മാത്യു നായ്ക്കാംപറമ്പില്‍ അച്ചന്‍ എന്ത് വിഢിത്തരമാണ് ഇപ്പോള്‍ നടത്തുന്നത്?... വേണ്ടാത്ത പണിക്ക് അച്ചന്‍ ഇനി പോകരുത്... നീണ്ട 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരോഹിത വര്‍ഗത്താല്‍ കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയെ വീണ്ടും വീണ്ടും വെട്ടി മുറിക്കുന്ന പുരോഹിത വര്‍ഗ്ഗത്തോട് ഒന്നടങ്കം ഉള്ള വിശ്വാസികളുടെ പ്രതിഷേധമറിയിച്ച് സിസ്റ്റര്‍ ടീന ജോസ്

സിസ്റ്റര്‍ അഭയകേസില്‍ വിവാദ പ്രസംഗം നടത്തിയ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറമ്പിലിന് മറുപടിയുമായി സിസ്റ്റര്‍ ടീന ജോസ് സി.എം.സി. ക്രൈസ്തവ മൂല്യങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തിക്കൊണ്ട് സാത്താനിക ശക്തികള്‍ക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് ഫാ. മാത്യു നായ്ക്കാംപറമ്പിലെന്ന ആരോപണവും ഉയരുന്നുണ്ട്. അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നുമാണ് ഫാ.മാത്യു വാദിക്കുന്നത്.
അഭയയുടെ ആത്മാവ് വെളിപ്പെടുത്തുന്നുയെന്ന ഒരാളുടെ വാട്‌സ്‌ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാത്യു നായ്ക്കാംപറമ്പില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി കഴിഞ്ഞു.
ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരോഹിത വര്‍ഗത്താല്‍ കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയെ വീണ്ടും വീണ്ടും വെട്ടി മുറിക്കുന്ന പുരോഹിത വര്‍ഗ്ഗത്തോട് ഒന്നടങ്കം ഉള്ള വിശ്വാസികളുടെ പ്രതിഷേധമറിയിക്കുകയാണ് സിസ്റ്റര്‍ ടീന ജോസ്. 'നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കേസില്‍ എന്താണ് സംഭവിച്ചതെന്ന് ലോകം സത്യം തിരിച്ചറിഞ്ഞു.
എങ്ങനെയെങ്കിലും കുറ്റവാളികളെ രക്ഷിച്ചേ മതിയാകൂ എന്ന വാശിയിലാണ് സഭ. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് സഭ നടത്തുന്നത്. മാത്യു നായ്ക്കാംപറമ്പില്‍ അച്ചന്‍ എന്ത് വിഢിത്തരമാണ് ഇപ്പോള്‍ നടത്തുന്നത്?. പൊലീസുകാരേയും രാഷ്ട്രീയക്കാരേയും വഴിതെറ്റിക്കുന്നത് സഭയാണ്. ഇങ്ങനത്തെ വേണ്ടാത്ത പണിക്ക് അച്ചന്‍ ഇനി പോകരുത്'.- സിസ്റ്റര്‍ ടീന ജോസ് പറയുന്നു.
https://www.facebook.com/Malayalivartha