പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...

പ്ലസ് ടു വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീൻ (19) ആണ് മരിച്ചത്. പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ മണ്ണാർക്കാട് വെച്ചാണ് അപകടം നടന്നത്.
ഒപ്പം സഞ്ചരിച്ച പുളിക്കൽ സ്വദേശി സാബിത് പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുന്നത്ത് വീട്ടിൽ സലാഹുദ്ദീൻ - ജസ്‌റ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹീൻ. മണ്ണാർക്കാട് വെച്ച് പുലർച്ചെ 4 മണിക്ക് ബൊളീറോ പിക്കപ്പ് വാനുമായി ഇവർ സഞ്ചരിച്ച ബൈക്ക് കുട്ടിയിടിക്കുകയായിരുന്നു. ചീക്കോട് കെ കെ എം എച്ച് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ഫിദ, റീഥ സഹോദരങ്ങളാണ്.
പിതാവ് ബഹ്റൈനിലാണ്. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചക്കുങ്ങൽ പള്ളിയിൽ മൃതദേഹം ഖബറടക്കും.ചങ്ങനാശ്ശേരിയിൽ റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്.
ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം.
മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചങ്ങനാശ്ശേരി പൊലീസ് തുടർ നടപടി സ്വീകരിച്ചു.
അമിതവേഗത്തിൽ പലതവണ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ചങ്ങനാശേരി ബൈപ്പാസില്‍ ഇത്തരം അഭ്യാസങ്ങൾ പതിവാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ഇന്ന് അപകടം ഉണ്ടാക്കിയ ബൈക്കിലെ യുവാവ് തന്നെ പലകുറി ഇത്തരം മരണപ്പാച്ചിൽ നടത്തിയിട്ടുണ്ട്.
150 കിലോമീറ്റർ വേഗത്തിൽ ബൈക്ക് പറത്തി ഈ ചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ക്യാമറ ഘടിപ്പിച്ചൊരു ഹെൽമറ്റും അപകട സ്ഥലത്ത് നിന്ന് കിട്ടി. മരിച്ച മുരുകന്റെ ഭാര്യ ആശാലത. മക്കള്‍: രാഹുല്‍, ഗോകുല്‍. മരിച്ച സേതുനാഥിന്റെ ഭാര്യ രഞ്ജിനി. മക്കള്‍: ദക്ഷ, പ്രഭുദേവ്, വേദ. പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ സുരേഷിന്റെ മകനാണ് മരിച്ച ശരത് പി എസ്. അമ്മ: സുജാത. സഹോദരി: ശില്പ.
https://www.facebook.com/Malayalivartha