Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

പിണറായി പോലീസ് ഡാ....വനിതാ പോലീസുക്കാരെ പീഡിപ്പിക്കുന്ന പുരുഷ പോലീസ്; പരാതിക്കാര്‍ക്കും ആരോപണ വിധേയര്‍ക്കും ഒരേ ശിക്ഷ വിധിച്ച ജില്ലാ പോലീസ് മേധാവി; കുറ്റക്കാരെ സംരക്ഷിക്കുന്ന സി.പി.എം നേതൃത്വം; വനിതാ പോലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്ത കേരളം

24 SEPTEMBER 2020 05:22 PM IST
മലയാളി വാര്‍ത്ത

മാനസിക പീഡനത്തിന് പരാതി നല്‍കിയ വനിതാ പോലീസുക്കാരെ സ്ഥലം മാറ്റി അപൂര്‍വ്വ നീതി നടപ്പാക്കി പോലീസ് വകുപ്പ്. ഇടുക്കി ജില്ലയിലെ മാതൃക പോലീസ് സ്‌റ്റേഷന്‍ പദവിയിലുള്ള കഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സഹപ്രവര്‍ത്തകരായ രണ്ടു പോലീസുക്കാരുടെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതായപ്പോളാണ് നിസാമോള്‍, മജ്ഞു തങ്കപ്പന്‍, ദീപ കെ.ആര്‍ എന്നിവര്‍ പരാതി നല്‍കിയത്. ഷാനവാസ്, മഹിന്‍ ബഷിര്‍ എന്നിവര്‍ക്കെതിയാണ് വനിതാ പോലീസുക്കാര്‍ പരാതി നല്‍കയിത്. എന്നാല്‍ പോലീസ് വകുപ്പിന്റെ നടപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. പരാതി നല്‍കിയ വനിതാ പോലീസുകാരെയും ആരോപണ വിധേയരായ പുരുഷ പോലീസുകാരെയും ഒരു പോലെ സ്ഥലം മാറ്റി ഉത്തരവിറക്കി. പുരുഷ പോലീസുകാര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റം നല്‍കിയത്. പരാതിക്കാരായ വനിതാ പോലീസുകാര്‍ക്ക് വിദൂര സ്ഥലങ്ങളിലേക്കും പണിഷ്‌മെന്റ് സ്ഥലം മാറ്റം നല്‍കി. രണ്ടു കൂട്ടര്‍ക്കും പണിഷ്‌മെന്റ് സ്ഥലമാറ്റാണ് നല്‍കിയത്.

സംസ്ഥാനത്തെ സ്ത്രീകളുടെ സംരക്ഷണം മൊത്തമായി ഏറ്റെടുത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പോലീസ് വകുപ്പില്‍ തന്നെയാണ് ഈ വിചിത്രമായ നടപടി ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ഓഫീസര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ സി.പി.എം അനുകൂല പോലീസ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. ഇതിനിടെ ഡി.ജി.പി തലത്തില്‍ പരാതി എത്തുകയായിരുന്നു, ഇതേ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിച്ചു എന്ന് വരുത്തുന്നതിനാണ് പരാതിക്കാര്‍ക്കു സ്ഥലം മാറ്റം നല്‍കി. ആരോപണ വിധേയരായ പുരുഷ പോലീസുകാരെ സി.പി.എം നേതൃത്വം ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. ഈ നടപടി ജില്ലയിലെ വനിതാ പോലീസുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പരാതിക്കാരായ വനിതകളെ കുളമാവ് ,കഞ്ഞിക്കുഴി, ഇടുക്കി സ്‌റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയത്. ആരോപണ വിധേയരായവര്‍ക്കു അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കും സ്ഥലം മാറ്റം നല്‍കിയെന്നാണ് പ്രധാന ആക്ഷേപം.

പുതിയ ജില്ലാ പോലീസ് മേധാവി വന്നിട്ടും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദുരിതമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഉരുട്ടിക്കൊലയില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന വേണുഗോപാല്‍ ജില്ലാ പോലീസ് ചീഫായിരിക്കെ പൂര്‍ണ്ണമായും സി.പി.എം വിധേയമായ പോലീസ് പ്രവര്‍ത്തനമാണ് നടന്നിരുന്നത്. ഇപ്പോള്‍ പുതുതായി ചുമതലയേറ്റ ജില്ലാ പോലീസ് മേധാവി കറുപ്പ സ്വാമിയും സി.പി.എം അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഈ വിവാദങ്ങള്‍ നടക്കുന്നത് ഒരു മാതൃകാ പോലീസ് സ്‌റ്റേഷനില്‍ ആണെന്നതാണ് അതിലേറെ കഷ്ടം. പരാതി കൊടുത്താല്‍ ഭരണകക്ഷി നേതാവിന്റെ ബന്ധത്തിന്റെ പേരില്‍ അന്വേഷണം അട്ടിമറിച്ച് രക്ഷപെടുന്നത് പതിവാണ്. മേലുദ്യോഗസ്ഥരെ പോലും അംഗീകരിക്കാത്തവരാണിവര്‍. ആരോപണ വിധേയരായ പോലീസുക്കാര്‍ക്കെതിരെ വേറെയും നിരവധി പരാതികളുണ്ടെന്നും സഹപ്രവര്‍ത്തകരായ പോലീസുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ പോലീസുക്കാരല്ലാത്ത സ്ത്രീകളുടെയും ശല്യം ചെയ്യുന്നതായുള്ള പരാതികളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends