അരുണിന്റെ മരണത്തിന് പിന്നിൽ മൂന്നാമനോ? ഡോഗ് സ്ക്വാഡിനിടെ കുറ്റിക്കാട്ടിലെ ആളനക്കം.. പവര്‍ഹൗസിനടുത്തും ചെകുത്താന്‍മുക്കിലും ഷര്‍ട്ട് ധരിക്കാതെ ഓടിയ അപരിചിതന്‍? അരുണിന്റെ ശരീരത്തില്‍ കണ്ട മുറിവുകള്‍... പള്ളിവാസലിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹയേറുന്നു....

ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പതിനേഴുവയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹയേറുന്നു. കഴിഞ്ഞ ദിവസമാണ് അരുണിനെ തൂങ്ങിമരിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ ഇയാളുടെ നെഞ്ചില്‍ രണ്ട് മുറിവുകള്‍ ഉണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. ഉളികൊണ്ട് കുത്തേറ്റ പാടുകളാണ് ഉള്ളത്. ഈ മുറിവുകള്‍ കൊല്ലപ്പെട്ട രേഷ്മയുമായുള്ള മല്‍പിടിത്തത്തിനിടയില്‍ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആത്മഹത്യ ചെയ്യുമെന്ന ഇയാളുടെ കുറിപ്പ് പെണ്‍കുട്ടിയുടെ മൃതദേഹത്തിനടുത്ത് നിന്ന് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.പെണ്‍കുട്ടിയുടെ പിതാവിന്റെ അര്‍ദ്ധ സഹോദരനാണ് അരുണ്‍.
അരുണിന്റെ വാടക വീട് പരിശോധിച്ച പൊലീസിന് കുറ്റം സമ്മതിച്ചുകൊണ്ടുള്ള ഇയാളുടെ കത്ത് കിട്ടിയിരുന്നു. മൂന്നു വര്‍ഷമായി താനും രേഷ്മയും പ്രണയത്തിലായിരുന്നു.
പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ രേഷ്മയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യുമെന്ന് കത്തിലുണ്ടായിരുന്നു. കൊലപാതകത്തിനു മുന്‍പു തന്നെ ഇയാള്‍ തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞിരുന്നു.
ഫോണിന്റെ ഭാഗങ്ങള്‍ പവര്‍ഹൗസിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണു അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ പവര്‍ഹൗസിനടുത്ത് ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടി മറയുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.
കൂടാതെ കൃത്യം നടന്ന സ്ഥലത്ത് വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമ്പോള്‍ റോഡിനു മുകള്‍ ഭാഗത്ത് കുറ്റിക്കാട്ടില്‍ ആളനക്കം കേട്ടെന്നും, ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചെകുത്താന്‍മുക്കിലും, ഷര്‍ട്ട് ധരിക്കാത്ത അപരിചിതനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ കുറ്റിക്കാടിന് 600 മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പുഴയോട് ചേര്‍ന്നുള്ള മാവില്‍ തൂങ്ങിയ നിലയില്‍ കഴിഞ്ഞദിവസമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു.
തന്നെ അവള്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമാണ് കത്തില്‍ പറയുന്നതെന്നാണ് വിവരം.
അതുകൊണ്ട് തന്നെ പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിയിരുന്നില്ല. ഇടുക്കി ഡിവൈ എസ് പി കെ ഇ ഫ്രാന്‍സീസ് ഷെല്‍ബി, വെള്ളത്തുവല്‍ സിഐ ആര്‍ മുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അരുൺ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചതും കേസിൽ നിർണായക വഴിത്തിരിവായിരുന്നു. രാജകുമാരിയിൽ അരുൺ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.
കൂട്ടുകാർക്ക് കത്ത് രൂപത്തിലെഴുതിയ ഈ കുറിപ്പ് പത്ത് പേജുകളുണ്ട്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും കത്തിൽ പറയുന്നു.
രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും എഴുതിയിട്ടുണ്ട്.
സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയശേഷം പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞ് പെൺകുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ബന്ധുവായതിനാൽ രാജേഷിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു അനൂപ്. കഴിഞ്ഞ ദിവസവും രേഷ്മയുടെ വീട്ടിൽ ഇയാൾ വന്നു പോയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. രേഷ്മയെ വിവാഹം കഴിക്കാൻ അനൂപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
വിവാഹത്തിന് രേഷ്മയ്ക്കും മാതാപിതാക്കൾക്കും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ രേഷ്മയുടെയും വീട്ടുകാരുടെ എതിർപ്പ് കണക്കിലെടുക്കാതിരുന്ന അനൂപ് വിവാഹത്തിനായി രേഷ്മയോടും വീട്ടുകാരോടും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. രേഷ്മ വിവാഹത്തിന് തയ്യാറല്ലെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തി.
ഇതിന്റെ വൈരാഗ്യത്താൽ രേഷ്മ സ്കൂളിൽ നിന്ന് വരും വഴി കാത്ത് നിന്ന് അനൂപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ആശാരിപ്പണിക്കാരനാണ് അനൂപ്.സ്കൂളിന് സമീപമുള്ള സി.സി ടിവി കാമറയിൽ പിതാവിന്റെ സഹോദരൻ അനൂപുമൊപ്പം (25) നടന്നുപോവുന്ന ചിത്രം പതിഞ്ഞിരുന്നതും സംഭവത്തിൽ വഴിത്തിരിവായിരുന്നു.
https://www.facebook.com/Malayalivartha