Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

27 JULY 2021 03:48 PM IST
മലയാളി വാര്‍ത്ത

കോവിഡിനും പ്രളയത്തിനും പിന്നാലെ ചൈനയിൽ വീണ്ടും മറ്റൊരു വമ്പൻ ദുരന്തം.ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ മണല്‍ക്കാറ്റ് രൂപപ്പെട്ടു.വീശിയടിച്ച മണൽ കാറ്റിനെ തുടർന്ന് റോഡുകള്‍ അടച്ചു. 300 അടി വീതിയില്‍ വന്‍മതില്‍ പോലെയായിരുന്നു മണല്‍ക്കാറ്റ് രൂപപ്പെട്ടത്. ഈ മണൽക്കാറ്റ് ആൾക്കാരുടെ കാഴ്ചയെ വരെ തടസ്സപ്പെടുത്തിയിരുന്നു. അങ്ങനെയൊരു സാഹചര്യം വന്നതുകൊണ്ടാണ് ഗതാഗതം താൽക്കാലികമായി നിർത്തിയത്. 20 അടി ദൂരെയുള്ള കാഴ്ച പോലും കാണാൻ സാധിക്കാത്ത വിധത്തിലായിരുന്നു മണൽക്കാറ്റ് രൂപംകൊണ്ടത്.

മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ വമ്പൻ ആഘാതങ്ങൾ സൃഷ്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗോബി മരുഭൂമിയാണ് മണല്‍ക്കാറ്റിന്റെ ഉത്ഭവ കേന്ദ്രo. ഇവിടെ നിന്നാണ് മണൽകാറ്റ് നഗരത്തിലേക്ക് വീശിയത്. മണൽക്കാറ്റു കാരണം ഡ്രൈവിങ് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇതേതുടർന്ന് ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസ് അറിയിപ്പ് നൽകുകയായിരുന്നു . മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു.

അതേസമയം ചൈനയിലെ പ്രളയത്തിന്റെ കാഴ്ച ലോകം കണ്ട് അമ്പരന്നിരുന്നു. ചൈനയിൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം നേരിട്ടിരുന്നു. മധ്യ ചൈനയിലെ ചെൻജൗ നഗരത്തിലായിരുന്നു പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ 12 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

ചെൻജൗ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരുന്നത്. തെരുവുകളിലും റോഡുകളിലും ശക്തമായ ജലപ്രവാഹമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ കണ്ടത് . മെട്രോ യാത്രക്കാർ തീവണ്ടിയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുകളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തിൽ മുങ്ങിപ്പോയിരുന്നു. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പലയിടത്തും തകരാറിലായിട്ടുണ്ട്. റോഡുകൾ പിളർന്ന് വാഹനങ്ങൾ താഴ്ന്നുപോകുന്നതിന്റെയും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ പെട്ടുപോയവരുടെയും ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

പ്രളയത്തിൽ 12 പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ചൈന നൽകുന്ന ഔദ്യോഗിക വിവരം.എന്നാൽ ഇതിനേക്കാളേറെ വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന ദൃശ്യങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്.

പതിനായിരത്തിലധികം പേരെ ഇതിനോടകം സ്‌ഥലം മാറ്റിയതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഇവിടെ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാൻ തുടങ്ങിയ 27 പ്രവിശ്യകളിലാണ് അന്ന് വെള്ളപ്പൊക്കം ഉണ്ടായത്. 25 ലക്ഷത്തോളം പേരെ അന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു . 2800 കെട്ടിടങ്ങൾ നശിച്ചെന്നും ഇതുവരെ 1200 കോടി ഡോളറിന്റെ നഷ്ടം നാടിനുണ്ടായെന്നും അധികൃതർ പറഞ്ഞിരുന്നു. യാങ്സെ ഉൾപ്പെടെയുള്ള പ്രധാന നദികളുടെയെല്ലാം ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നിരുന്നു . ഈ വർഷം വീണ്ടും ചൈനയിൽ വെള്ളപ്പൊക്കം ജീവനുകളെ കവർന്നെടുത്തു കൊണ്ടിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (7 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (18 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (32 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (43 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (57 minutes ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (1 hour ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (1 hour ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (1 hour ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (2 hours ago)

Malayali Vartha Recommends