നെലിയമ്പത്തെ വിറപ്പിച്ച ആ ഇരട്ട കൊലപതാകിയ്ക്ക് ഇടത് കൈക്കാണ് സ്വാധീനം കൂടുതൽ; ജനാലവഴിയാണ് വീടിനകത്ത് കടന്നതെങ്കിൽ, രണ്ട് അഴികളാണ് അഴിച്ചുമാറ്റിയിട്ടുള്ളത്. ഇതുവഴി തടി കുറഞ്ഞവർക്കേ അകത്ത് പ്രവേശിക്കാനാവൂ... വീടിന് പുറകുവശത്തെ ജനാല വഴി അകത്തുകടന്ന കൊലയാളികൾ വീടിന്റെ മച്ചിനു മുകളിൽ ഒളിച്ചിരിക്കുകയും തുടർന്ന് അടുക്കളവഴി കൃത്യം നടന്ന സ്ഥലത്തേക്ക് എത്തിയതായും സംശയം! അക്രമികൾ എത്തിയതിന് കാരണം തുറന്ന് പറഞ്ഞ് നാട്ടുകാർ; നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

നെല്ലിയമ്പം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ച തികയുമ്പോഴും അന്വേഷണത്തിൽ നിർണായക പുരോഗതിയൊന്നുമില്ല. ജില്ലാ പോലീസ് മേധാവി, എ.എസ്.പി., നാല് ഡിവൈ.എസ്.പി.മാർ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചയായി അന്വേഷണസംഘം എല്ലാ സാധ്യതകളും പരിശോധിച്ച് കിണഞ്ഞുശ്രമിച്ചിട്ടും കാര്യമായ സൂചനകളൊന്നും കിട്ടിയില്ലെന്നാണ് വിവരം.
എങ്കിലും പ്രതികളെ ഉടൻ വലയിലാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മോഷണശ്രമമെന്ന നിലയിൽതന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ വീട്ടിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നതും പോലീസ് പരിഗണിക്കുന്നു.
കൊല്ലപ്പെട്ട കേശവനും പത്മാവതിക്കും ശത്രുക്കളുള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നെല്ലിയമ്പവും പരിസര പ്രദേശവും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മൃതദേഹങ്ങളിലുണ്ടായ മുറിവുകളുടെ അടിസ്ഥാനത്തിൽ ഇടത് കൈക്ക് സ്വാധീനം കൂടുതലുള്ള ആളാണ് കൃത്യം നടത്തിയതെന്ന് നേരത്തേതന്നെ സംശയമുണ്ട്. ജനാലവഴിയാണ് വീടിനകത്ത് കടന്നതെങ്കിൽ, രണ്ട് അഴികളാണ് അഴിച്ചുമാറ്റിയിട്ടുള്ളത്. ഇതുവഴി തടി കുറഞ്ഞവർക്കേ അകത്ത് പ്രവേശിക്കാനാവൂ. സംഭവദിവസം ഇവർ നേരത്തേ കാവടത്തെ വീടിനുള്ളിൽ കയറിയതായാണ് നിഗമനം.
വീടിന് പുറകുവശത്തെ ജനാല വഴി അകത്തുകടന്ന കൊലയാളികൾ വീടിന്റെ മച്ചിനു മുകളിൽ ഒളിച്ചിരിക്കുകയും തുടർന്ന് അടുക്കളവഴി കൃത്യം നടന്ന സ്ഥലത്തേക്ക് എത്തിയതായും സംശയമുണ്ട്.
അടുത്തിടെ ഇവരുടെ സ്ഥലം വിറ്റതായി നാട്ടുകാർ പറയുന്നു. സ്ഥലം വിറ്റുകിട്ടിയ പണം ലക്ഷ്യം വെച്ചാണ് അക്രമികൾ എത്തിയതെന്നാണ് നാട്ടുകാരുടെ സംശയം.
https://www.facebook.com/Malayalivartha