വെറുമൊരു ചികിത്സാ പിഴവ് എന്നു പറഞ്ഞ് കയ്യൊഴിയാം, പക്ഷേ അവള്‍ തിന്ന വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു ; ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്യുന്നത്, അവിടെയാണ് താളം തെറ്റിയത് ; അവസാനമായി അനന്യ പങ്കുവച്ച ആ ഉപദേശം !

നീതിക്കു വേണ്ടി പോരാടിയെ തീരൂ . ചിലർക്കത് "എന്റെ വ്യക്തിപരമായ വിഷയം" മാത്രമായിരിക്കാം , ആഹ് ഞാനിപ്പോ എന്ത് പറയാനാ , എനിക്ക് ഈ നാട്ടിൽ ജീവിച്ചല്ലേ പറ്റൂ",ദിവസങ്ങൾക്ക് മുൻപ് അനന്യ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആണിത്. ഈ വാക്കുകൾ പങ്കുവച്ചപ്പോൾ തീർച്ചയായും അനന്യയ്ക്ക് ജീവിക്കാനുള്ള ആഗ്രഹവും നീതി ലഭിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നിരിക്കണം.
എല്ലായിപ്പോഴും സ്വന്തം വിഭാഗത്തിൽ പെട്ട ആളുകൾക്കുള്ള ഉപദേശവും പ്രചോദനവുമായി അനന്യ സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. ജീവിക്കാൻ ഏറെ കൊതിച്ച അനന്യ, നീതി കിട്ടും എന്ന്, മരണത്തെ കുറിച്ച് ചിന്തിക്കുന്ന നാളത്രയും ഓർത്തിട്ടുണ്ടാകാം. എന്നാൽ തനിക്ക് ഈ ജന്മം നീതി ഉണ്ടാകില്ല എന്ന തിരിച്ചറിവിന് അവളെ മരണത്തിലേക്ക് തള്ളിവിട്ടതാണ് . അതോടെ സോഷ്യൽ മീഡിയ ഹാഷ് ടാഗുകളുമായി നിരവധി ആളുകൾ എത്തുകയുണ്ടായി. ഒരുപക്ഷെ ഇത്രയും ഉത്സാഹം അനന്യ ജീവിച്ചിരുന്നപ്പോൾ ചെയ്തിരുന്നു എങ്കിൽ എന്ന് നമ്മളിപ്പോൾ ചിന്തിക്കുന്നുണ്ടാവാം. അതെ,,, മരിക്കുന്നതിന് മുൻപ് ശബ്ദത്തിൽ അനന്യ തന്റെ അവസ്ഥ പറഞ്ഞ് തേങ്ങിയിട്ടുണ്ട്. ഇന്നും അവഗണിക്കപ്പെട്ട് മാറ്റിയിട്ടിരിക്കുന്ന സമൂഹമായതുകൊണ്ടാവാം അവളുടെ ശബ്ദം അധികമാരും കേൾക്കാതെ പോയത്.
ഇപ്പോഴിതാ, അനന്യ ഏതവസ്ഥയിൽ കൂടിയാണ് കടന്നു പോയതെന്ന് ഉറ്റ സ്നേഹിത തുറന്നു പറയുകയാണ് . ഒപ്പം ദിവസങ്ങൾക്ക് മുൻപേ അനന്യ പങ്കിട്ട വാക്കുകളും നോക്കാം...
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ ഗുരുതര പിഴവ് ആരോപിച്ചാണ് ആദ്യം അനന്യ രംഗത്തുവന്നത്. ആ ശബ്ദം അധികമാരും കേൾക്കാതെ പോയതോടെ അനന്യയുടെ ആത്മഹത്യാ വളരെ ഉച്ചത്തിൽ കേൾക്കേണ്ടിവന്നു . ആദ്യ ട്രാൻസ് റേഡിയോ ജോക്കിയും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ ട്രാൻസ് യുവതിയും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ മകളായി അറിയപ്പെടുന്ന അനന്യയുടെ മരണത്തിൽ അനുശോചനക്കുറിപ്പുമായി നിരവധി ആളുകളാണ് എത്തുന്നത്. ഇതിൽ വ്യത്യസ്തമാണ് അനന്യയുടെ പ്രിയ സുഹൃത്തിന്റെ വാക്കുകൾ.
അനന്യയുടെ വേദനയെക്കുറിച്ച് സ്വന്തം വിഭാഗത്തിൽ ഉള്ളവരെപോലെ തന്നെ മനസിലാക്കിയ ഒരാളാണ് അനന്യയുടെ പ്രിയ സുഹൃത്ത് വൈഗ സുബ്രമണ്യം. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനന്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത് .
താന്‍ ചതിക്കപ്പെട്ടു, നീതി നിഷേധിക്കപ്പെട്ടു എന്നൊക്കെ ആയിരംവട്ടം ഈ ലോകത്തോട് വിളിച്ചു പറഞ്ഞതാണ് ആ പാവം. ആരും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല പലവട്ടം പരിഹസിക്കുകയും ചെയ്തു എന്നും വൈഗ പറയുന്നു. അവൾ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ മുഖംതിരിച്ചു നടന്ന ആ നിസംഗതയുണ്ടല്ലോ. ആ നിസംഗതയ്ക്കു മുന്നിലാണ് അവള്‍ തൂങ്ങിയാടി നില്‍ക്കുന്നത് എന്നും വൈഗ പറയുന്നു.
പലവട്ടം അവൾക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് അവർ ചൂണ്ടികാട്ടിയെന്നും അവൾ വേദനയും പേറി പരിഹാരം തേടി മുട്ടാവുന്ന വാതിലെല്ലാം മുട്ടിയെങ്കിലും നിരാശയാണ് ലഭിച്ചത് . ഒരിക്കൽ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ആ ഡോക്ടര്‍മാരുണ്ടായിരുന്നു. അവളും ആ ചര്‍ച്ചയില്‍ ഉണ്ടെന്ന് കണ്ടതോടെ അവളെ ബോധപൂര്‍വം പുറത്താക്കിയതായും പിന്നീടും അവൾ എത്തി എങ്കിലും ചര്‍ച്ചയില്‍ നിന്ന് വലിച്ച് താഴേക്കിടുകയായിരുന്നു.
വെറുമൊരു ചികിത്സാ പിഴവ് എന്നു പറഞ്ഞ് കയ്യൊഴിയാം. പക്ഷേ അവള്‍ അനുഭവിച്ച വേദന താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു . ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്യുന്നത്. അവിടെയാണ് പിഴവ് സംഭവിച്ചത്.
അവിടെ നിന്നും അങ്ങോട്ട് അവള്‍ വേദന തിന്നാന്‍ തുടങ്ങിയതാണ് . ഒന്ന് ഇരിക്കാന്‍ പോലും പറ്റില്ല. മൂത്രം ഒഴിക്കുമ്പോള്‍ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവൾ തന്നോട് പറഞ്ഞിരുന്നുവെന്നും വൈഗ പറയുന്നു. അതേസമയം തന്റെ അവസ്ഥയെക്കുറിച്ച് അനന്യ തന്നെ പങ്കിട്ട വാക്കുകളും വേദനപ്പെടുത്തുന്നതായിരുന്നു.
വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളതാണ് .പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണെന്നും അനന്യ പറഞ്ഞിരുന്നു.
ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് തനിക്ക് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ് എന്നും അനന്യ പറഞ്ഞിരുന്നു. എന്നിട്ടും അവൾക്ക് നേരെ മുഖം തിരിച്ചില്ലേ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.
പണ്ട് മരിക്കുമോ ജീവിക്കുമോ എന്നുപോലും ഉറപ്പില്ലാതെ പ്രകൃത സർജറികൾ ഒക്കെ ചെയ്തിരുന്ന ആ കാലം കഴിഞ്ഞു. ലോകം ട്രാൻസ്‌ജെന്റർ ആരോഗ്യത്തിൽ ബഹുദൂരം പോയി കഴിഞ്ഞു. അതുകൊണ്ട് തന്നെ സമയമെടുത്തു ആലോചിച്ചു ഡോക്ടർനെയും ആശുപത്രിയെയും തിരഞ്ഞെടുക്കുക.
കൂട്ടുകാരിയോ കൂട്ടുകാരനോ ഒരു സ്ഥലത്തു ചെയ്തു എന്നത് കൊണ്ട് മാത്രം ആരും അവർ ചെയ്ത ആശുപത്രിയോ ഡോക്ടറിനെയോ തിരഞ്ഞെടുക്കേണ്ടതില്ല. ട്രാൻസ്‌ജെന്റർ വ്യക്തികളുടെ ജീവിതവും ശരീരവും ട്രാൻസ്‌ജെന്റർ വ്യക്തികൾക്ക് മാത്രമാണ് പ്രധാനപെട്ടത് ആണെന്നും മരിക്കും മുൻപേ അനന്യ കുറിച്ച പോസ്റ്റിലൂടെ ഉപദേശമായി സ്വന്തം വിഭാഗത്തോട് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha