നിയന്ത്രണങ്ങളിലെ ഭേദഗതി സി പി എമ്മിനെ സഹായിക്കാനാണ്.. പാർട്ടി സമ്മേളനങ്ങൾക്കായി കൊവിഡ് ചട്ടം അട്ടിമറിക്കുകയാണ്! സംസ്ഥാനത്ത് ഏർപ്പെടുത്തിയ പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വി ഡി സതീശൻ

മൂന്നാം തരംഗത്തിൽ ആരോഗ്യവകുപ്പ് നിശ്ചലമാണ്. എ കെ ജി സെന്ററിൽ നിന്നാണ് കൊവിഡ് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് ഏർപ്പെടുത്തിയ പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് വി ഡി സതീശൻ.
നിയന്ത്രണങ്ങളിലെ ഭേദഗതി സി പി എമ്മിനെ സഹായിക്കാനാണെന്നും പാർട്ടി സമ്മേളനങ്ങൾക്കായി കൊവിഡ് ചട്ടം അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിക്ക് വേണ്ടി നിയന്ത്രണങ്ങൾ മാറ്റിയത് അപഹാസ്യമാണ്. കൊവിഡ് വ്യാപനം ഇത്രയും രൂക്ഷമാകാൻ സി പി എം സമ്മേളനങ്ങൾ കാരണമായെന്നും വി ഡി സതീശൻ വിമർശിച്ചു.
സി പി എം നേതാക്കളും മന്ത്രിമാരും കേരളത്തിൽ മരണത്തിന്റെ വ്യാപാരികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി എം സമ്മേളനങ്ങളിൽ പങ്കെടുത്ത നേതാക്കൾ നിരീക്ഷണത്തിൽ പോയില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. സമ്മേളനം നടക്കുന്ന ജില്ലകളെ ഒഴിവാക്കാൻ വേണ്ടിയാണ് മാനദണ്ഡങ്ങൾ മാറ്റിയത്. തൃശൂരും കാസർകോടും ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ജില്ലകളാണ്.
https://www.facebook.com/Malayalivartha