Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

കാമുകന്റെ കുഞ്ഞ് എന്റെ വയറ്റിലുണ്ട്... എനിക്ക് ആരെയും കാണേണ്ട... ഇരവിപുരം പൊലീസ് സ്റ്റേഷനിൽ റംസിയുടെ സഹോദരി അൻസിയെ എത്തിച്ചപ്പോൾ അന്‍സിയുടെ ഭര്‍ത്താവ് കുഞ്ഞുമായെത്തി; ഭര്‍ത്താവ് ഇവരുമായി ഏഴു തവണ സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല... കാമുകനായ സഞ്ചു നൽകിയ വാക്കിൽ ഉറച്ച് യുവതി; കാമുകനൊപ്പം മുങ്ങിയതും ആ ഒരൊറ്റ കാരണം! ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ സംഭവിച്ചത്....

23 JANUARY 2021 10:21 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ 19 കാരനൊപ്പം 24 കാരി ഒളിച്ചോടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. റംസിയുടെ മരണത്തില്‍ നീതി ലഭ്യമാക്കുവാന്‍ രൂപീകരിച്ച വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗമായ 19 കാരനുമായാണ് 24 കാരി അന്‍സി ഒളിച്ചോടിയത്. അന്‍സിയെയും കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനെയും(അഖില്‍) ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ ആയിരുന്നു.

അന്‍സിയുടെ ഭര്‍ത്താവ് കുഞ്ഞുമായെത്തിയപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ ഭര്‍ത്താവ് ഇവരുമായി ഏഴു തവണ സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭര്‍ത്താവ് അന്‍സിയെ കൂടെക്കൊണ്ടു വരാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയെതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ 18 നാണ് അന്‍സിയെ കാണാതാകുന്നത്. അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്പര്‍ കണ്ടെത്തി.

തുടര്‍ന്നാണ് യുവതി ഇയാള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇരുവരും കൊല്ലത്തു നിന്നും ഇരുവരും ടൂവീലറില്‍ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് ഹോട്ടലില്‍ റൂമെടുത്ത് തങ്ങിയ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്നു . ഇവിടെ 10 ദിവസത്തേക്ക് മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. പൊലീസ് തിരഞ്ഞെത്തുന്നു എന്ന് മനസ്സിലായതോടെ ഇവിടെ നിന്നും കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവാറ്റുപുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്.

കസ്റ്റഡിയിലെടുത്ത ശേഷം ഇരവിപുരം പൊലീസിന് കൈമാറുകയായിരുന്നു. രാത്രിയില്‍ സ്റ്റേഷിനെലിത്തിച്ച്‌ പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊല്ലം വനിതാ സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അന്‍സിയെ മാറ്റി. ഇന്ന് രാവിലെ സ്റ്റേഷനിലെത്തിച്ച്‌ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നുമായിരുന്നു നിലപാട്.

തന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെടുക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവിനൊപ്പം നിന്നാല്‍ പഠിക്കാന്‍ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തത്. സമാനമായ അനുഭവമാണ് മലപ്പുറം മുന്നിയൂരില്‍ 21കാരിയായ ഫാത്തിമയ്ക്ക് ഉണ്ടായത്. രണ്ടു കേസുകളിലും ജീവനുതുല്യം സ്‌നേഹിച്ചവര്‍ എല്ലാം കവര്‍ന്നെടുത്തിട്ട് കടന്നുകളഞ്ഞപ്പോള്‍ മനംനോന്ത് ജീവനൊടുക്കുകയായിരുന്നു ഇരുവരും.

കൊല്ലത്ത് റംസിയെന്ന് പെണ്‍കുട്ടി മരിച്ച കേസില്‍ മുഖ്യപ്രതിയായ ഹാരീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയര്‍ന്നത്. നടി ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലേ മകളുടെ മരണത്തിനു പിന്നിലുള്ള വസ്തുതകള്‍ പുറത്തു വരൂ എന്ന് പിതാവ് റഹിം പറയുന്നു. നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍ത്യമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കാത്തിരിക്കുകയാണ്. പ്രധാന പ്രതിയായ ഹാരിസ് മുഹമ്മദില്‍ അന്വേഷണം ഒതുങ്ങാന്‍ അനുവദിക്കില്ല, അവസാന ശ്വാസം വരെ പോരാടും- റഹീം പറയുന്നു.

സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കൊല്ലം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യയില്‍ ഹാരീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.

ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപണം ഉയര്‍ത്തിരുന്നു. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (6 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (7 minutes ago)

സ്വര്‍ണവില കുറഞ്ഞു  (36 minutes ago)

നാളെ പഠിപ്പുമുടക്ക്  (55 minutes ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (1 hour ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (1 hour ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (2 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (3 hours ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (3 hours ago)

Malayali Vartha Recommends