ഉണ്ണിയ്ക്ക് കണ്ണീരടങ്ങുന്നില്ല, ചിക്കുവിനെ വിളിച്ചു വരുത്താന്‍ പറഞ്ഞപ്പോള്‍ അത് ഇനിയൊരിക്കലും കാണാനാവാത്ത വേര്‍പിരിയലിനാണെന്ന് അവനറിഞ്ഞില്ല!
വയനാട് ആലുമൂല കോളനിക്കാന് ഒരു കാട്ടുപന്നിയെ ഓമനിച്ച് വളര്‍ത്തിയിരുന്നു. ചിക്കുവെന്നായിരുന്നു അവര്‍ അവനിട്ട പേര്. ഉണ്ണി ആയിരുന്നു ചിക്കുവിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്. ഉണ്ണി വിളിച്ചാല്‍ ചിക്കു വരും, എത്ര അകലെയാണെങ്കിലും. ഉണ്ണിയെപ്പോലെ തന്നെ ചിക്കുവിനെയും നാട്ടുകാര്‍ക്ക് പ്രിയമാണ്.
എന്നാല്‍ ചിക്കുവിന് കുറുമ്പ് കൂടിയതോടെ പ്രശ്നമായി. കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനം വകുപ്പിന് പരാതിനല്‍കി. ഒടുവില്‍ ചിക്കുവിനെ പിടിക്കാന്‍ വനംവകുപ്പ് എത്തി. പക്ഷെ ശ്രമം വിജയിച്ചില്ല. പന്നിയെപിടിക്കാന് കെട്ടിയ കയര്‍പൊട്ടിച്ച് പന്നി സ്ഥലം വിട്ടു.
ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഉണ്ണിയുടെ സഹായം തേടി. ഉണ്ണിയുടെ വിളി കേട്ട്് എത്തിയ ചിക്കുവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കീഴടക്കി. ഇനി കാട്ടിലേക്ക്. പക്ഷെ ആ യാത്രപറച്ചില്‍ സങ്കടകരമായിരുന്നു, ഉണ്ണിക്ക് മാത്രമല്ല നാട്ടുകാര്‍ക്കും. കയര്‍ കെട്ടി കൊണ്ടുപോകുന്നതിനിടയില്‍ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികള്‍ക്കും സങ്കടമായി.
ഉണ്ണിയെയും ചിക്കുവിനെയും പിരിക്കുന്നത് ഏറെ വിഷമം പിടിച്ച പണിയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉണ്ണിയെ സമാധാനിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെട്ടു!
https://www.facebook.com/Malayalivartha