ഒരു ഫ്രഷ് ക്യാബിനറ്റ്...പുതിയ പരീക്ഷണത്തിനൊരുങ്ങി പിണറായി; മന്ത്രിമാര്‍ എല്ലാം പുതുമുഖങ്ങള്‍; ലക്ഷ്യം തലമുറമാറ്റമോ ഏകാധിപത്യമോ? കെ.കെ.ശൈലജയെ മാറ്റി നിര്‍ത്തുക പുതിയ സര്‍ക്കാരിന് അത്ര എളുപ്പമാകില്ല

വന്‍ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടു വരാനാണ് സി.പി.എം ആലോചിക്കുന്നത്. സര്‍ക്കാരിന് ഒരു പുതിയ മുഖം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്. പക്ഷേ ഇതുമാത്രമാണോ ലക്ഷ്യമെന്ന കാര്യത്തില്‍ വ്യക്തമല്ല.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തോമസ് ഐസക്, ജി സുധാകരന്‍, ഇ പി ജയരാജന്‍ എന്നി മുതിര്‍ന്ന നേതാക്കളെ പിണറായി ടേം വ്യവസ്ഥയുടെ പേരില്‍ നൈസായി ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പുതിയ മുഖം എന്ന പേരില്‍ മറ്റുള്ളവരെ കൂടി ഒഴിവാക്കുമ്പോള്‍ മന്ത്രിസഭയില്‍ തനിക്കെതിരെ ചെറുവിരള്‍പോലും അനക്കാന്‍ ആരും ഉണ്ടാകരുതെന്ന പിണറായിയുടെ ആഗ്രഹമാണോ ഈ നീക്കത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നു.
മട്ടന്നൂരില്‍ നിന്നും 60,000 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിന് ജയിച്ച ശൈലജ ടീച്ചര്‍ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നു. ശൈലജ ടീച്ചറെ മാത്രം നിലനിര്‍ത്തി ബാക്കി മുഴുവന്‍ പുതുമുഖങ്ങള്‍ എന്ന സാധ്യത നേതൃത്വം പരിശോധിക്കുന്നുവെന്നാണ് സൂചന. ചിലപ്പോള്‍ ശൈലജയും ഒഴിവാക്കിയേക്കാം. എം.എം മണി, എ.സി.മൊയ്തീന്‍, ടി.പി.രാമകൃഷ്ണന്‍ തുടങ്ങി ആര്‍ക്കും അങ്ങനെ എങ്കില്‍ മന്ത്രി സ്ഥാനം കിട്ടില്ല.
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഒരു ഫ്രഷ് ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കേയാണ് ഇങ്ങനെയൊരു ആലോചന പാര്‍ട്ടി തലപ്പത്ത് പുരോഗമിക്കുന്നതെന്നാണ് സൂചന. പിണറായിയുടെ കീഴില്‍ ഒരു പുതുമുഖ മന്ത്രിസഭ കൊണ്ടു വരാന്‍ യാതൊരു തടസവുമില്ലെങ്കിലും കെ.കെ.ശൈലജയെ മാറ്റി നിര്‍ത്തുക പുതിയ സര്‍ക്കാരിന് അത്ര എളുപ്പമാകില്ല.
മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മില്‍ സമ്പൂര്‍ണ തലമുറമാറ്റം സാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത. 34 വര്‍ഷം അധികാരത്തിലിരുന്ന ബംഗാളില്‍ പാര്‍ട്ടി തകരാന്‍ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്. 99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം ഒരു പരീക്ഷണത്തിന് സിപിഎമ്മിന് ധൈര്യം നല്‍കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എടുത്ത റിസ്‌ക് ഫലം കണ്ടതും അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, എം.ബി.രാജേഷ് എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നാണു വിവരം. പി.നന്ദകുമാര്‍, പി.പി.ചിത്തരഞ്ജന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, ആര്‍.ബിന്ദു, സി.എച്ച്.കുഞ്ഞമ്പു എന്നിവരാണ് സി.പി.എം പരിഗണിക്കുന്ന മറ്റുള്ളവര്‍.
പുതുമുഖമന്ത്രിമാരെ കൂടാതെ പുതിയ സര്‍ക്കാരില്‍ സിപിഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാര്‍ത്തയും തിരുവനന്തപുരത്ത് നിന്നും വരുന്നുണ്ട്. സിപിഐയ്ക്ക് കഴിഞ്ഞ സര്‍ക്കാരില്‍ കിട്ടിയ ആറ് കാബിനറ്റ് പദവികളില്‍ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവര്‍ക്ക് നഷ്ടപ്പെടും. ജനദാതള്‍ ഗ്രൂപ്പുകള്‍ ലയിച്ചു വന്നാല്‍ ഒരു മന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha