Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...

17 SEPTEMBER 2021 10:23 AM IST
മലയാളി വാര്‍ത്ത

മലയാളസീരിയലുകളിലൂടെ തിളങ്ങിയ നടിയാണ് പ്രതീക്ഷ. അമ്മ എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇടയിലേക്ക് വളരെപ്പെട്ടെന്നായിരുന്നു താരം സ്ഥാനം പിടിച്ചത്. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയ്ക്ക് ആ സീരിയലിലൂടെ ലഭിച്ചിരുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് നടിയെ നടൻ ബാലയും പ്രതീക്ഷയും വിവാഹിതരാവുന്നു എന്ന തരത്തിലുളള ഗോസിപ്പ് വാർത്ത പ്രചരിച്ചിരുന്നു. ഒരു യുട്യൂബ് ചാനലാണ് ഇത്തരമൊരു വാർത്ത പുറത്ത് വിട്ടത്. ഇതിനെതിരെ അന്ന് പ്രതീക്ഷയും ബാലയും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത ആ സംഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് പ്രതീക്ഷ.

എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പരിപാടിയിൽ അതിഥികളായി പ്രതീക്ഷയും സഹതാരമായ കല്യാൺ ഖന്നയുമായിരുന്നു എത്തിയിരുന്നു. പരിപാടിയിൽ താരങ്ങളുടെ ഇഷ്ടപ്പെട്ട നടനെ കുറിച്ചും നടിയെ കുറിച്ചും അവതാരകൻ ചോദിച്ചതോടെയാണ് ആ പഴയ സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തനിക്ക് അത് പറയാൻ പോടിയാണെന്ന് പറഞ്ഞ് കൊണ്ടാണ് ആ പഴയ സംഭവം ഒരിക്കൽ കൂടി നടി ആവർത്തിക്കുന്നത്. ഒരു പരിപാടിയിൽ ഇത് പോലെയൊരു ചോദ്യം അവതാരക ചോദിച്ചിരുന്നു. അന്ന് നടൻ 'ബാല'യുടെ പേരായിരുന്നു പറഞ്ഞത്. ചെറുപ്പം മുതലെ താൻ ആരാധിക്കുന്ന വ്യക്തിയാണ് ബാല. അതിന്റെ പേരിലാണ് ഞാൻ അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. എന്നാൽ ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ ചില ഓൺ ലൈൻ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റേയും എന്റയും പേര് ചേർത്ത് കുറെ വ്യാജ വാർത്തകൾ പ്രചരിച്ചു.

ഇതിന് പിന്നാലെ കുറെ ഓൺലൈൻ മാധ്യമങ്ങൾ തന്നെ ബാല വിവാഹം കഴിപ്പിച്ച് വിട്ടുവെന്നും പ്രതീക്ഷ പറയുന്നു. വിനീത് ശ്രീനിവാസന്റെ പേരാണ് നടി ഇത്തവണ പറഞ്ഞത്. റിമി ടോമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് പ്രതീക്ഷ ബാലയോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞത്. പിന്നീട് തകർപ്പൻ കോമഡിയുടെ വേദിയിൽ ഒരിക്കൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. സംഭവം വൈറലായതോടെ ഇതിൽ പ്രതികരിച്ച് പ്രതീക്ഷയും ബാലയും അന്ന് രംഗത്ത് എത്തിയിരുന്നു.

‘‘എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിലും, തകര്‍പ്പൻ കോമഡിയിലും പങ്കെടുത്തപ്പോള്‍ ബാല ചേട്ടനോടുള്ള ആരാധന ഞാൻ വെളിപ്പെടുത്തിയിരുന്നു. ഒരാളെ ആരാധിക്കുന്നതു തെറ്റാണോ?. തന്റെ പേരിൽ റിമി ചേച്ചിയെ അധിക്ഷേപിക്കുന്നതിൽ വളരെ വേദനയുണ്ട്. ബാല ചേട്ടൻ ഒരു സെലിബ്രിറ്റി ആണ്. അദ്ദേഹത്തെ ആരാധിക്കുന്നതിൽ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ദയവായി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്. ഒരാളുടെ ജീവിതം നശിപ്പിച്ചല്ല പണം ഉണ്ടാക്കേണ്ടത്. നമ്മളെല്ലാം മനുഷ്യരാണ്. ഇതിന്റെ പേരിൽ ബാലചേട്ടനെയോ റിമ ചേച്ചിയെയോ കുറ്റപ്പെടുത്താതിരിക്കുക. ഇതാണ് സത്യം. മറ്റൊന്നും വിശ്വസിക്കരുതെന്നും പ്രതീക്ഷ പറഞ്ഞിരുന്നു.

ബാലയും ഈ വിഷയത്തില്‍ അന്ന് പ്രതികരിച്ചിരുന്നു. കേവലം 22 വയസ് മാത്രമുള്ള ആ പെണ്‍കുട്ടിയെയും തന്നെയും ചേര്‍ത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്നും ബാല പറഞ്ഞു. ഇത്തരം പ്രചരണങ്ങളിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം തകര്‍ക്കരുത്. സുഹൃത്തായ റിമിയെ അധിക്ഷേപിക്കുന്നതിൽ വേദനയുണ്ട്. തന്‍റെ ജീവിതത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നും ബാല വെളിപ്പെടുത്തിയിരുന്നു നടനും ഗായിക അമൃതയും തമ്മിലുള്ള വിവാഹമോചനം നടക്കുന്ന സമയത്തായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. ഇപ്പോൾ ബാല വീണ്ടും വിവാഹിതനായിട്ടുണ്ട്. ഡോക്ടർ എലിസബത്താണ് വധു.

പ്രതീക്ഷ ഇപ്പോൾ മൗനരാഗം എന്ന പാരമ്പരയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത് . സരയു എന്ന വില്ലത്തി കഥാപാത്രത്തെയാണ് മൗനരാഗത്തിൽ നടി അവതരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends