നമ്പര്‍18 ഹോട്ടല്‍ കൊച്ചിയിലെ വിഐപികളുടെയും സിനിമാക്കാരുടെയും കേന്ദ്രം... മോഡലുകളുടെ മരണത്തിൽ വി.ഐ.പികള്‍ക്കോ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കോ സംഭവത്തിൽ പങ്കില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാതെ തന്നെ ഇത്തരം ഒരു വെളിപ്പെടുത്തല്‍ എങ്ങനെ നടത്താനാകും... കള്ളങ്ങള്‍ പറഞ്ഞ് പലരും രക്ഷിക്കാൻ ശ്രമിക്കുന്നതാരെ?

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കാറപകടത്തില്‍ മരിച്ച കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്കിനായുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്നാം ദിവസം കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് കണ്ണങ്ങാട്ട് പാലത്തിനു താഴെ കായലില്‍ തിരച്ചില്‍ നടത്തിയത്. വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഡി.ജെ. പാര്‍ട്ടി നടന്ന ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്ന ഹാര്‍ഡ് ഡിസ്കാണ് തിരയുന്നത്. മത്സ്യബന്ധനത്തിനിടെ തിങ്കളാഴ്ച ഹാര്‍ഡ് ഡിസ്ക് വലയില്‍ കുടുങ്ങിയെന്നും ഇത് കായലില്‍ത്തന്നെ ഉപേക്ഷിച്ചെന്നുമുള്ള വിവരത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ബുധനാഴ്ച തിരച്ചില്‍ നടത്തി.
ഹാര്‍ഡ് ഡിസ്കിന്റെ ചിത്രം മത്സ്യത്തൊഴിലാളിയെ കാണിച്ച് ഇതുതന്നെയാണ് വലയില്‍ കുടുങ്ങിയതെന്ന് പോലീസ് ഉറപ്പുവരുത്തി. ചെളിയില്‍നിന്ന് ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാൻ പറ്റുന്ന വല ഉപയോഗിച്ചായിരുന്നു തിരച്ചില്‍. എസ്.ഐ.മാരായ എസ്.എ. ഷാജി, ഗില്‍ബര്‍ട്ട് റാഫേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കടലോര ജാഗ്രതാ സമിതിയിലെ മത്സ്യത്തൊഴിലാളികളാണ് തിരച്ചിലിനിറങ്ങിയത്.
അതേസമയം മുന്‍ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും അപകടമരണത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടി പോകുമ്പോള്‍ പല തലത്തിലേക്കാണ് അന്വേഷണങ്ങളും സംശയങ്ങളും നീങ്ങുന്നത്. അഞ്ജന ഷാജനും അബ്ദു റഹ്മാനും തമ്മില്‍ പ്രണയമാണെന്ന കഥ പ്രചരിപ്പിക്കാന്‍ മോഡല്‍ കൂടിയായ സല്‍മാന്‍ ശ്രമിക്കുമ്പോള്‍ പുറത്തുവരുന്നത് ആരും പ്രതീക്ഷിക്കാത്ത കഥകളാണ്.
അഞ്ജനാ ഷാജനെ മദ്യപിക്കാന്‍ പലതവണ അബ്ദു റഹ്മാനും മുഹമ്മദ് ആഷിഖും ശ്രമിച്ചതിന്റെ തെളിവാണ് പോലീസിന് കിട്ടിയ സിസിടിവി ദൃശ്യങ്ങല്‍. മദ്യപാനത്തിന് എന്നും എതിരായിരുന്നുവെന്നാണ് അഞ്ജനയുടെ കുടുംബം പറയുന്നത്. അങ്ങനെയുള്ള അഞ്ജനെയെ എന്തിന് നിര്‍ബന്ധിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഈ ഹോട്ടലില്‍ ഈ സമയം ഉണ്ടായിരുന്ന മറ്റൊരു യുവതിയും നിര്‍ബന്ധിച്ചുവെന്നാണ് പറയുന്നത്.
സിസിടിവിയില്‍ ഇത് വ്യക്തമാണ്. മദ്യത്തില്‍ എന്തെങ്കിലും ഇവര്‍ കലക്കി കൊടുക്കാന്‍ ശ്രമിച്ചോ എന്നതടക്കമുള്ള സംശയങ്ങളും ഉയരുന്നുണ്ട്. ആഷിഖിന്റെ സഹോദരി രാത്രി സല്‍ക്കാരത്തിന് വിളിച്ചെന്നും ഈ സാഹചര്യത്തിലാണ് വേഗം മടങ്ങിയെന്നും മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍, 12 മണി ആയിട്ടും ഇരുവരും നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് ഇറങ്ങിയിട്ടില്ലായിരുന്നു. ഈ മൊഴിയിലും വൈരുദ്ധ്യം ഉണ്ട്.
സംഭവത്തില്‍ വി.ഐ.പികള്‍ക്കോ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കോ പങ്കില്ലെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും ഇത് വെറും സംശയാസ്പദം ആണെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാതെ തന്നെ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയതാണ് സംശയങ്ങള്‍ക്ക് കാരണം.
ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ സിനിമാക്കാര്‍ എപ്പോഴും എത്തുന്ന സ്ഥലമാണ്. സംഭവ ദിവസം ആഫ്റ്റര്‍ പാര്‍ട്ടി നടന്നതായി സംശയിക്കുമ്പോള്‍ വി.ഐ.പികള്‍ ആരും വന്നതായി കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇത് ഇത്തരം അന്വേഷണങ്ങള്‍ക്ക് തടയിടാനുള്ള നീക്കമാണെന്നാണ് സംശയം. ഡി.ജെ പാര്‍ട്ടി ഹാളിലെയും രണ്ടു നിലകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ മാറ്റിയിരുന്നു. ഇത് എന്തിനാണ് എന്ന് കാര്യത്തില്‍ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. എന്തായാലും പലരും പല കള്ളങ്ങള്‍ പറഞ്ഞ് ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha