മുട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങും മുന്‍പേ.... സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ കുട്ടി കല്യാണം! വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ പുറത്തായി... ഒടുവില്‍ നവ ദമ്പതികളെ കണ്ടെത്തിയതോടെ സംഭവിച്ചത്....
സോഷ്യല്‍ മീഡിയയില്‍ വൈറലായ കല്യാണ ചിത്രങ്ങൾ ഏറ്റെടുത്തതോടെ ഇപ്പോഴിതാ നവ ദമ്പതികളെ കണ്ടെത്തിരിക്കുകയാണ്. മുട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങും മുന്‍പേ എന്ന് തോന്നുന്ന കുട്ടികളുടെ മുഖഭാവം ഉള്ള ദമ്ബതികളായിരുന്നു വിവാഹ ഫോട്ടോയുടെ ഹൈലൈറ്റ്.
ഇത് കണ്ടതും വിവാഹിതരും അവിവാഹിതരുമായ മലയാളികളുടെ ഉള്ളിലിരിപ്പ് തനിയെ കമന്റ് ബോക്സിലൂടെ പുറത്തായി. ഇത് ബാല വിവാഹമാണെന്നും രണ്ട് പേര്‍ക്കെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്നുമുള്ള ആക്രോശങ്ങള്‍ നിറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ മനസിലാക്കിയതോടെയാണ് സംഭവത്തില്‍ ആരോപണമുന്നയിച്ചവരാണ് തെറ്റുകാരെന്ന് മനസിലാക്കുന്നത്. ശ്രീലങ്കിയിലെ രത്നപുരിയിലെ ഒരു വിവാഹ ചിത്രമായിരുന്നു ഇത്.
തീക്ഷണ എന്ന ഫോട്ടോഗ്രാഫി പേജില്‍ നല്‍കിയിട്ടുള്ള ഫോട്ടോയിലാണ് ഈ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. നീതമി, ബുദ്ദിക എന്നിങ്ങനെയാണ് ഈ നവദമ്ബതികളുടെ പേരുകള്‍.
https://www.facebook.com/Malayalivartha