Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...


ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു... എന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, സൈബറിടത്തിൽ അടക്കം ബലപ്പെടുന്നത് അട്ടിമറി തിയറി.... അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നത് എന്തുകൊണ്ട്...?


ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...


അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം

ഇസ്രയേല്‍-ഹമാസ് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ജോ ബൈഡന്‍; ഗാസയില്‍ രണ്ട് ഭരണപ്രദേശങ്ങള്‍; തന്റെ പിന്തുണ എല്ലായിപ്പോഴും ഇസ്രയേലിനാണെന്നും അമേരിക്കന്‍ പ്രസിഡന്റ്; ഹമാസ് വീണ്ടും ആയുധ സംഭരണം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അമേരിക്ക

22 MAY 2021 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

ഇസ്രയേലും പലസ്തീനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു കഴിഞ്ഞുവെങ്കിലും ഇപ്പോഴും ഇസ്രയേല്‍-ഗാസ അതിര്‍ത്തി സംഘര്‍ഷ ഭരിതമാണ്. ഇതിനിടെ ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നും. ഗാസയിലെ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് ഭരണപ്രദേശങ്ങള്‍ എന്ന നയമാണ് ഉത്തരമെന്ന് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.

ആക്രമണത്തില്‍ തകര്‍ന്ന ഗാസ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു പ്രധാന പദ്ധതിക്ക് ശ്രമിക്കുമെന്നും വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു. അതേസമയം താനും തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും എപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. ഇരുവിഭാഗങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് വേണ്ടി സജീവമായി ബൈഡന്‍ ഭരണകൂടം മദ്ധ്യസ്ഥം വഹിച്ചിരുന്നു. ഹമാസും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ തുടരണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് അദ്ദേഹം പറഞ്ഞു.

2007ലാണ് പലസ്തീനിലെ ഭരണകക്ഷിയായ ഫത്തായുമായി തെറ്റി ഹമാസ് എന്ന സംഘടന ഗാസ നിയന്ത്രണത്തിലാക്കിയത്. അതിനുശേഷം പലസ്തീനില്‍ ഫലത്തില്‍ രണ്ടു ഭരണകൂടമായി. റമല്ല തലസ്ഥാനമാക്കി ഫത്താ നിയന്ത്രിച്ചിരുന്ന പ്രദേശവും, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയും. മറ്റു രാജ്യങ്ങളും ഇസ്രയേലും ഫത്തായുടെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ നാഷണല്‍ അതോറിറ്റിയെ മാത്രമാണ് അംഗീകരിക്കുന്നത്. ഫത്തായുമായി കിടമത്സരവും ഇസ്രയേലുമായി പോരാട്ടവുമായിരുന്നു ഹമാസിന്റെ നയം. പലസ്തീനിലെ ഫത്താ നേതൃത്വത്തെ ഇസ്രയേല്‍ അംഗീകരിച്ചതാണ്. ഇതു തന്നെയാണ് ബൈഡന്‍ തന്റെ പ്രസ്താവനയില്‍ ഉദ്ദേശിക്കുന്നത്. ഗാസയുടെയും നിയന്ത്രണം ഹമാസ് പകരം ഫത്താക്ക് ലഭിക്കണമെന്നു തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നത്.

അതേസമയം പാലസ്തീന്‍ അധികൃതരുമായി ചേര്‍ന്ന് പ്രദേശത്തുളളവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാനും ഹമാസ് വീണ്ടും ആയുധ സംഭരണം നടത്തുന്നില്ലെന്ന് ഇവരുമായി ചേര്‍ന്ന് ഉറപ്പാക്കാനും ബൈഡന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്. പതിനൊന്ന് ദിവസങ്ങളായി തുടര്‍ന്ന പോരാട്ടം ഹമാസും ഇസ്രയേലും അവസാനിപ്പിച്ചത് വെളളിയാഴ്ചയാണ്. 248 പേര്‍ മരണമടയുകയും 1900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. ഗാസയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍തന്നെ എടുക്കുമെന്നാണ് വിലയിരുത്തല്‍.

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിനു കളമൊരുങ്ങുന്നുവെന്ന് അറിഞ്ഞതോടെ ഭീതിയുടെ നിഴലില്‍ കഴിഞ്ഞിരുന്ന പലസ്തീനികള്‍ ആഹ്ളാദാരവങ്ങളുമായി ഗാസയിലെ തെരുവിലിറങ്ങി. അധിനിവേശത്തിനു മേല്‍ ചെറുത്തുനില്‍പ്പിന്റെ വിജയം എന്ന് പള്ളികളിലെ ഉച്ചഭാഷിണികള്‍ ഉദ്ഘോഷിച്ചു. കാറുകളില്‍ പലസ്തീന്‍ കൊടികളുമായി ആളുകള്‍ ഹോണ്‍ മുഴക്കി തെരുവുകളില്‍ നിറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നതിനു തൊട്ടു മുമ്പ് വരെ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയിരുന്നു. കരാര്‍ ലംഘനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സര്‍വസജ്ജമാണെന്നും ഇരുവിഭാഗവും മുന്നറിയിപ്പു നല്‍കി.

ഇരുവിഭാഗത്തിലെയും തീവ്ര അഭിപ്രായക്കാരായ നേതാക്കളോട് പോരാട്ടം അവസാനിപ്പിക്കാനും ഗാസയിലെ ജനങ്ങളെ സഹായിക്കുകയും വെസ്റ്റ് ബാങ്കിലെ പാലസ്തീന്‍കാരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു. അറബികളോടും ജൂതരോടും ഒരുപോലെ തുല്യതയോടെ പെരുമാറണമെന്നും ബൈഡന്‍ ഇസ്രയേല്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ഇസ്രയേലിലെ ജനങ്ങളുടെ അവകാശത്തെ പാലസ്തീനും മാനിക്കണമെന്ന് ബൈഡന്‍ പറഞ്ഞു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രയേല്‍ വാക്ക് പാലിച്ചതുപോലെ ഇനിയും തുടരുമെന്ന് പ്രതീക്ഷ പങ്കുവച്ച ബൈഡന്‍ താനുമായി നടത്തിയ ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈക്കൊണ്ട വാക്ക് പാലിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം....  (2 minutes ago)

ഡല്‍ഹിയില്‍ ഉഷ്ണ തരംഗം.... 47 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില... ജാഗ്രതയുടെ ഭാഗമായി ഡല്‍ഹിയില്‍ അടുത്ത അഞ്ചുദിവസം ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

ഇറാൻ പ്രസിഡന്റ് ഇബ്റാഹീം റെയ്സി കോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഇറാനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവമായി.... ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മു  (14 minutes ago)

റെയ്സിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ആഘോഷപരിപാടികളുമായി ഇറാൻ സ്ത്രീകൾ..! ഇറാനിയൻ പൗരന്മാർ മദ്യം വിളമ്പിയും വെടിക്കെട്ട് തീർത്തും മരണവാർത്ത ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവ  (19 minutes ago)

ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രയേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ഹെലികോപ്ടർ അപകടം അസ്വാഭാവികമാണെന്ന ചർച്ച ഉയരുന്നു...  (31 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (32 minutes ago)

പ്രവാസിയായ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു... മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം  (48 minutes ago)

സംഭവത്തിൽ പങ്കില്ല!!!! ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട മരണ വാർത്തയിൽ പ്രതികരിച്ച് ഇസ്രായേൽ  (53 minutes ago)

കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.  (1 hour ago)

ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി സർക്കാർ സംഭാവന ചെയ്തത്; മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച  (1 hour ago)

അപായ സന്ദേശം കൈമാറാൻ സാധിച്ചില്ല;  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 480 രൂപയുടെ കുറവ്, വില 55,000ത്തിന് താഴെ  (1 hour ago)

പ്രതി നാട് വിട്ടെന്ന് സൂചന  (1 hour ago)

അഞ്ച് വയസുകാരി മരണത്തിന് കീഴടങ്ങി  (1 hour ago)

Malayali Vartha Recommends