Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ചൈനയെ വിറപ്പിച്ച് ഇന്ത്യ; കരയും കടലും ആകാശവും ഇനി ബ്രഹ്മോസിന്റെ കീഴില്‍; പരീക്ഷണം വന്‍ വിജയം; മിസൈലുകള്‍ അതിര്‍ത്തികളില്‍ വിന്യസിക്കുന്നു; തന്ത്രപ്രധാന നീക്കവുമായി ഇന്ത്യന്‍ സേന; ശൗര്യ മിസൈലുകള്‍ക്ക് പിന്നാലെ

19 OCTOBER 2020 02:38 PM IST
മലയാളി വാര്‍ത്ത

ആകാശവും, കരയും കടന്ന് ഒടുവില്‍ കടലിലും നമ്മള്‍ അതിശക്തരായിരിക്കുകയാണ്. ഇന്ത്യയുടെ വജ്രായുധത്തിന്റെ കാര്യമായ ബ്രഹ്മോസിനെ കുറിച്ചാണ് പറയുന്നത്. ഒടുവില്‍ നമ്മള്‍ ബ്രഹ്മോസിന്റെ സമുദ്ര വാരിയന്റും വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാന സ്തംഭമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ സമുദ്രത്തില്‍ നിന്നും വിക്ഷേപിക്കാനാകുന്ന വേരിയന്റ് ആണ് ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്. പരീക്ഷണം വന്‍ വിജയമായിരുന്നു എന്ന് മാത്രമല്ല മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ലക്ഷ്യത്തെ അനവധി വിഷമകരമായ പാതകളിലൂടെ സഞ്ചരിച്ചതിനു ശേഷം സൂചി മുനയുടെ കൃത്യതയോടെ ഭേദിക്കുന്നതില്‍ ബ്രഹ്മോസ് വിജയിച്ചിരിക്കുകയാണ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്‌റ്റെല്‍ത് ഡിസ്‌ട്രോയെര്‍ ആയ ഐ.എന്‍.എസ് ചെന്നൈ യില്‍ നിന്നും ആണ് ബ്രഹ്മോസിന്റെ പരീക്ഷണം നടത്തിയിരിക്കുന്നത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലും അരുണാചല്‍ പ്രദേശിലും അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ബ്രഹ്മോസ് മിസൈലുകളും മറ്റ് ആയുധങ്ങളും ഇന്ത്യ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച വിക്ഷേപിച്ച 290 കിലോമീറ്റര്‍ മിസൈല്‍ റേഞ്ച് ഉള്ള ഇന്ത്യ റഷ്യ സംയുക്ത സംരംഭം ആയ ബ്രഹ്മോസിന് നിലവില്‍ കര, കടല്‍, വായു വാരിയന്റുകള്‍ അഥവാ കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നും വിക്ഷേപിക്കാന്‍ തക്കവണ്ണം സാങ്കേതിക ക്ഷമതയുണ്ട്. മിസൈലിന്റെ ഉയര്‍ന്ന വേഗത എന്ന് പറയുന്നത് 2.8 മാക് ആണ്, അതായത് ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗത.

ഉയര്‍ന്ന തലത്തിലുള്ളതും വളരെ സങ്കീര്‍ണ്ണവുമായ പാതയിലൂടെ അനവധി വളയലും പുളയലും നടത്തിയ ശേഷമാണ് ബ്രഹ്മോസ് മിസൈല്‍ പിന്‍പോയിന്റ കൃത്യതയോടെ ലക്ഷ്യത്തിലെത്തിയത്. ബ്രഹ്മോസ് എന്ന മാരക പ്രതിരോധ ആയുധം ആവനാഴിയില്‍ ആയതു വഴി ദീര്‍ഘ ദൂര നാവിക ഉപരിതല ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള ശേഷി കൈ വന്നിരിക്കുകയാണ് ഇന്ത്യയുടെ സ്‌റ്റെല്‍ത് ഡിസ്‌ട്രോയര്‍ ആയ ഐ എന്‍ എസ് ചെന്നൈയ്ക്ക്. അതിനാല്‍ തന്നെ ഇന്ത്യന്‍ നാവികസേനയുടെ മറ്റൊരു മാരകമായ സംവിധാനമായി ഈ സ്‌റ്റെല്‍ത് ഡിസ്‌ട്രോയെര്‍ മാറിയിരിക്കുകയാണ്.

2016 നവംബറില്‍ നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്ത 7,500 ടണ്‍ ഭാരമുള്ള ഐഎന്‍എസ് ചെന്നൈ മെച്ചപ്പെട്ട അതിജീവന ശക്തിയും ആക്രമണശേഷിയും സങ്കീര്‍ണ്ണമായ നാവിഗേഷന്‍ കഴിവുകളും ഉള്‍പ്പെടുന്ന നൂതനമായ രൂപകല്‍പനകള്‍ ഉള്‍ക്കൊള്ളുന്നതാണ് . മറ്റ് ആധുനിക ആയുധങ്ങള്‍ക്കും സെന്‍സറുകള്‍ക്കും പുറമെ രണ്ട് എട്ട് സെല്‍ വിക്ഷേപണ സംവിധാനങ്ങളിലായി 16 ബ്രഹ്മോസ് മിസൈലുകള്‍ യുദ്ധക്കപ്പലിന് വഹിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്രഹ്മോസിന്റെ സമുദ്ര വേരിയന്റ് വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ ഗവേഷണ വികസന സംഘടനയെയും ബ്രഹ്മോസിനെയും ഇന്ത്യന്‍ നാവികസേനയെയും അഭിനന്ദിക്കുകയുണ്ടായി. അത്യന്തം സെന്‍സിറ്റീവായ ലഡാക്ക് മേഖലയില്‍ ചൈനയുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെ ആണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ഇത്തരം നിരവധി ആയുധങ്ങള്‍ വിജയകരമായി പരീക്ഷിച്ചത്.

400 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന വിപുലീകൃത ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ചത്തെ പരീക്ഷണം നടന്നിരിക്കുന്നത്. നിലവിലുള്ള 290 കിലോമീറ്ററില്‍ നിന്നാണ് ബ്രഹ്മോസ് പരിധി വര്‍ദ്ധിപ്പിച്ചത്. സെപ്റ്റംബര്‍ 30 ന് ഒഡീഷയിലെ ബാലസൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് വേരിയന്റ് പരീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞായറാഴ്ച വിക്ഷേപിച്ച സമുദ്ര വാരിയന്റില്‍ വിപുലീകരിച്ചു ദൂര പരിധി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അതും കൂടി ഉള്‍പ്പെടുത്തുന്നതിന് അധികം സമയം ഒന്നും വേണ്ടി വരില്ല എന്ന് നിസംശയം പറയാം. 2016 ജൂണില്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമിലേക്ക് (ഇന്ത്യ പ്രവേശിച്ചതിനുശേഷമാണ് മിസൈലിന്റെ ദൂരപരിധി കൂട്ടുന്നതിന് ഇന്ത്യക്ക് അന്താരാഷ്ട്ര നിയമപരമായി അര്‍ഹത കൈ വന്നത്. ഇപ്പോള്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗം കൂടിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈായ ബ്രഹ്മോസ് അതിന്റെ ദൂരപരിധി വര്‍ധിപ്പിച്ചു കൊണ്ടു വരുവാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യ ഏറ്റവും അടുത്തായി പരീക്ഷിച്ച മറ്റ് ആയുധങ്ങള്‍ 750 കിലോമീറ്റര്‍ ദൂരമുള്ള ന്യൂക്ലിയര്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് ശൗര്യ മിസൈലിന്റെ പുതിയ പതിപ്പും ശത്രു റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകര്‍ക്കുവാന്‍ റേഡിയേഷന്‍ വിരുദ്ധ മിസൈലും ഉള്‍പ്പെടുന്നു. ശക്തമായ ബ്രഹ്മോസ് ആയുധവ്യവസ്ഥയിലെ തദ്ദേശീയ ബൂസ്റ്ററുകളും മറ്റ് തദ്ദേശീയ ഘടകങ്ങളുടെയും സീരിയല്‍ ഉല്‍പാദനത്തിന് ഇന്ത്യ പ്രാപ്തരായിട്ടുണ്ടെന്ന് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു ബ്രഹ്മോസിന്റെ ദൂര പരിധി വര്‍ധിപ്പിച്ചു കൊണ്ട് വരുന്നതിലൂടെയും മറ്റ് സാങ്കേതികതകള്‍ വിപുലീകരിക്കുന്നതിലൂടെയും, പ്രതിരോധ രംഗത്ത് കരയിലും കടലിലും ആകാശത്തും ആര്‍ക്കും എളുപ്പത്തില്‍ വെല്ലു വിളിക്കാനാവാത്ത ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍: 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി...  (15 minutes ago)

'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (22 minutes ago)

തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാ  (27 minutes ago)

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ  (37 minutes ago)

കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...  (48 minutes ago)

രാഹുലിനോട് ചിരിച്ചാൽ അവൾ പോക്ക് കേസെന്ന്; സഖാത്തി പാർട്ടിയെ നാറ്റിച്ചു, ശീലവതി ചമഞ്ഞ P.P ദിവ്യയെ തേച്ചൊട്ടിച്ച് അഞ്ജുപാർവ്വതി പ്രബീഷ്  (50 minutes ago)

ദിവ്യക്ക് മറുപടിയുമായി സീമാ ജി നായർ  (52 minutes ago)

പിറ്റ്ബുൾ നായ; ഉടമ അറസ്റ്റിൽ  (59 minutes ago)

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ  (1 hour ago)

നവംബർ 28 മുതൽ ഉന്നത സുരക്ഷാ യോഗം  (1 hour ago)

Rahul-Mamkootathil പോസ്റ്റിന് താഴെ തെറിവിളി  (1 hour ago)

വാസുവിനെ കോടതി വളപ്പിൽ വളഞ്ഞിട്ടടിച്ചു...! പത്മകുമാറിന്റെ തല വെട്ടിയോ അണ്ണാക്കിൽ പൊട്ടിച്ച് ഷാഫി..!  (1 hour ago)

Rahul-Mamkootathil. രാഹുലിന്റെ പോസ്റ്റ്..  (1 hour ago)

കഴിഞ്ഞ രണ്ടര വർഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല; വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നൽകാനുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

രാഹുലിന്റെ കാര്യം ചോദിക്കണ്ട പൊട്ടിത്തെറിച്ച് ഷാഫി...! പത്മകുമാറിന്റെ തല വെട്ടിയോ മറു ചോദ്യം,കലിയിളകി ഷാഫി  (3 hours ago)

Malayali Vartha Recommends