Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഇ.ഡി തുടങ്ങി വച്ചു; പിന്നാലെ വരും എന്‍.സി.ബി; തുക്കിക്കൊന്നില്ലെങ്കിലും കോടിയേരി പുത്രന്‍ മറിച്ചു തിരിച്ചും കമ്പിയെണ്ണും; എന്‍.ഐ.ഐയും കസ്റ്റംസും ബിനീഷിനെ ചോദ്യം ചെയ്യും? സ്വര്‍ണക്കടത്തിലും ലഹരി കടത്തിലും പങ്കാളിത്വം? സി.പി.എമ്മും വീണ്ടും പ്രതിരോധത്തില്‍

26 SEPTEMBER 2020 12:46 PM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ് വെറു തുടക്കം മാത്രമാണ്. ബിനീഷിന് പിന്നാലെ വേറെയും അന്വേഷണ എജന്‍സികളുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് ഉയര്‍ന്നു കേട്ടിയിരുന്നുവെങ്കിലും ബാംഗ്‌ളൂരില്‍ സിനിമ മേഖലയിലെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ബിസിനസ് പങ്കാളി അനൂപ് മുഹമ്മദ് അറസ്റ്റിലായതോടെയാണ് വീണ്ടും കോടിയേരി പുത്രന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബാംഗ്ലൂരിലെ ലഹരി കടത്തുക്കാരും സ്വര്‍ണക്കടത്ത് പ്രതികളും തമ്മിലുള്ള ബന്ധം പുറത്ത് വന്നതോടെ ഇവരുമായുള്ള കോടിയേരിയുടെ ബന്ധവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇ.ഡി ബിനീഷിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നിലക്ക് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെതിരെ കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്‌തേക്കാം. കാരണം ബിനീഷ് തന്നെ അനൂപ് മുഹമ്മദുമായുള്ള പങ്കാളിത്വം വെളിപ്പെടുത്തിയതാണ്. ലഹരി കടത്തിലും സിനിമ മേഖലയില്‍ ലഹരി എത്തിക്കുന്നതിലും ബിനീഷിന് പങ്കാളിത്വമുണ്ടെന്ന് കണ്ടെത്താന്‍ എന്‍.സി.ബിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ബിനീഷിനെതിരെ രണ്ടാമത് കേസ് രജിസ്റ്റര്‍ ചെയ്യുക ഇവരായിരിക്കും. ഇതിന് പിന്നാലെ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍.ഐ.എയും കസ്റ്റംസും ബിനീഷിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസാണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബിനീഷ് കോടിയേരിയെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തില്‍, വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍. ഇതിനെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങള്‍ ഉറപ്പിക്കാനുള്ള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയിരുന്നു. മറ്റുപലരുടേയും പേരില്‍ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്‌സ്. സൊലൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. വിസ സ്റ്റാമ്പിങ് സുഗമമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റ് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് വ്യക്തമാക്കിയിരുന്നു. നേരത്തെ ചോദ്യം ചെയ്യലില്‍ സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലില്‍ ബിനീഷ് നിഷേധിച്ചിരുന്നു. സ്ഥാപനയുടമ അബ്ദുള്‍ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ബിസിനസില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോള്‍ അബ്ദുള്‍ ലത്തീഫിന്റെ കാര്‍ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തില്‍ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം ഇ.ഡി നടത്തിയിരുന്നു.

ബെംഗളൂരുവില്‍ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികള്‍വഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്കിന്റെ രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ല. ആര്‍.ബി.ഐ. അനുമതിയില്ലാതെ പ്രവര്‍ത്തിക്കാനുമാവില്ല. ഇത്തരം കമ്പനികള്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകള്‍ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കല്‍ ആര്‍.ബി.ഐ.ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ബിനീഷിന്റെ കമ്പനി ഈ രീതിയിലുള്ള ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ല. ഇതെല്ലാം ബിനീഷ് കോടിയേരിയെ സംശയത്തിലാക്കാന്‍ കാരണങ്ങളായി. മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് തനിക്ക് നന്നായി അറിയുന്ന സുഹൃത്താണെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പരിചയമുള്ള അനൂപിനെ കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത എന്നെ പോലെ അവനെ അറിയുന്നവര്‍ക്ക് ഞെട്ടിപ്പിക്കുന്നതാണ്. അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് എനിക്കറിയാവുന്നതെന്നും ബിനീഷ് പറഞ്ഞിരുന്നു.

അതേസമയം ബാംഗഌരു ലഹരിമരുന്നു കേസില്‍ മകന്‍ ബിനീഷ് കോടിയേരി തെറ്റുകാരനെങ്കില്‍ ആരും സംരക്ഷിക്കില്ലെന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. അയാള്‍ ശിക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ തുക്കികൊല്ലാനുള്ള സാധ്യതയില്ലെങ്കിലും കോടിയേരി പുത്രന്‍ ഉറപ്പായും മറിച്ചും തിരിച്ചും കമ്പിയെണ്ണുമെന്ന കാര്യം ഉറപ്പാണ്. കാരണം ഇ.ഡി മാത്രമല്ല മറ്റു എജന്‍സികളും ബിനീഷിന് പിന്നാലെ തന്നെയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (6 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (17 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (31 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (42 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (56 minutes ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (1 hour ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (1 hour ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (1 hour ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends