ഐ.എസ് ഭീകരനെ ജോര്‍ജിയല്‍ നിന്നും പൊക്കിയിരുന്നില്ലെങ്കില്‍ അതും സംഭവിച്ചേനെ; ബി.ജെ.പി നേതാക്കളും പോലീസ് എസ്.പിയും രണ്ടു ജഡ്ജിമാരും ഹിറ്റ് ലിസ്റ്റില്‍; അന്ന് കനകമലയിലെ പദ്ധതികള്‍ തകര്‍ത്തത് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഐ.എസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നുഴഞ്ഞ് കയറി

ജോര്‍ജിയില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടിയ ഐ.എസ് ഭീകരന്‍ മുഹമ്മദ് പോളക്കാനി വന്‍ ആക്രമണങ്ങള്‍ക്കാണ് ലക്ഷ്യമിട്ടിയിരുന്നതെന്ന് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍ ഇയാളുടെ ഹിറ്റ് ലിസ്റ്റില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുതല്‍ ജഡ്ജിമാര്‍വരെയുണ്ടായിരുന്നതായിയാണ് വിവരം. കൂടാതെ ഇനി പുറത്ത് വരിക കേരളത്തിലെ തീവ്രവാദത്തിന്റെ രാജ്യന്തര ബന്ധം. കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയാണ് മുഹമ്മദ് പോളക്കാനി. ജോര്‍ജിയയിലായിരുന്ന ഇയാളെ രാജ്യത്ത് എത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും ഭീകര ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കനകമലയിലും കൂടിച്ചേരല്‍ സംഭവിച്ചത് ഇയാളുടെ ബുദ്ധിയുടെ ഫലമായിരുന്നു. ഐഎിന്റെ കണ്ണിലെ കരടായി മാറിയത് ജസ്റ്റീസ് കെമാല്‍പാഷയും ജസ്റ്റീസ് കെടി ശങ്കരനും ആയിരുന്നു. മുസ്ലിം വ്യക്തി നിയമത്തെ വിമര്‍ശിച്ചതാണ് കെമാല്‍പാഷയെ ഐസിസിന്റെ ശത്രുപക്ഷത്ത് എത്തിച്ചത്. ലൗജിഹാദില്‍ മുസ്ലിം മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ജസ്റ്റീസ് കെ ടി ശങ്കരന്റെ വാക്കുകളായിരുന്നു. ഇതും കെമാല്‍പാഷയേയും ശങ്കരനേയും വകരുത്താന്‍ തന്ത്രങ്ങള്‍ തയ്യാറാക്കുന്നതിലേക്ക് ഐഎസിന്റെ കേരളത്തിലെ പ്രധാനികളെ ചിന്തിപ്പിച്ചു. ബിജെപി നേതാവ് കെ സുരേന്ദ്രനും എറണാകുളം റൂറല്‍ എസ്പി ഉണ്ണിരാജയ്ക്കുമൊപ്പാണ് കെമാല്‍പാഷയേയും ജസ്റ്റീസ് ശങ്കരനേയും വകവരുത്താന്‍ കനകമലയിലെ യോഗത്തിനെത്തിയവര്‍ ആസൂത്രണം നടത്തിയത്.
കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തത്. ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമായിരുന്നു കോടതി വിധിച്ച ശിക്ഷ. കണ്ണൂരുകാരനായ പോളക്കാനിയെ ജോര്‍ജിയില്‍ നിന്ന മടങ്ങിയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലെ വിവിധ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഭീകരവാദം പ്രചരിപ്പിച്ച വ്യക്തിയാണ് പൊളക്കാനി. ജോര്‍ജിയയിലാണുള്ളതെന്ന് കഴിഞ്ഞ വര്‍ഷമാണ് എന്‍ഐഎ തിരിച്ചറിഞ്ഞത്. ഉടനെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. ഏറെ നാളായി ജോര്‍ജിയയിലായിരുന്നു ഇയാളുടെ ജോലി. ടെലഗ്രാമിലും വാട്‌സാപ്പിലും മറ്റും വ്യത്യസ്ത പേരുകളില്‍ പ്രത്യക്ഷപ്പെട്ട് പദ്ധതികള്‍ തയ്യാറാക്കലായിരുന്നു ഇയാളുടെ പദ്ധതി.
ഐഎസിന്റെ കേരളഘടകം അന്‍സാറുല്‍ ഖിലാഫയിയെ കുറിച്ച് എന്‍ഐഎ ശേഖരിച്ചത് വ്യക്തമായ തെളിവകളായിരുന്നു. ഇവരുടെ പ്രചാരണ വിഡിയോയും ഫേസ്ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എന്‍ഐഎയ്ക്കു ലഭിച്ചിരുന്നു. 12 പേരടങ്ങുന്ന അന്‍സാറുല്‍ ഖിലാഫ, ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനില്‍ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പില്‍ നുഴഞ്ഞുകയറിയാണ് എന്‍ഐഎയും കേന്ദ്ര, കേരള ഇന്റലിജന്‍സും ഇവരുടെ പദ്ധതികള്‍ തകര്‍ത്തത്. ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. 'അന്‍സാറുല്‍ ഖിലാഫകെഎല്‍' എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരില്‍ രൂപവല്‍ക്കരിച്ച സംഘടനയുടെ മുഴുവന്‍ പേര്. 'കെഎല്‍' കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. ഐഎസിന്റെ കേരള ഘടകത്തിന്റെ ഗ്രൂപ്പിലേക്ക് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നുഴഞ്ഞു കയറിയതാണ് നിര്‍ണ്ണായകമായത്. പൂര്‍ണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പില്‍ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കയറിപ്പറ്റിയതും വിവരങ്ങള്‍ ചോര്‍ത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവര്‍ സജീവമായത്. ഖത്തറിലായിരുന്ന കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് ആണ് സമീര്‍ അലി എന്ന പേരില്‍ ഇതിനു നേതൃത്വം നല്‍കിയതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് മുഹമ്മദ് പോളക്കാനിയായിരുന്നു.
സംഘടനയുടെ പേരില്‍ കനകമലയിലെ കൂടിച്ചേരലിന് എട്ടുമാസം മുന്‍പാണു ടെലിഗ്രാമില്‍ ചാറ്റ് ഗ്രൂപ്പ് രൂപീകരിച്ചത്. കോഴിക്കോട് ബിജെപി. ദേശീയ കൗണ്‍സിലിന് മുന്നോടിയായി നടന്ന നിരീക്ഷണത്തിനിടെ ലഭിച്ച രഹസ്യവിവരങ്ങളാണ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവാക്കളുടെ അറസ്റ്റിലേക്ക് നീണ്ടത്‌ന. കോഴിക്കോട് ദേശീയ കൗണ്‍സിലിന് മാസങ്ങള്‍ക്കുമുമ്പുതന്നെ തീവ്രവാദ ആഭിമുഖ്യമുള്ളവരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. ചില ബിജെപി. നേതാക്കളെ അപായപ്പെടുത്താന്‍ പദ്ധതിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം ടി. രമേശ്, ആര്‍എസ്എസ്. നേതാവ് വത്സന്‍ തില്ലങ്കേരി, ഹിന്ദുമുന്നണി നേതാവ് മാറാട് സുരേഷ് എന്നിവര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha