഇല്ലായ്മ ചെയ്യുന്നതില്‍ വിജയിച്ചു എന്ന് ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ഇവിടെ ചിലര്‍ക്ക് വെളുത്തിട്ടില്ല. തീവ്രവാദത്തില്‍ സജീവമായ ഇടപെടലുകള്‍ സംഘടിതമായി ഏകോപിച്ചിരുന്ന വ്യക്തികള്‍ ഇവിടെ 10 വര്‍ഷത്തോളമായി ജോലി എടുക്കുന്നു എന്ന കാരണം കൊണ്ട് എന്‍ഐഎയെ കുറ്റം പറഞ്ഞു നടക്കുന്ന ചില സാമൂഹ്യ മാധ്യമ പ്രൊഫൈലുകളെ നമുക്ക് കാണാവുന്നതാണ്. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി എന്ത് നീചമായ മാര്‍ഗ്ഗങ്ങളും പുറത്തെടുക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ നിര്‍മ്മിച്ചെടുക്കുന്ന ഇത്തരം പൊതുബോധങ്ങളാണ് കേരളത്തെ തീവ്രവാദികളുടെ കളിത്തൊട്ടിലായി നിലനിര്‍ത്തുന്നത്. തീവ്ര വാദ ശക്തികള്‍ക്ക് ഇവിടെ വേരുകളുണ്ട് എന്ന് ആര്‍ക്കും തര്‍ക്കമില്ലാത്ത ഒരു വസ്തുത തന്നെയാണ്. എങ്കിലും അത് തുറന്നു പറയുന്നത് തന്നെ നമ്മുടെ സമൂഹത്തില്‍ ഒരു പരിധി വരെ വിലക്കപ്പെടുന്നു. ഇവിടത്തെ രാഷ്ട്രീയ കക്ഷികളുടെ സങ്കുചിതവും സ്വാര്‍ത്ഥപരവും ആയ അധികാര മോഹത്തിന് വേണ്ടി, അവരുടെ മന്ത്രി കസേരകള്‍ നില നിര്‍ത്തുവാന്‍ വേണ്ടി സാംസ്‌കാരിക നായികാ നായകന്മാര്‍ക്ക് തങ്ങളുടെ പ്രശസ്തിക്കും അല്‍പം പണത്തിനും വേണ്ടി കേരളത്തെ ഇവരൊക്കെ ചേര്‍ന്ന് പുറകില്‍ നിന്നും കുത്തുകയാണ്. അതിന്റെ തിക്ത ഫലം മുഴുവന്‍ അനുഭവിക്കാന്‍ പോകുന്നത് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ആണ്. കുപ്രസിദ്ധനായ ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക് ഈയടുത്താണ് പറഞ്ഞത് ഇന്ത്യയില്‍ ജീവിക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് കേരളത്തിലേക്ക് പോകാവുന്നതാണെന്ന്. എന്തുകൊണ്ട് അന്ന് അയാള്‍ അങ്ങനെ പറഞ്ഞു എന്ന് വ്യക്തത വരുത്തുന്ന കാര്യങ്ങളുടെ സ്ഥിരീകരണം ആണ് നമുക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത് .

കേരളത്തില്‍ തീവ്ര വാദികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ നമ്മുടെ വിപ്ലവ ഇടതുപക്ഷ, മറ്റു പുരോഗമനപരം എന്ന് അവകാശപ്പെടുന്ന പൊതു ബോധം നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്. ഇവിടെ മാവോയിസ്റ്റ് ലഘു ലേഖകള്‍ ആര്‍ക്കും കൈവശം വയ്ക്കാം പൊതുമധ്യത്തില്‍ തന്നെ അങ്ങേയറ്റം രാജ്യവിരുദ്ധ കാര്യങ്ങള്‍ പറയാം, പ്രചരിപ്പിക്കാം , എന്തിനു കേരളമോ കേരളത്തിന്റെ ജില്ലകളോ തന്നെ മറ്റൊരു രാജ്യമാക്കണം എന്ന് വരെ പറയാം. ആരും എതിര്‍ക്കുകയില എന്ന് മാത്രമല്ല മിക്കവാറും കയ്യടികള്‍ തന്നെ കിട്ടുകയും ചെയ്യും. എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് അവരുടെ സ്വന്തം നാട്ടില്‍ നടപടികള്‍ ശക്തമാക്കിയപ്പോള്‍ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ കേരളത്തിലേക്കാണ് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അല്‍ഖ്വയ്ദ, ജമാഅത് ഉല്‍ മുജാഹിദിന്‍ ( ബംഗ്ലാദേശ് ) തുടങ്ങിയ മറ്റ് തീവ്രവാദ സംഘടനകളും ഇങ്ങോട്ടേക്കാണ് വന്നു കൊണ്ടിരിക്കുന്നത്.

എന്‍ഐഎയുടെ റിപ്പോര്‍ട്ട് പ്രകാരം യാത്രാ ദൂരമാണ് തെക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് കേരളത്തില്‍ അവര്‍ക്ക് സുരക്ഷിത താവളം ഉറപ്പാക്കുന്നത്. അതുപോലെ, കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്, ഓപ്പറേറ്റര്‍മാര്‍ക്ക് ഒരു ഏജന്‍സിയുടെയും ശ്രദ്ധയില്‍പ്പെടാതെ പെരുമ്പാവൂര്‍ പോലുള്ള സ്ഥലങ്ങളില്‍ താമസിക്കാന്‍ കഴിയും. ഈ വ്യക്തികള്‍ തങ്ങളുടെ വ്യക്തിത്വം തെളിയിക്കാന്‍ വിവിധ രേഖകള്‍ തൊഴിലുടമകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും, ജന്മനാട്ടിലെ വ്യക്തിയുടെ ചരിത്രത്തെക്കുറിച്ച് വിശദമായ പരിശോധന സാധ്യമല്ല, ' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എത്ര മാത്രം വലിയ ഭീഷണിയാണ് നമ്മുടെ മുന്നില്‍ ഉള്ളതെന്നും എന്നാല്‍ ചില സങ്കുചിത വോട്ടു ബാങ്ക് ലക്ഷ്യങ്ങള്‍ കാരണം നമ്മള്‍ എന്ത് മാത്രം വലിയ അശ്രദ്ധയാണ് കാണിക്കുന്നതെന്നും ഇവിടെ ആര്‍ക്കും ധാരണയില്ലെന്നാണ് തോന്നുന്നത്.

എന്തുകൊണ്ട് കേരളത്തില്‍ ഇത്തരം ഛിദ്ര ശക്തികള്‍ക്ക് ഇത്രയും പിന്തുണ കിട്ടുന്നെന്ന് മനസ്സിലാകണമെങ്കില്‍ കേരളത്തിന്റെ പൊതു ബോധത്തെ അല്‍പം വിലയിരുത്തണം. ദേശീയ അന്വേഷണ ഏജന്‍സി നടപ്പിലാക്കിയ അറസ്റ്റിനു ശേഷം ചില സമൂഹ മാധ്യമങ്ങളില്‍ വന്ന വിലയിരുത്തലുകള്‍ ഇങ്ങനെയാണ്. ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ആള്‍ എത്രയോ കാലങ്ങള്‍ ആയി സമാധാന ജീവിതം നയിക്കുകയാണെന്നും അതിനാല്‍ തന്നെ അന്വേഷണ ഏജന്‍സിക്കു ആണ് ഇവിടെ തെറ്റ് പറ്റിയിരിക്കുന്നതും എന്ന തരത്തിലാണ് സാമൂഹിക ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് സ്വയം പ്രഘോഷിക്കുന്നവരില്‍ ചിലര്‍ പോലും പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ഒരു സാമൂഹിക സാഹചര്യം നില നില്‍ക്കുന്ന ഒരു സംസ്ഥാനത്തു തീവ്ര വാദികള്‍ വന്നു താമസിച്ചില്ലെങ്കിലേ അതിശയമുള്ളൂ. ഈ പൊതുബോധം തകര്‍ക്കപ്പെടേണ്ടതാണ്. ഉയര്‍ന്ന ചിന്താഗതി എന്ന വ്യാജേനെ രാജ്യവിരുദ്ധമായതോ സമൂഹ വിരുദ്ധമായതോ ആയ കാര്യങ്ങള്‍ പറയുന്നവരെയോ അതിനു കൂട്ട് നില്‍കുന്നതോ ആയ ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നമ്മള്‍ എന്ന് നിര്‍ത്തുന്നില്ലയോ അത് വരെ കേരളം തീവ്രവാദികളുടെ ഒരു ഉല്ലാസ കേന്ദ്രമായി തന്നെ തുടരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (3 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (14 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (28 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (39 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (53 minutes ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (1 hour ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (1 hour ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (1 hour ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends